രണ്ടുവർഷം കൊണ്ട് അഞ്ച് ലക്ഷം യൂനിറ്റ്; വിൽപനയിൽ പുതു നാഴികകല്ല് താണ്ടി റോയൽ എൻഫീൽഡ് ഹണ്ടർ 350
text_fieldsചെന്നൈ: റോയൽ എൻഫീൽഡിന്റെ ജനപ്രിയ മോഡലുകളിലൊന്നായ ഹണ്ടർ 350 അഞ്ച് ലക്ഷം യൂനിറ്റ് വിൽപ്പന എന്ന നാഴികല്ല് പിന്നിട്ടു. ലോഞ്ച് ചെയ്ത് രണ്ടര വർഷത്തിനുള്ളിലാണ് നേട്ടം.
ലോഞ്ച് ചെയ്ത് ആറ് മാസത്തിനുള്ളിൽ ഒരു ലക്ഷവും പിന്നിട്ട ഹണ്ടറിന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. വിൽപ്പനയിൽ എവർഗ്രീൻ ക്ലാസിക് 350 ക്ക് തൊട്ടുപിറകിലാണ് ഹണ്ടറിന്റെ സ്ഥാനം.
ക്ലാസിക്, ബുള്ളറ്റ്, മെറ്റിയർ എന്നിവയുടെ അതേ 349 സിസി എഞ്ചിൻ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി നിർമിച്ച ഹണ്ടർ മറ്റു റോയൽ എൻഫീൽഡ് മോഡലുകളെ അപേക്ഷിച്ച് താങ്ങാനാവുന്ന വിലയും തരതമ്യേന ഭാരകുറവുമുള്ളതാണ്. 181 കിലോഗ്രാമാണ് ഭാരം. 1.50 ലക്ഷം മുതൽ 1.75 ലക്ഷം രൂപ വരെ റോയൽ എൻഫീൽഡ് ഹണ്ടറിന്റെ എക്സ് ഷോറൂം വില.
റോയൽ എൻഫീൽഡ് ഒരു അപ്‌ഡേറ്റ് ചെയ്‌ത ഹണ്ടർ 350 പുറത്തിറക്കാനുള്ള ശ്രമത്തിലാണ്. കടുപ്പമുള്ള പിൻ സസ്പെൻഷനിൽ ഒരുമാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് എൻഫീൽഡ് പ്രേമികൾ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.