ഡ്രൈവറില്ലാതെ ഓടുന്ന വാഹനം സൗദിയിൽ
text_fieldsജിദ്ദ: ഡ്രൈവറില്ലാതെ ഓടുന്ന വാഹനം സൗദി അറേബ്യയിലെത്തി. ഇലക്ട്രിക് സെൽഫ് ഡ്രൈവിങ് വെഹിക്കിളിെൻറ പരീക്ഷണ ഓട്ടം റിയാദിൽ ഗതാഗത-ലോജിസ്റ്റിക്സ് ഡെപ്യൂട്ടി മന്ത്രി റുമൈഹ് അൽറുമൈഹ് ഉദ്ഘാടനം ചെയ്തു. ഗതാഗത സംവിധാനങ്ങളെ ആധുനികവത്കരിക്കാൻ മന്ത്രാലയം നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണിത്. ഗതാഗത-ലോജിസ്റ്റിക് സേവന മേഖലയിലെ മികച്ച സാങ്കേതികവിദ്യകളെ സൗദിയിലെത്തിക്കുകയും സമൂഹത്തിന് അതിെൻറ പ്രയോജനം പ്രദാനം ചെയ്യുന്നതിനാണ് മന്ത്രാലയം ശ്രമിക്കുന്നതെന്ന് അൽറുമൈഹ് പറഞ്ഞു.
ദേശീയ ഗതാഗത-ലോജിസ്റ്റിക് സ്ട്രാറ്റജിയുടെ ലക്ഷ്യങ്ങളിലൊന്നാണിത്. ഗതാഗത അപകടങ്ങളുടെയും മരണങ്ങളുടെയും നിരക്ക് കുറയ്ക്കുന്നതിന് ഇത്തരമൊരു സംരംഭം സഹായിക്കും. നഗരങ്ങളിലും ഇവ തമ്മിലുമുള്ള ഗതാഗതശേഷി മെച്ചപ്പെടുത്തും. ഇലക്ട്രിക് ആയതിനാൽ പരിസ്ഥിതി ദോഷം കുറയ്ക്കുകയും ചെയ്യും. ലോജിസ്റ്റിക് സെൻററുകളുടെ പ്രകടനം മെച്ചപ്പെടുത്താനുള്ള മന്ത്രാലയത്തിെൻറ ആദ്യത്തെ പരീക്ഷണമാണിതെന്നും അൽ റുമൈഹ് പറഞ്ഞു.
ഗതാഗത സാങ്കേതിക വികസനത്തിലെ ഒരു കുതിച്ചുചാട്ടമാണ് ആദ്യത്തെ ഇലക്ട്രിക് വാഹനത്തിെൻറ പരീക്ഷണമെന്ന് റോഷൻ ഗ്രൂപ്പ് ചീഫ് ബിസിനസ് ഡെവലപ്‌മെൻറ് ഓഫീസർ ഉസാമ കബാനി പറഞ്ഞു. ജീവിത നിലവാരം ഉയർത്തുന്നതിനായി തിരക്ക് കുറയ്ക്കൽ, വിവിധ സെഗ്‌മെൻറുകൾക്ക് ഗതാഗതം ഉപയോഗിക്കാനുള്ള അവസരങ്ങൾ നൽകൽ എന്നിവ സാധ്യമാക്കുന്നതിന് ഇത് സഹായിക്കും. റോഷൻ ഗ്രൂപ്പും ഗതാഗത മന്ത്രാലയവും സഹകരിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.