സ്കോഡ കാറുകളുടെ വിൽപനയിൽ 234 ശതമാനത്തിന്റെ വർധന
text_fieldsമുംബൈ: സ്കോഡ ഓട്ടോ കാർ വിൽപനയിൽ കഴിഞ്ഞവർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 234 ശതമാനം വർധന. 2021 ജൂലൈയിൽ കമ്പനി 3,080 കാറുകൾ വിറ്റു. 2020 ജൂലൈയിൽ ഇത് 922 ആയിരുന്നു. കുഷാക്ക് ലോഞ്ച് ചെയ്തതാണ് വിൽപനയിലെ കുതിച്ചുചാട്ടത്തിന് കാരണം. ബ്രാൻഡിെൻറ വളർച്ചക്ക് ഇത് പ്രധാന ചാലകശക്തിയായി.
കുഷാക്കിലൂടെ 'ഇന്ത്യ 2.0' പദ്ധതിക്ക് തുടക്കംകുറിച്ചു. ഇന്ത്യയിൽ വിൽപന ഗണ്യമായി വർധിപ്പിക്കുക എന്ന കാഴ്ചപ്പാടോടെയാണ് കുഷാക്ക് ആരംഭിച്ചത്. പദ്ധതി വിജയിച്ചുകാണുന്നത് പ്രോത്സാഹജനകമാണ്-സ്കോഡ ഓട്ടോ ഇന്ത്യ ബ്രാൻഡ് ഡയറക്ടർ സാക്ക് ഹോളിസ് പറഞ്ഞു. പുറത്തിറക്കി ഒരു മാസത്തിനുള്ളിൽതന്നെ കുഷാക്ക് 6,000 ബുക്കിങ് നേടുകയും ഉപഭോക്താക്കൾക്കിടയിൽ വലിയ ആവേശം സൃഷ്ടിക്കുകയും ചെയ്തു.
സ്കോഡ ഓട്ടോ ഇന്ത്യ നെറ്റ്വർക് ജൂലൈയിൽ ഏകദേശം 15 ശതമാനം വർധിപ്പിച്ചു. ഇന്ത്യയിലെ നൂറിലധികം നഗരങ്ങളിൽ കൂടി ഈ ബ്രാൻഡ് സാന്നിധ്യമറിയിക്കും. ഇത് വിൽപനയും വിൽപനാനന്തര സൗകര്യങ്ങളും ഉൾപ്പെടെ 170ലധികം ഉപഭോക്തൃ ടച്ച്പോയൻറുകൾ സ്ഥാപിക്കുന്നതിലേക്ക് നയിക്കും. സ്കോഡ ഇന്ത്യ അടുത്തിടെ 'പീസ് ഓഫ് മൈൻഡ് കാമ്പയിൻ' പ്രഖ്യാപിച്ചു. ഉടമസ്ഥാവകാശത്തിെൻറ ചെലവ്, കസ്റ്റമർ റീച്ച്, സൗകര്യം, സുതാര്യത എന്നീ നാല് സ്തംഭങ്ങളിലായാണ് പീസ് ഓഫ് മൈൻഡ് കാമ്പയിൻ.
ഈ സംരംഭത്തിലൂടെ ഉപഭോക്താക്കൾക്ക് സമാനതകളില്ലാത്ത ഉടമസ്ഥാവകാശ അനുഭവം നൽകിക്കൊണ്ട് വിൽപനാനന്തര ഓഫറുകൾ രൂപപ്പെടുത്താൻ കമ്പനി പദ്ധതിയിടുന്നു. കൂടുതൽ വിവരങ്ങൾക്ക്: സണ്ണി അറോറ, പ്രോഡക്ട് ആൻഡ് ബ്രാൻഡ് കമ്യൂണിക്കേഷൻസ്, ഫോൺ: +91 22 3313 732, sunny.arora@skoda-vw.co.in. സൗരഭ് ഭേധിയ, പ്രോഡക്ട് ആൻഡ് ബ്രാൻഡ് കമ്യൂണിക്കേഷൻസ്, ഫോൺ: +91 22 3313 714, saurabh.dedhia@skoda-auto.co.in
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.