ഏഴ് സീറ്റ് ഹെക്ടർ പ്ലസ് ജനുവരിയിലെത്തും; വിലവർധനവും പിന്നാലെ
text_fieldsഎംജി ഹെക്ടർ പ്ലസ് ഏഴ് സീറ്റ് പതിപ്പ് ജനുവരിയിൽ വിപണിയിലെത്തും. നേരത്തേ പുറത്തിറങ്ങിയ ആറ് സീറ്റ് വാഹനത്തെകൂടാതെയാണ് പുതിയ പതിപ്പും വിപണിയിലെത്തുന്നത്. വലിയ കുടുംബങ്ങൾക്ക് കൂടുതൽ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നതിെൻറ ഭാഗമായാണ് പൂർണ ശേഷിയുള്ള ഹെക്ടർ പ്ലസുകൾ വിപണിയിൽ എത്തിക്കുന്നത്. ആറ് സീറ്റ് ലേ ഒൗട്ടിലാണ് ഹെക്ടർ പ്ലസ് ഈ വർഷം ആദ്യം പുറത്തിറക്കിയത്. ക്യാപ്റ്റൻ സീറ്റുകളായിരുന്നു വാഹനത്തിന് നൽകിയിരുന്നത്.
രാജ്യത്തെ മറ്റ് നിരവധി കാർ നിർമാതാക്കളെ പോലെ എംജിയും ജനുവരിയിൽ വില പരിഷ്കരണം നടത്തുമെന്നതാണ് മറ്റൊരു സുപ്രധാന വാർത്ത. തങ്ങളുടെ വാഹന നിരയിലുടനീളം വിലവർധനവ് ബാധകമായിരിക്കുമെന്നും എം.ജി ഇന്ത്യ അറിയിച്ചു. മോഡലിനെ ആശ്രയിച്ച് ഏകദേശം 3 ശതമാനമായിരിക്കും വില വർധനവ്.
ഹെക്ടറും ഹെക്ടർ പ്ലസും
കുറഞ്ഞകാലംകൊണ്ട് ഇന്ത്യയിൽ ഹിറ്റായ എസ്.യു.വിയാണ് എം.ജി ഹെക്ടർ. വലുപ്പം, ആധുനികത, വിലക്കുറവ് എന്നതൊക്കെയാണ് ഹെക്ടറിനെ ജനപ്രിയമാക്കിയത്.മറ്റ് ഹെക്ടറുകളിൽ നിന്ന് പ്ലസിനെ വേറിട്ട് നിർത്തുന്നത് മൂന്ന് നിര സീറ്റുകളുടെ കടന്നുവരവാണ്. ഇതോടൊപ്പം പുറം ഭാഗത്തുൾപ്പെട ചില മാറ്റങ്ങൾ വാഹനത്തിനുണ്ട്. സൂപ്പർ, സ്മാർട്ട്, ഷാർപ്പ് എന്നീ ട്രിം ലെവലുകളിൽ ആറ് വേരിയൻറുകളിലാണ് വാഹനം പുറത്തിറങ്ങുന്നത്. പ്ലസിനായുള്ള ബുക്കിങ്ങ് എം.ജി ആരംഭിച്ചു. 50,000 രൂപ നൽകി വാഹനം എം.ജി വെബ്സൈറ്റ് വഴി ബുക്ക് ചെയ്യാം.
