ഏഴ് വർഷംകൊണ്ട് 28 പുതിയ ബൈക്കുകൾ; റോയലിെൻറ ഭാവി പറഞ്ഞ് സി.ഇ.ഒ
text_fieldsഏഴ് വർഷത്തിനുള്ളിൽ കുറഞ്ഞത് 28 പുതിയ മോഡലുകളെങ്കിലും അവതരിപ്പിക്കാൻ റോയൽ എൻഫീൽഡ്. ആഭ്യന്തര, അന്തർദേശീയ വിപണികളിൽ സ്ഥാനം ശക്തിപ്പെടുത്തുന്നതിെൻറ ഭാഗമായാണ് പുതിയ നീക്കം. നാല് മാസത്തിലൊരിക്കൽ ഒരു പുതിയ ബൈക്ക് അവതരിപ്പിക്കുമെന്ന് കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. അടുത്ത 6-12 മാസത്തിനുള്ളിൽ തായ്‌ലൻഡിൽ ഒരു അസംബ്ലി യൂനിറ്റ് സ്ഥാപിക്കാനും കമ്പനി തീരുമാനിച്ചു.
'അടുത്ത അഞ്ച് മുതൽ ഏഴ് വർഷത്തേക്ക് ഞങ്ങൾക്കൊരു പ്രൊഡക്റ്റ് പ്ലാനുണ്ട്. മിക്കവാറും നാലുമാസം കൂടുേമ്പാൾ പുതിയ മോഡൽ അവതരിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. 28 മോഡലുകൾ എങ്കിലും ഇങ്ങിനെ നിർമിക്കാനാണ് ഉദ്ദേശിക്കുന്നത്'-റോയൽ എൻഫീൽഡ് സിഇഒ വിനോദ് കെ ദസാരി പിടിഐയോട് പറഞ്ഞു. 250 മുതൽ 750 സിസി വരെയുള്ള മിഡ് സെഗ്‌മെൻറിലായിരിക്കും പുതിയ മോഡലുകൾ വരിക. അതാണ് തങ്ങളുടെ ഫോക്കസ് ഏരിയ എന്നും അന്താരാഷ്ട്ര നിലവാരത്തിലുള്ള ഉത്പ്പന്നങ്ങൾ അവതരിപ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ഇലക്ട്രിക് വാഹനങ്ങൾ, ഡിജിറ്റൽ സൊല്യൂഷനുകൾ തുടങ്ങിയ പുതിയ സാങ്കേതികവിദ്യകൾക്കായി കമ്പനി നൂറുകണക്കിന് കോടി നിക്ഷേപിക്കുമെന്നും ദസാരി പറഞ്ഞു. ആഭ്യന്തര വിപണിയിലെ വളർച്ചയെപറ്റിയുള്ള ചോദ്യത്തിനും സി.ഇ.ഒ ഉത്തരം പറഞ്ഞു. 'ആദ്യത്തെ നാല്-അഞ്ച് മാസം കോവിഡ് മൂലമുള്ള വിൽപ്പന തകർച്ച ഉണ്ടായിരുന്നു. പിന്നീട് വാഹന ബുക്കിങ് വർധിച്ചതായും 2020 ഒക്ടോബർ കഴിഞ്ഞ വർഷം ഇതേമാസത്തേക്കാൾ മികച്ചതായിരുന്നെന്നും വിനോദ് കെ ദസാരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.