എതിരാളികൾ ജാഗ്രത പാലിക്കുക; മെറ്റിയർ പുറത്തിറങ്ങാൻ തയ്യാറെന്ന് റോയൽ എൻഫീൽഡ്
text_fieldsആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന റോയൽ എൻഫീൽഡ് മെറ്റിയർ പുറത്തിറക്കുന്ന തീയതി പ്രഖ്യാപിച്ച് റോയൽ എൻഫീൽഡ്. തണ്ടർബേഡെന്ന അതികായന് ശേഷം 350 സി.സി വിഭാഗത്തിൽ പുറത്തിറങ്ങുന്ന ക്രൂസ് ബൈക്കാണ് മെറ്റിയർ. വരുന്ന നവംബർ ആറിന് വാഹനം നിരത്തിലെത്തിക്കുമെന്ന് റോയൽ എൻഫീൽഡ് അറിയിച്ചു. റോയലിെൻറ പുതിയൊരു യുഗപ്പിറവിയാണ് മെറ്റിയറിലൂടെ സാധ്യമാകുന്നത്. ബൈക്കുകൾ പുതിയ പ്ലാറ്റ്ഫോമിലാണ് നിർമിച്ചിരിക്കുന്നത്. എഞ്ചിനും പുതുപുത്തനാണ്. നിറങ്ങളിലും കണക്ടിവിറ്റിയിലുമെല്ലാം ആധുനികമായിട്ടായിരിക്കും വാഹനം വിപണിയിലെത്തുക.
ഫയർബോൾ, സൂപ്പർനോവ, സ്റ്റെല്ലാർ എന്നിങ്ങനെ മൂന്ന് വേരിയൻറുകളിലാണ് മെറ്റിയർ 350 വിപണിയിലെത്തുക. പുതിയ ഇൻസ്ട്രുമെൻറ് കൺസോൾ, സ്പ്ലിറ്റ് സീറ്റ് രൂപകൽപ്പന, റിയർ ഫെൻഡർ, ഹെഡ്ലൈറ്റ്, ടെയിൽലൈറ്റ് എന്നിവയിലെ മാറ്റങ്ങൾ തുടങ്ങി റോയലിെൻറ പാരമ്പര്യത്തിനൊപ്പം ആഢ്യത്വവും ഉൾക്കൊള്ളുന്ന വാഹനമാകും മെറ്റിയർ. ഇൻസ്ട്രുമെൻറ് കൺസോൾ മാറ്റങ്ങളുടെ കേന്ദ്രബിന്ദുവാണ്. എൽഇഡി ഡേടൈം റണ്ണിങ് ലാമ്പുകൾ, പുതിയ അലോയ്കൾ എന്നിവയും ആകർഷകം. തണ്ടർബേഡ് 350 ലെ സിംഗിൾ ഡൗൺട്യൂബ് ഫ്രെയിമിന് പകരം മെറ്റിയർ 350ൽ നൽകിയിരിക്കുന്നത് ഡബിർ ക്രാഡിൽ ഷാസിയാണ്.
പുതിയ 350 സിസി എഞ്ചിൻ പഴയതിനേക്കാൾ കരുത്തും ടോർക്കും ഉൽപ്പാദിപ്പിക്കും. 20.2 ബിഎച്ച്പി കരുത്തും 27 എൻഎം പീക്ക് ടോർക്കും വാഹനം ഉൽപ്പാദിപ്പിക്കുമെന്നാണ് അനൗദ്യോഗിക വിവരം. ഇൻസ്ട്രുമെൻറ് ക്ലസ്റ്ററിൽ ടിഎഫ്ടി കളർ ഡിസ്പ്ലേ ലഭിക്കുമെന്നാണ് സൂചന. പ്രധാന യൂണിറ്റിനൊപ്പം അനലോഗ് സ്പീഡോമീറ്ററും ട്രിപ്പ് മീറ്ററിനുള്ള എൽഇഡി പാനലും മറ്റ് അവശ്യ വിവരങ്ങളും ഇതിൽ ഉണ്ടായിരിക്കും. ടിഎഫ്ടി ഡിസ്പ്ലേയിൽ നാവിഗേഷൻ സവിശേഷതയും ഉൾപ്പെടുത്തിയിട്ടുണ്ട്.
പുതിയ മെറ്റിയറിന് ബ്ലൂടൂത്ത് കണക്ടിവിറ്റിയും ലഭിക്കും. ഇൗ സംവിധാനങ്ങളുള്ള ആദ്യത്തെ റോയൽ എൻഫീൽഡ് മോട്ടോർസൈക്കിളായിരിക്കും മെറ്റിയോർ. 1.5 മുതൽ 2 ലക്ഷം രൂപവരെയാണ് പ്രതീക്ഷിക്കപ്പെടുന്ന വില. ബെനെല്ലി ഇംപീരിയോലെ 400, ജാവ 300, ഹോണ്ട ഹൈനെസ് സിബി 350 എന്നിവരാണ് പ്രധാന എതിരാളികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.