എഞ്ചിൻ പഴയത്
നിലവിലുള്ള ഹെക്ടറിൽ വരുന്ന എഞ്ചിനുകൾ തന്നെയാണ് പ്ലസിലും ഉൾപ്പെടുത്തിയിരിക്കുന്നത്. 170എച്ച്.പിയും 350എൻ.എം ടോർക്കും ഉൽപ്പാദിപ്പിക്കുന്ന മാനുവൽ ഗിയർബോക്സുള്ള രണ്ട് ലിറ്റർ ഡീസൽ എഞ്ചിനാണ് ആദ്യ ഒാപ്ഷൻ. 143എച്ച്.പിയും 250എൻ.എം ടോർക്കുമുള്ള 1.5ലിറ്റർ ടർബൊ പെട്രോളാണ് അടുത്തത്. ഇതിൽ മാനുവൽ ഗിയർബോക്സില്ല. ആറ് സ്പീഡ് ഡ്യൂവൽ ക്ലച്ച് ഒാേട്ടാ ട്രാൻസ്മിഷനാണ് ഉൾെപ്പത്തെിയിരിക്കുന്നത്. മറ്റൊരു ഒാപ്ഷൻ ഹൈബ്രിഡ് എഞ്ചിനാണ്. പെട്രോൾ എഞ്ചിനിൽ 48 വാട്ട് മോേട്ടാർ കൂട്ടിച്ചേർത്ത സംവിധാനമാണിത്. ഇതിൽ ആറ് സ്പീഡ് ഗിയർബോക്സാണുള്ളത്.
മൂന്ന് നിരയിൽ ഏഴ് സീറ്റുകൾ
പുതിയ ഹെക്ടർ പ്ലസിൽ മൂന്ന് നിരയായി ഏഴ് സീറ്റുകളാണുള്ളത്. മധ്യനിരയിൽ മൂന്ന് സീറ്റുള്ള സെവൻ സീറ്ററാണിത്. ഉയർന്ന മോഡലിൽ എൽ.ഇ.ഡി ലൈറ്റുകളുടെ ആധിക്യമുണ്ട്. ഹെഡ്ലൈറ്റ്, ടെയിൽ ലൈറ്റ്, ഫോഗ് ലാമ്പ്, ഡെ ടൈം റണ്ണിങ്ങ് ലാമ്പ് എന്നിവയെല്ലാം എൽ.ഇ.ഡിയാണ്. 16ഇഞ്ച് ഡ്യൂവൽ ടോൺ അലോയ്, ലെതർ അപ്ഹോൾസറി, എട്ട് നിറമുള്ള ആംബിയൻസ് ലൈറ്റ്, 10.4 ഇഞ്ച് ടച്ച് സ്ക്രീൻ, ഇൻഫിനിറ്റി സൗണ്ട് സിസ്റ്റം, പനോരമിക് സൺറൂഫ്, എം.ജിയുടെ െഎ സ്മാർട്ട് കണക്ടഡ് ടെക്നോളജി എന്നിവയെല്ലാം ഹെക്ടർ പ്ലസിലുമുണ്ട്.
സുരക്ഷ
ഉയർന്ന മോഡലിൽ ആറ് എയർബാഗുകളുടെ സുരക്ഷ ലഭിക്കും. എ.ബി.എസ്, ഇ.ബി.ഡി ബ്രേക്ക് അസിസ്റ്റ്, ഇ.എസ്.സി, ട്രാക്ഷൻ കൺട്രോൾ തുടങ്ങിയ സംവിധാനങ്ങളെല്ലാമുണ്ട്. ടയർ പ്രഷർ മോനിറ്റർ, ഹിൽ ഹോൾഡ് അസിസ്റ്റ്, 360 ഡിഗ്രി പാർക്കിങ്ങ് കാമറ, മുന്നിലും പിന്നിലും പാർക്കിങ്ങ് സെൻസറുകൾ തുടങ്ങി ആധുനിക സംവിധാനങ്ങളുമുണ്ട്. ഹെക്റിൽ ഇല്ലാത്ത ഒരു കൂട്ടിച്ചേർക്കൽ പ്ലസിലുണ്ട്. ഉള്ളിൽ സെപ്പിയ ബ്രൗൺ ലെതർ അപ്ഹോൾസറിയാണ് നൽകിയിരിക്കുന്നത്. സാധാരണ ഹെക്ടറിന് ബ്ലാക്ക് ഇൻറീരിയറാണുള്ളത്. സ്റ്റാറി സകൈ ബ്ലൂ, ഗ്ലെയ്സ് റെഡ്, ബർഗണ്ടി റെഡ്, സ്റ്റാറി ബ്ലാക്ക്, കാൻഡി വൈറ്റ്് അറോറ സിൽവർ എന്നിങ്ങനെ ആറ് നിറങ്ങളിൽ വാഹനം വരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.