ഇനി ഹെൽമെറ്റും ടീ ഷർട്ടും റോയലാക്കാം; 'മേക് ഇറ്റ് യുവേഴ്സ്' വിപുലപ്പെടുത്തി എൻഫീൽഡ്
text_fieldsറോയൽ എൻഫീൽഡ് ഉടമകൾക്ക് വാഹനങ്ങളിൽ സ്വന്തംനിലക്ക് മാറ്റം വരുത്തുന്നതിന് നടപ്പാക്കിയ പദ്ധതിയാണ് 'മേക് ഇറ്റ് യുവേർസ്'. ഇതനുസരിച്ച് വാഹനത്തിനുവേണ്ട ഒരുപാട് കാര്യങ്ങൾ ഉടമകൾക്ക് നേരിട്ട് തെരഞ്ഞെടുക്കാമായിരുന്നു. എഞ്ചിൻ ഗാർഡ്, പുകക്കുഴൽ, സീറ്റ്, മിററുകൾ, നമ്പർ േപ്ലറ്റ് തുടങ്ങിയവയെല്ലാം ഇങ്ങിനെ ഇഷ്ടാനുസരണം തെരഞ്ഞെടുക്കാം. മേക് ഇറ്റ് യുവേഴ്സിനെ കൂടുതൽ വിപുലപ്പെടുത്താൻ റോയൽ തീരുമാനിച്ചിരിക്കുന്നു എന്നതാണ് പുതിയ വിവരം. ഇത് പ്രകാരം വസ്ത്രങ്ങൾ, ഹെൽമെററ് തുടങ്ങിയവകൂടി ഉപഭോക്താക്കളുടെ ഇഷ്ടാനുസരണം രൂപമാറ്റം വരുത്തികൊടുക്കാനാണ് റോയൽ എൻഫീൽഡ് തീരുമാനിച്ചിരിക്കുന്നത്.
ഇത്തരത്തിലുള്ള ഹെൽമെറ്റിന് 3,200 രൂപയിലും ടി-ഷർട്ടുകൾക്ക് 1,250 രൂപയിലുമാണ് വില ആരംഭിക്കുന്നത്. ഓർഡർ നൽകി 15-30 ദിവസത്തിനുള്ളിൽ ഇവ ഉപഭോക്താക്കൾക്ക് കൈമാറും. റോയൽ എൻഫീൽഡ് മോട്ടോർ സൈക്കിൾ സ്വന്തമാക്കുന്ന അനുഭവം മെച്ചപ്പെടുത്തുന്നതിന് ഞങ്ങൾ 'മേക് ഇറ്റ് യുവർസ്' സംരംഭം വിപുലപ്പെടുത്തുകയാണെന്ന് റോയൽ എൻഫീൽഡ് സിഇഒ വിനോദ് കെ. ദസാരി പറഞ്ഞു. ഹെൽമെറ്റുകൾക്കായി 7,000 ഓപ്ഷനുകളാണ് റോയൽ എൻഫീൽഡ് വാഗ്ദാനം ചെയ്യുന്നു. ആകൃതി, നിറം, ഫാബ്രിക് ഓപ്ഷനുകൾ, ഗ്രാഫിക്സ് എന്നിവയിൽ നൂറുകണക്കിന് ചോയ്‌സുകൾ ലഭ്യമാക്കും.
ഹെൽമെറ്റിൽ ഒരാൾക്ക് ഇഷ്ടമുള്ള വാചകം എഴുതി ചേർക്കാനുള്ള ഓപ്ഷനുമുണ്ട്. 'ഞങ്ങളുടെ മോട്ടോർസൈക്കിളുകൾ വളരെക്കാലമായി 'സ്വയം പ്രകടിപ്പിക്കുന്നതിനുള്ള' ക്യാൻവാസാണ്. റൈഡർമാർക്ക് അവരുടെ മോട്ടോർ സൈക്കിളുകൾ പോലെ തന്നെ അവരുടെ വസ്ത്രവും മറ്റ് യാത്രാ ഉപകരണങ്ങളും ഇഷ്ടാനുസൃതമാക്കാനും വ്യക്തിഗതമാക്കാനുമുള്ള ഓപ്ഷൻ നൽകുന്നതിനാണ് 'മേക്ക് ഇറ്റ് യുവേഴ്സ്'-റോയൽ എൻഫീൽഡിന്‍റെ അപ്പാരൽ ബിസിനസ് ഹെഡ് പുനീത് സൂദ് പറഞ്ഞു.
ടി-ഷർട്ടുകളുമായി ബന്ധപ്പെട്ട് ഉപഭോക്താക്കൾക്ക് ടെക്സ്റ്റുകൾ, ഗ്രാഫിക്സ്, നിറങ്ങൾ എന്നിവയും അതിലേറെയും ഉപയോഗിച്ച് 15,000 ത്തിലധികം വ്യക്തിഗതമാക്കൽ ഓപ്ഷനുകൾ നൽകിയിട്ടുണ്ട്. വ്യത്യസ്ത നിറങ്ങൾ, ബാഡ്ജുകൾ, വൈവിധ്യമാർന്ന പ്രിന്‍റ് എന്നിവയും ചേർക്കാൻ കഴിയും. മോട്ടോർ സൈക്കിൾ നമ്പർ പ്ലേറ്റ് ഉൾപ്പെടെ 15 പ്രതീകങ്ങൾ വരെ വാചകം ചേർത്ത് പരീക്ഷിക്കാനും പുതിയ പദ്ധതി പ്രകാരം കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.