Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Royal Enfield Super Meteor 650 price announcement on January 16
cancel
Homechevron_rightHot Wheelschevron_rightAuto Newschevron_rightസൂപ്പർ മെറ്റിയർ 650...

സൂപ്പർ മെറ്റിയർ 650 അവതരണ തീയതി പ്രഖ്യാപിച്ച് റോയൽ എൻഫീൽഡ്; ആരാധകർ ആവേശത്തിൽ

text_fields
bookmark_border

റോയൽ എൻഫീൽഡ് നിരയിലെ കരുത്തൻ, സൂപ്പർ മെറ്റിയർ 650 ഉടൻ അവതരിപ്പിക്കുമെന്ന് റോയൽ എൻഫീൽഡ്. നേരത്തേ ഗോവയിൽ നടന്ന റൈഡർ മാനിയയിൽ വാഹനം ​വെളിപ്പെടുത്തിയിരുന്നു. അന്ന് പരിമിതായ തോതിൽ ബുക്കിങ്ങും ആരംഭിച്ചു. എന്നാൽ വാഹനം പൊതുജനങ്ങൾക്കായി ഉടൻ അവതരിപ്പിക്കുമെന്നാണ് കമ്പനി ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്.

2023 ജനുവരി 16ന് ബൈക്ക് ഇന്ത്യയിൽ ഔദ്യോഗികമായി പ്രീമിയർ ചെയ്യുമെന്നാണ് എൻഫീൽഡ് അറിയിച്ചിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ ഇതുസംബന്ധിച്ച വിവരം കമ്പനി പങ്കുവച്ചിട്ടുണ്ട്. 650 സിസി ക്രൂസർ ബൈക്ക് സ്റ്റാൻഡേർഡ്, ടൂറർ എന്നീ രണ്ട് വേരിയന്റുകളിൽ ലഭ്യമാകും. ഇവയ്ക്ക് യഥാക്രമം 3.5 ലക്ഷം മുതൽ 4 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വില പ്രതീക്ഷിക്കുന്നു. രാജ്യത്തെ ഏറ്റവും വിലകൂടിയ റോയൽ എൻഫീൽഡ് ബൈക്കായിരിക്കും ഇത്. സ്റ്റാൻഡേർഡ് വേരിയന്റ് ആസ്ട്രൽ (നീല, കറുപ്പ്, പച്ച), ഇന്റർസ്റ്റെല്ലാർ (പച്ച, ചാര) പെയിന്റ് സ്‍കീമുകളിൽ വരും. അതേസമയം ടൂറർ സെലസ്റ്റിയൽ നിറങ്ങളിൽ (ചുവപ്പ്, നീല) ലഭ്യമാണ്.

15.7 ലിറ്റർ ഇന്ധന ടാങ്ക് ശേഷിയുള്ള ക്രൂസറിന് 1500 എം.എം വീൽബേസ് ലഭിക്കും. നീളം, വീതി, ഉയരം എന്നിവ യഥാക്രമം 2260mm, 890mm (മിററുകളില്ലാതെ), 1155mm എന്നിങ്ങനെയാണ്. ഫുൾ-എൽ.ഇ.ഡി ഹെഡ്‌ലാമ്പും ട്രിപ്പർ നാവിഗേഷൻ പോഡും സ്റ്റാൻഡേർഡായി അവതരിപ്പിക്കുന്ന റോയൽ എൻഫീൽഡ് മോട്ടോർസൈക്കിളാണ് സൂപ്പർ മെറ്റിയർ 650. അലുമിനിയം ഫിനിഷ്‍ഡ് സ്വിച്ച് ക്യൂബുകൾ അതിന്റെ പ്രീമിയം ആകർഷണം വർധിപ്പിക്കുന്നു. ടിയർ ഡ്രോപ്പ് ആകൃതിയിലുള്ള ഇന്ധന ടാങ്ക്, എഞ്ചിൻ കേസിംഗുകളിൽ ബ്ലാക്ക് ഫിനിഷ്, ഹെഡ്, വൃത്താകൃതിയിലുള്ള എൽ.ഇ.ഡി ടെയിൽലാമ്പുകൾ എന്നിവ ഇതിന്റെ മറ്റ് ചില പ്രധാന സവിശേഷതകളാണ്.

648 സിസി, എയർ-ഓയിൽ-കൂൾഡ്, പാരലൽ-ട്വിൻ എഞ്ചിനാണ് വാഹനത്തിന്. അത് 7,250 ആർപിഎമ്മിൽ പരമാവധി 47 ബിഎച്ച്പി പവർ പുറപ്പെടുവിക്കുന്നു. ഇതിന്റെ ടോർക്ക് 5,650 ആർപിഎമ്മിൽ 52 എൻഎം ആണ്. പരമാവധി ടോർക്കിന്റെ 80 ശതമാനവും 2,500 ആർപിഎമ്മിൽ എത്തുമെന്ന് കമ്പനി അവകാശപ്പെടുന്നു. 6 സ്പീഡ് കോൺസ്റ്റന്റ് മെഷ് ഗിയർബോക്സാണ് ബൈക്കിൽ സജ്ജീകരിച്ചിരിക്കുന്നത്.

ഷോവ 43 എംഎം യുഎസ്ഡി ഫോർക് സസ്പെൻഷനോട് കൂടിയ ബ്രാൻഡിന്റെ ആദ്യ മോഡലാണ് റോയൽ എൻഫീൽഡിന്റെ പുതിയ 650 സിസി ക്രൂയിസർ. ഇതിന് പിന്നിൽ പ്രീലോഡ് ക്രമീകരിക്കാവുന്ന ഇരട്ട ഷോക്ക് യൂനിറ്റ് ലഭിക്കുന്നു. 320എംഎം ഡിസ്‌ക്, 300എംഎം ഡിസ്‌ക് പിൻ ബ്രേക്കുകളിൽ നിന്നാണ് ബ്രേക്കിങ് പവർ ലഭിക്കുന്നത്. 100/90-19 ഫ്രണ്ട്, 150/80-16 പിൻ ടയറുകൾ ഉപയോഗിച്ചാണ് മോഡൽ അസംബിൾ ചെയ്തിരിക്കുന്നത്. 241 കിലോഗ്രാം ഭാരമുള്ള റോയൽ എൻഫീൽഡ് സൂപ്പർ മെറ്റിയർ 650 ആണ് കമ്പനിയുടെ ഏറ്റവും ഭാരമേറിയ ബൈക്ക്. എന്നിരുന്നാലും, ഏറ്റവും കുറഞ്ഞ സീറ്റ് ഉയരവും (740 എംഎം) ഗ്രൗണ്ട് ക്ലിയറൻസും (135 എംഎം) ഉണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:priceRoyal EnfieldSuper Meteor 650
News Summary - Royal Enfield Super Meteor 650 price announcement on January 16
Next Story