റോയൽ എൻഫീൽഡ് ഹിമാലയൻ വിദേശത്തേക്ക്; സെപ്തംബർ ഒന്നുമുതൽ അമേരിക്കയിൽ
text_fields2020 റോയൽ എൻഫീൽഡ് ഹിമാലയൻ അമേരിക്കൻ വിപണിയിലേക്ക്. സെപ്റ്റംബർ ഒന്നുമുതൽ ബൈക്ക് ബുക്ക് ചെയ്യാം. പുതിയ നിറങ്ങളും കൂടുതൽ സകര്യങ്ങളുമായാണ് ഹിമാലയൻ വരുന്നത്. ബി.എസ് ആറിലേക്ക് പരിഷ്കരിച്ച ഹിമാലയനെ ഈ വർഷം തുടക്കത്തിൽ ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു.
ഇന്ത്യയിൽ നിർമിക്കുന്ന ഹിമാലയനെ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുകയാണ് റോയൽ എൻഫീൽഡ് ചെയ്യുന്നത്. ആഗോളതലത്തിൽ ഒറ്റ മോഡൽ മാത്രമുള്ള വാഹനംകൂടിയാണ് ഹിമാലയൻ. ഒാഫാക്കുകയും ഒാണാക്കുകയും ചെയ്യാവുന്ന എബിഎസ് പോലുള്ള ശ്രദ്ധേയമായ മാറ്റങ്ങളും പുതിയ ഹിമാലയനിലുണ്ട്. സ്ലീറ്റ് ഗ്രേ, ഗ്രാനൈറ്റ് ബ്ലാക്ക് എന്നിവയ്‌ക്ക് പുറമേ പുതിയ ഹിമാലയനിൽ ലേക് ബ്ലൂ, റോക് റെഡ്, ഗ്രേവൽ ഗ്രേ എന്നിവയുൾപ്പെടെ പുതിയ കളർ ഓപ്ഷനുകളും നലകിയിട്ടുണ്ട്.
പുതിയ ഹസാർഡ് ലൈറ്റുകളും പുനർരൂപകൽപ്പന ചെയ്ത സൈഡ് സ്റ്റാൻഡും ബൈക്കിലുണ്ട്. ഉപഭോക്താക്കളുടെ പ്രതികരണം കണക്കിലെടുത്ത് മോട്ടോർ സൈക്കിളിലെ ബ്രേക്കിംഗ് ദൂരം കുറയ്ക്കുന്നതിനും പ്രവർത്തിച്ചിട്ടുണ്ടെന്ന് കമ്പനി മുമ്പ് പറഞ്ഞിരുന്നു. ഇൻസ്ട്രുമെന്റ് കൺസോളിൽ വെളുത്ത ബാക്ലൈറ്റ് നലകിയതും എടുത്തുപറയേണ്ടമാറ്റമാണ്.
ഹിമാലയന് കരുത്ത് പകരുന്നത് പഴയ 411 സിസി, സിംഗിൾ സിലിണ്ടർ, എയർ-കൂൾഡ് എഞ്ചിനാണ്. 6500 ആർപിഎമ്മിൽ 24.3 ബിഎച്ച്പി കരുത്തും 4,000-4,500 ആർപിഎമ്മിൽ 32 എൻഎം ടോർക്കും ഉലപ്പാദിപ്പിക്കും. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സാണ്. മുന്നിൽ 21 ഇഞ്ചും പിന്നിൽ 17 ഇഞ്ചും ടയറുകളാണ്. ടെലിസ്‌കോപ്പിക് ഫോർക് അപ്പ് ഫ്രണ്ടും പിറകിൽ മോണോഷോക് സസ്പെൻഷനും നൽകിയിരിക്കുന്നു. 4749 ഡോളർ (ഏകദേശം 47 3.47 ലക്ഷം) ആണ് വില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.