സ്വിഫ്റ്റ് ഉൾപ്പെടെയുള്ള ഹാച്ച്ബാക്ക് വാഹങ്ങൾക്ക് പുതിയ വെല്ലുവിളിയുമായി എം.ജി; രണ്ടാം തലമുറയിലെ എം.ജി 4നെ ഉടൻ വിപണിയിലെത്തിക്കും
text_fieldsചൈനീസ് വാഹന നിർമ്മാതാക്കളായ എം.ജി അവരുടെ ഏറ്റവും പുതിയ ഹാച്ച്ബാക്ക് വൈദ്യുത വാഹനമായ എം.ജി.4 ന്റെ പുതുതലമുറയെ അവതരിപ്പിച്ചു. എം.ജി എന്ന ബ്രാൻഡ് അവതരിപ്പിച്ച് രണ്ട് വർഷം തികയുമ്പോഴാണ് പുതു തലമുറയെ അവതരിപ്പിക്കുന്നതെന്ന് കമ്പനി പറഞ്ഞു. പക്ഷെ വാഹനം ചൈനയിൽ വലിയ വിൽപ്പനയൊന്നും രേഖപെടുത്തുന്നില്ലങ്കിലും ഇന്ത്യയിലും യുറോപ്പിലുമായി ഹാച്ച്ബാക്ക് വാഹനം ജനപ്രിയമാണ്. പഴയതലമുറയെ 2023ലെ ഓട്ടോ എക്സ്പോയിലാണ് അവതരിപ്പിച്ചത്.
പഴയ തലമുറയെ അപേക്ഷിച്ച് പുതിയ തലമുറ അൽപ്പം വലുതാണ്. 4,395 എം.എം നീളവും 1,842 എം.എം വീതിയും 1,551 എം.എം ഉയരവും 2,750 എം.എം വീൽബേസും എം.ജി 4നുണ്ട്. ഇത് ഹ്യൂണ്ടായ് ക്രെറ്റ, എം.ജി വിൻഡ്സർ എന്നി വാഹനങ്ങളെക്കാൾ വലുതാണ്. വാഹനം യൂറോപ്യൻ വിപണിയിൽ ഫോക്‌സ്‌വാഗൺ ഐ.ഡി 3 ഹാച്ച്ബാക്കിന് ശക്തമായ എതിരാളിയാകും.
2023 ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച ഒന്നാം തലമുറയെ അപേക്ഷിച്ച് പുതിയ ഹാച്ച്ബാക്കിന്റെ രൂപകൽപ്പനയിൽ മാറ്റം വന്നിട്ടുണ്ട്. മുൻവശത്ത് എൽ.ഇ.ഡി പ്രൊജക്ടഡ് ലാമ്പ് യൂണിറ്റുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ വാഹനത്തിന്റെ വലുപ്പത്തിനനുസരിച്ച് സൈഡ് ഡോറുകളിലും മാറ്റം വന്നിട്ടുണ്ട്. പുറകുവശത്ത് ഹണി-കോമ്പ് ഇൻടേക്ക് ടെയിൽ ലൈറ്റുകളിൽ ആരോ ആകൃതിയിലുള്ള എൽ.ഇ.ഡി സിഗ്‌നേച്ചറും വാഹനത്തിനുണ്ട്. കൂടാതെ ഉടനെ പുറത്തിറങ്ങുന്ന എം.ജിയുടെ തന്നെ സൈബർസ്റ്ററിൽ നിന്നും ചില ഫീച്ചറുകൾ എം.ജി 4ൽ ഉപയോഗിച്ചതായി കമ്പനി പറഞ്ഞു.
വാഹനത്തിന്റെ ബാറ്ററി സവിശേഷതകൾ ഇതുവരെ വെളിപ്പെടുത്തിയില്ലെങ്കിലും ലിഥിയം അയൺ ഫോസ്‌ഫേറ്റ് ബാറ്ററിയായിരിക്കും എന്നാണ് പ്രതീക്ഷ. ഇത്തരം ബാറ്ററി 163 ബി.എച്ച്.പി കരുത്ത് പകരുന്നതുകൊണ്ട് വാഹനത്തിന് മണിക്കൂറിൽ പരമാവധി 160 കിലോമീറ്റർ വേഗത കൈവരിക്കാൻ സഹായിക്കുമെന്ന് കരുതുന്നു.
പഴയ തലമുറയിലെ വാഹനത്തിന്റെ എൻട്രി ലെവൽ മോഡലിന് 51kWh ബാറ്ററി ഉണ്ടായിരുന്നു. അത് ഒറ്റചാർജിൽ 350 കിലോമീറ്റർ വരെ റേഞ്ച് നൽകിയിരുന്നത് ശ്രദ്ധേയമായിരുന്നു. 170 ബി.എച്ച്.പി കരുത്തും 250 എൻ.എം പീക് ടോർക്കും റിയർ വീൽ ഡ്രൈവും പഴയ തലമുറക്ക് കരുത്ത് നൽകുന്നു. കൂടാതെ യൂറോപ്പിലെ തന്നെ തിരഞ്ഞെടുത്ത വിപണികളിൽ 64kWh, 77kWh പതിപ്പുകളിൽ 435 ബി.എച്ച്.പി കരുത്തിൽ ഓൾ വീൽ ഡ്രൈവ് വാഹങ്ങളും വിൽപ്പനക്കുണ്ടായിരുന്നു.
വാഹനനിർമ്മാതാക്കളായ എം.ജി ഇതുവരെയും വാഹനത്തിന്റെ ഇന്റീരിയർ വെളുപ്പെടുത്തിയിട്ടില്ല. പഴ തലമുറയെ അപേക്ഷിച്ച് കൂടുതൽ ഫീച്ചറുകൾ വാഹനത്തിനുണ്ടാകുമെന്നാണ് വാഹനപ്രേമികൾ പ്രതീക്ഷിക്കുന്നത്. വാഹനത്തിന്റെ വിലയും കമ്പനി പുറത്ത് വിട്ടിട്ടില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.