അലോയ് വീലുള്ള ഇന്റർസെപ്റ്റർ; ഇനി കരുത്തും സ്റ്റൈലും സ്വന്തം
text_fieldsഅലോയ് വീലുള്ള ഇൻറർസെപ്ടർ പുറത്തിറക്കുമെന്ന് റോയൽ എൻഫീൽഡ്. നിലവിൽ സ്‌പോക് വീൽ ഓപ്ഷനുകൾ മാത്രമാണ് വാഹനത്തിൽ ലഭ്യമാകുന്നത്. പുതിയ അലോയ്കൾ ഓപ്ഷനായി മാത്രമേ ലഭ്യമാവുകയുള്ളു. നിലവിലുള്ളവർക്കും പുതിയ ഉപഭോക്താക്കൾക്കും 10,000-15,000 രൂപവരെ നൽകി പുതിയ ചക്രങ്ങളിലേക്ക് മാറാം. ഇന്‍റർസെപ്റ്ററിന് പുറമെ കോണ്ടിനെന്‍റൽ ജിടി 650 ലും അലോയ് വീലുകൾ അവതരിപ്പിക്കുമെന്ന് സൂചനയുണ്ട്.
സൗന്ദര്യാത്മകമായ ഗുണങ്ങൾക്കുപുറമേ ബൈക്കിനെ കൂടുതൽ ആധുനികമാക്കുന്നതിന് അലോയ് വീലുകൾ സഹായിക്കുമെന്നാണ് റോയൽ എൻഫീൽഡ് കരുതുന്നത്. അലോയ്ക്കൊപ്പം ട്യൂബ് ലെസ്സ് ടയറും ലഭ്യമാക്കും. മികച്ച റോഡ് സ്ഥിരതയ്ക്കും ഡ്രൈവിംഗ് ഡൈനാമിക്സിനും അലോയ് വീലുകൾ സഹായിക്കും. ഈ മാസം അവസാനത്തോടെ ഓപ്‌ഷണൽ അലോയ് വീലുകൾ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
അപ്‌ഡേറ്റ് ചെയ്ത ഹിമാലയൻ 2021ഉം ഉടൻ റോയൽ എൻഫീൽഡ് അവതരിപ്പിക്കും. ഈയിടെ പൊതുനിരത്തിൽ വാഹനം പരീക്ഷണ ഓട്ടം നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.