നിരത്തുകളിൽ ഇനി ഇടിമുഴക്കം; റോയൽ എൻഫീൽഡ് മെറ്റിയോർ അവതരിച്ചു;
text_fieldsറോയൽ എൻഫീൽഡിെൻറ ഏറ്റവും പുതിയ ക്രൂസർ ബൈക്ക് മെറ്റിയോർ 350 നിരത്തിലെത്തി. തണ്ടർബേർഡ് എന്ന മോഡലിനെ ഒഴിവാക്കിയാണ് മെറ്റിയോർ വിപണിയിൽ എത്തുന്നത്. പ്രതീക്ഷിച്ചിരുന്നപോലെ വലിയ വിലക്കുറവൊന്നും മെറ്റിയോറിന് റോയൽ പ്രഖ്യാപിച്ചിട്ടില്ല. അടിസ്ഥാന മോഡലായ ഫയർബോളിന് 1.76 ലക്ഷംമാണ് വിലയിട്ടിരിക്കുന്നത്. 1.81 ലക്ഷം (സ്റ്റെല്ലാർ), 1.90 ലക്ഷം രൂപ (സൂപ്പർനോവ) എന്നിങ്ങനെയാണ് മറ്റ് വേരിയൻറുകളുടെ വില. പൂർണമായും പുതിയ പ്ലാറ്റ്ഫോമിൽ പുത്തൻ എഞ്ചിനിലാണ് മെറ്റിയോറിെൻറ വരവ്.
രൂപത്തിൽ തണ്ടർബേർഡ് എക്സിനോടാണ് മെറ്റിയോറിന് സാമ്യം. ഉരുണ്ട ഹെഡ്‌ലൈറ്റിന് ചുറ്റും എൽഇഡി ഡിആർഎല്ലുമുണ്ട്. തടിച്ച ഇന്ധന ടാങ്ക്, വളഞ്ഞ ഫെൻഡറുകൾ എന്നിവ ശ്രദ്ധേയ ഘടകങ്ങളാണ്. റോയൽ എൻഫീൽഡ് പുതിയ സെമി ഡിജിറ്റൽ ഇൻസ്ട്രുമെൻറ് ക്ലസ്റ്ററും മെറ്റിയോറിൽ അവതരിപ്പിച്ചിട്ടുണ്ട്. റോയൽ ഇതിനെ 'ട്രിപ്പർ സ്‌ക്രീൻ' എന്നാണ് വിളിക്കുന്നത്. നാവിഗേഷൻ സംവിധാനവും വാഹനത്തിനുണ്ട്. ബ്ലൂടൂത്ത് ഉപയോഗിച്ച് ഫോൺ കണക്ട് ചെയ്ത ശേഷം റോയൽ എൻഫീൽഡ് അപ്ലിക്കേഷൻ വഴിയാണ് മാപ്പ് ലഭിക്കുന്നത്. മാപ്പ് കൂടാതെ മെസ്സേജ് സ്വീകരിക്കാനുള്ള സൗകര്യമോ ഇൻകമിംഗ് കോളുകൾ എടുക്കാനുള്ള സൗകര്യമോ വാഹനത്തിലില്ല.
എഞ്ചിൻ
പുതുതായി വികസിപ്പിച്ച 350 സിസി എഞ്ചിൻ 6,100 ആർപിഎമ്മിൽ 20.2 എച്ച്. പി കരുത്തും 4,000 ആർപിഎമ്മിൽ 27Nm എൻ.എം ടോർക്കും ഉത്പ്പാദിപ്പിക്കും. 19 എച്ച്.പി കരുത്തും 27എൻ.എം ടോർക്കുമാണ് തണ്ടർബേഡിന് ഉണ്ടായിരുന്നത്. കരുത്തിൽ നേരിയ വർധന ഉണ്ടായിട്ടുണ്ട്. പുതുക്കിയ ഗിയർബോക്സാണ് മെറ്റിയോറിന്. എഞ്ചിൻ എയർ-കൂൾഡ് ആണ്, കൂടാതെ റോയൽ എൻഫീൽഡ് 2-വാൽവ് ഹെഡിൽ ഒരു ഓയിൽ സർക്യൂട്ട് ഉൾപ്പെടുത്തിയിട്ടുണ്ട്. വിറയൽ വലിയ അളവിൽ ഇല്ലാതാക്കാൻ എഞ്ചിനിൽ ബാലൻസർ ഷാഫ്റ്റും ഉൾെപ്പടുത്തിയിട്ടുണ്ടെന്ന് റോയൽ എൻഫീൽഡ് പറയുന്നു. പുതിയ ഇരട്ട-ഡൗൺട്യൂബ് ക്രാഡിൽ ഫ്രെയിമാണ് ബൈക്കിൽ ഉപയോഗിക്കുന്നത്.
തണ്ടർബേഡിെൻറ ഫ്രെയിമിനേക്കാൾ ഉറപ്പുള്ളതാണ് ഇത്. മുന്നിൽ 41 എംഎം ടെലിസ്‌കോപ്പിക് ഫോർക്കും പിന്നിൽ 6-ഘട്ട പ്രീലോഡ് ക്രമീകരണമുള്ള ഇരട്ട ഷോക്ക് അബ്സോർബറുകളുമാണ്. മെറ്റിറോറിെൻറ വീൽ ബേസ് 1,400 മില്ലിമീറ്ററാണ്, ഗ്രൗണ്ട് ക്ലിയറൻസ് 170 എം.എം. 191 കിലോഗ്രാമാണ് ഭാരം. ബ്രേക്കുകളെകുറിച്ച് പറഞ്ഞാൽ മുന്നിൽ 300 എംഎം ഡിസ്കും പിന്നിൽ 270 എംഎം ഡിസ്കും നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.