വേട്ടക്കൊരുങ്ങി ഹണ്ടർ; ഇത് ഏറ്റവും വില കുറഞ്ഞ റോയൽ എൻഫീൽഡ്
text_fieldsരാജ്യത്ത് എല്ലാത്തിനും വില കൂടുേമ്പാൾ കുറഞ്ഞവിലക്ക് ബൈക്കുകൾ പുറത്തിറക്കാനുള്ള തിരക്കിലാണ് റോയൽ എൻഫീൽഡ്. തങ്ങളുടെ പുതിയ 350 സി.സി മോട്ടോർസൈക്കിൾ ആഗസ്റ്റ് രണ്ടാം വാരത്തിൽ പുറത്തിറക്കുമെന്ന് ആർ.ഇ വൃത്തങ്ങൾ പറയുന്നു. ഹണ്ടർ 350 എന്ന് പേരിട്ടിരിക്കുന്ന ഈ മോഡൽ രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ റോയല്‍ എന്‍ഫീല്‍ഡ് ബൈക്ക് ആയിരിക്കും. വാഹനത്തിന്റെ ഔദ്യോഗിക സവിശേഷതകളും വിശദാംശങ്ങളും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
ഹണ്ടറിന്റെ മാനുവലിൽ നിന്ന് ചോർന്നുകിട്ടിയ ചില വിവരങ്ങൾ അനുസരിച്ച് മെറ്റിയർ 350, പുതിയ ക്ലാസിക് 350 എന്നിവയിൽ കാണപ്പെടുന്ന അതേ J-പ്ലാറ്റ്‌ഫോമിലാണ് ബൈക്കിന്റെ നിർമാണം. 349 സിസി എഞ്ചിൻ പരമാവധി 14.87kW അല്ലെങ്കിൽ 20.2hp പവർ നൽകും. മെറ്റിയോറിലും ക്ലാസിക്കിലും കാണുന്ന അതേ ഔട്ട്‌പുട്ടാണിത്. ടോർക് 27Nmന് അടുത്തായിരിക്കും. ഉയരവും നീളവും മെറ്റിയോറിനേക്കാളും ക്ലാസിക്കിനെക്കാളും അൽപ്പം കുറവാണ്. വീൽബേസ് 1,370 എം.എം ആയി കുറയും. മെറ്റിയോറിന്റെ വീൽബേസ് 1,400 മില്ലീമീറ്ററും ക്ലാസിക്കിന്റെ വീൽബേസ് 1,390 മില്ലീമീറ്ററുമാണ്. ഹണ്ടറിന്റെ ഉയരം മീറ്റിയോറിന് തുല്യമാണ്. 180 കിലോഗ്രാം ഭാരമുണ്ട്. മറ്റ് റോയലുകളേക്കാൾ 10 മുതൽ 15 കിലോഗ്രാം വരെ ഭാരം കുറവാണ്.
എഞ്ചിൻ കൂടാതെ ബ്രേക്കിങും സസ്‌പെൻഷനും മെറ്റിയോര്‍ 350മായി ഹണ്ടർ പങ്കിടും. ബൈക്കിന് മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകൾക്കൊപ്പം ഡ്യുവൽ-ചാനൽ എ.ബി.എസ് (ആന്റി-ലോക് ബ്രേക്കിങ് സിസ്റ്റം) ഉണ്ടായിരിക്കും. ഇതിന്റെ സസ്പെൻഷൻ സജ്ജീകരണത്തിൽ പരമ്പരാഗത ടെലിസ്‌കോപ്പിക് ഫോർക്കുകളും മുൻവശത്തെ ഡ്യുവൽ റിയർ ഷോക് അബ്സോർബറുകളും ഉൾപ്പെടും. മെറ്റിയോറിന് അടിസ്ഥാനമിടുന്ന ഡബിൾ ക്രാഡിൽ ഷാസിയിലാണ് പുതിയ ബൈക്കും രൂപകൽപ്പന ചെയ്‍തിരിക്കുന്നത്.
വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പും Y-ആകൃതിയിലുള്ള അലോയ് വീലുകളും മെറ്റിയോറിന് സമാനമായി കാണുമ്പോൾ, ചെറിയ സ്വിംഗ് ആം, വ്യത്യസ്തമായി രൂപകൽപ്പന ചെയ്ത ഇന്ധന ടാങ്ക്, സിംഗിൾ പീസ് സീറ്റ് എന്നിവയുമുണ്ട്. ടെയിൽലാമ്പുകൾ, ഗ്രാബ് ഹാൻഡിലുകൾ, മഡ്ഗാർഡുകൾ എന്നിവയും വ്യത്യസ്തമാണ്. ഒരു പുതിയ പിൻ സസ്പെൻഷൻ യൂനിറ്റ് ഉണ്ടായിരിക്കും.
മെറ്റിയർ 350-ൽ കണ്ടതുപോലെ പ്ലാസ്റ്റിക് സൈഡ് ബോക്‌സ്, ഫ്ലൈ സ്‌ക്രീൻ, ബാക്ക്‌റെസ്റ്റ് എന്നിവയുൾപ്പെടെ പുതിയ ബൈക്കിനൊപ്പവും നിരവധി ആക്‌സസറികൾ നൽകും. രണ്ട് വേരിയന്റുകളിൽ വരുന്ന ഹണ്ടറിന് 1.5 ലക്ഷം മുതന്‍വില പ്രതീക്ഷിക്കുന്നു. ടി.വി.എസ് റോണിൻ ജാവ തുടങ്ങിയവരാണ് പ്രധാന എതിരാളികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.