സൽമാൻഖാന് സുരക്ഷ കവചമൊരുക്കാൻ കടൽ കടന്ന് നിസാൻ പട്രോൾ -വിഡിയോ
text_fieldsവലിയ സുരക്ഷഭീഷണി നേരിടുന്ന ബോളിവുഡ് താരമാണ് സൽമാൻഖാൻ. അതിനാൽ തന്നെ വൻസുരക്ഷസന്നാഹങ്ങളോടെയാണ് നടൻ പൊതുയിടങ്ങളിൽ എത്താറ്. പൂർണമായും ബുള്ളറ്റ് പ്രൂഫ് സംവിധാനങ്ങളടക്കമുള്ള ടൊയോട്ട ലാൻഡ് ക്രൂസർ പ്രാഡോയിലായിരുന്നു കുറച്ച് കാലമായി സൽമാന്‍റെ സഞ്ചാരം.
തുടർച്ചയായി വധഭീഷണിയടക്കം വരുന്ന സാഹചര്യത്തിൽ നടന് കവചമൊരുക്കാൻ ഇപ്പോൾ എത്തിയിരുക്കുന്നത്നിസാൻ പട്രോളാണ്. ഗൾഫ് മരുഭൂമികളിലൂടെ ചീറിപായുന്ന പട്രോളിനെ നിസാൻ ഇതുവരെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിട്ടില്ല. അതിനാൽതന്നെ സൽമാൻ ഖാൻ പട്രോൾ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുകയായിരുന്നു.
പുതിയ വാഹനത്തിൽ താരം സഞ്ചരിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. വാഹനത്തിന്റെ ബാലിസ്റ്റിക് പ്രൊട്ടക്‌ഷൻ ലെവൽ വ്യക്തമല്ലെങ്കിലും വി.ആർ 10 നിലവാരത്തിലുള്ള സുരക്ഷ ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം.
ആത്യാധുനിക ബാലിസ്റ്റിക് മിസൈലുകളെ വരെ ചെറുക്കാനുള്ള ശേഷിയാണ് വി.ആർ 10 സുരക്ഷയുള്ള വാഹനങ്ങളുടെ പ്രത്യേകത. ഏകദേശം 15 കിലോഗ്രാം ടി.എൻ.ടി ഉപയോഗിച്ചുള്ള സ്ഫോടനങ്ങളിൽ നിന്നുപോലും ഇത്തരം വാഹനങ്ങൾ സുരക്ഷിതമാണ്. ഗ്രനേഡ്, മൈന്‍, വെടിയുണ്ട, ബോംബ് എന്നിവ ഉപയോഗിച്ച് ആക്രമങ്ങൾ ഉണ്ടായാൽ പോലും വി.ആർ 10ന്‍റെ കരുത്തിൽ അവ പരാജയപ്പെടും.
ഇന്ധനടാങ്ക് പൊട്ടിത്തെറിക്കാതിരിക്കാനും തീപിടിത്തം ചെറുക്കാനുമുള്ള സംവിധാനങ്ങളുണ്ട്. 405 എച്ച്.പി പരമാവധി കരുത്തും 560 എൻ.എം പീക്ക് ടോർക്കും ഉൽപാദിപ്പിക്കുന്ന 5.6 ലിറ്റർ വി8 പെട്രോൾ എഞ്ചിനാണ് വാഹനത്തിന്‍റെ ഹൃദയം. 7 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.