സുരക്ഷ റേറ്റിങ്ങിലെ പരാജയം; മാരുതിയെ പരിഹസിച്ച് ടാറ്റ മോേട്ടാഴ്സിെൻറ പരസ്യം
text_fieldsകാർ നിർമാതാക്കൾ തമ്മിലെ ആരോഗ്യകരമായ പോരുകൾ എന്നും വിപണിയെ മുന്നോട്ടുനയിച്ചിേട്ടയുള്ളൂ. ഇത്തവണ മാരുതി സുസുക്കിയെ സുരക്ഷയുടെ കാര്യത്തിൽ പരിഹസിച്ചിരിക്കുകയാണ് ടാറ്റ മോേട്ടാഴ്സ്. കഴിഞ്ഞദിവസമാണ് വാഹനങ്ങളുടെ സുരക്ഷ പരിശോധിക്കുന്ന ഗ്ലോബൽ എൻ.സി.എ.പി ക്രാഷ് ടെസ്റ്റിെൻറ ഫലങ്ങൾ പുറത്തുവന്നത്. ഇതിൽ മാരുതിയുടെ എസ്െപ്രസ്സോക്ക് പൂജ്യം സ്റ്റാർ റേറ്റിങ്ങാണ് ലഭിച്ചത്.
കിട്ടിയ അവസരം മുതലാക്കി ടാറ്റ മോേട്ടാഴ്സ് ടിയാേഗായുടെ പരസ്യവുമായി രംഗത്തെത്തി. എസ്പ്രെസ്സോയുടെ പ്രധാന എതിരാളിയായ ടിയാഗോക്ക് നാല് സ്റ്റാർ റേറ്റിങ്ങാണുള്ളത്. തകർന്ന കോഫി മഗ്ഗിെൻറ ചിത്രത്തോടൊപ്പം 'ഞങ്ങൾ അത്ര എളുപ്പത്തിൽ തകരുന്നില്ല' എന്ന വാചകത്തോടെയാണ് അവർ പരസ്യം പങ്കുവെച്ചത്. സുരക്ഷിതമായി നിങ്ങൾ കഴിയുേമ്പാൾ മാത്രമാണ് ഡ്രൈവിങ് വളരെ രസകരമാകുന്നത് എന്ന വാചകവും ഇതോടൊപ്പം കുറിച്ചിട്ടുണ്ട്.
ട്വീറ്റ് ശ്രദ്ധയിൽപ്പെട്ടേതാടെ ഗ്ലോബൽ എൻ.സി.എ.പി പ്രസിഡൻറും സി.ഇ.ഒയുമായ ഡേവിഡ് വാർഡ് പ്രതികരണവുമായി രംഗത്തെത്തി. ഇത്തരം ആേരാഗ്യകരമായ പ്രവണതകൾ കൂടുതൽ സുരക്ഷിത വാഹനങ്ങളെ നിർമിക്കാൻ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, മാരുതി സുസുക്കി അധികൃതർ ക്രാഷ് ടെസ്റ്റ് ഫലത്തെ സംബന്ധിച്ച് പ്രതികരണവുമായി രംഗത്തെത്തി. 'ഇന്ത്യൻ സർക്കാർ അടുത്തിടെ കാർ ക്രാഷ് ടെസ്റ്റ് മാനദണ്ഡങ്ങളുടെ കാഠിന്യം വർധിപ്പിക്കുകയും അവയെ യൂറോപ്യൻ നിലവാരത്തിന് സമാനമാക്കുകയും ചെയ്തിട്ടുണ്ട്. കമ്പനിയുടെ എല്ലാ വാഹനങ്ങളും ഈ ആഗോള മാനദണ്ഡങ്ങളുമായി പൂർണമായും പൊരുത്തപ്പെടുന്നവയാണ്. കൂടാതെ കേന്ദ്ര സർക്കാർ ഇവ ശരിയായി പരിശോധിക്കുകയും സാക്ഷ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട്' -മാരുതി സുസുക്കി അധികൃതർ വ്യക്തമാക്കി.
Driving is #SeriouslyFun, only when you live it up with safety.
— Tata Motors Cars (@TataMotors_Cars) November 12, 2020
Book the Safest-in-Segment New Tiago by clicking on https://t.co/x9nKgE745s#Tiago #NewForever #SaferCarsForIndia pic.twitter.com/WxH0EZF6xt
പുതിയ െഎ20 ഇറങ്ങിയ സമയത്തും ടാറ്റ ഇത്തരം പരസ്യവുമായി രംഗത്തുവന്നിരിന്നു. പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തിലെ ഹോട്ട്സെല്ലിങ്ങുകളിലൊന്നായ ആൾട്രോസിെൻറ പരസ്യമായിരുന്നുവത്.
ഗ്ലോബൽ എൻ.സി.എ.പി ക്രാഷ് ടെസ്റ്റ് ജർമ്മനിയിലെ ക്രാഷ് ലാബിലാണ് നടന്നത്. മാനദണ്ഡങ്ങൾ പ്രകാരം അടിസ്ഥാന വകഭേദങ്ങളുള്ള വാഹനം മാത്രമാണ് പരിശോധനക്ക് ഉപയോഗിക്കുക. 64 കിലോമീറ്റർ വേഗതയിൽ മുൻവശത്തുനിന്നുള്ള പരിശോധനക്കാണ് കാറുകളെ വിധേയമാക്കിയതെന്ന് ഗ്ലോബൽ എൻ.സി.എപി ഫൗണ്ടേഷൻ പ്രസിഡൻറ് ഡേവിഡ് വാർഡ് പറഞ്ഞു.
മുന്നിലെ മുതിർന്നവരുടെ സംരക്ഷണ കാര്യത്തിലാണ് എസ്പ്രെസ്സോ കൂടുതലും പരീക്ഷിക്കപ്പെട്ടത്. എസ്പ്രെസ്സോക്ക് ഡ്രൈവർ സൈഡ് എയർബാഗ് മാത്രമേ സ്റ്റോേൻറഡായി ലഭിക്കുന്നുള്ളൂ. അതിനാൽ തന്നെ ക്രാഷ് ടെസ്റ്റിൽ വാഹനത്തിന് മികച്ച റേറ്റിങ്ങ് പ്രതീക്ഷിച്ചിരുന്നില്ല. കുട്ടികളുടെ സുരക്ഷക്കായി എസ്പ്രെസ്സോക്ക് രണ്ട് സ്റ്റാറുകൾ ലഭിക്കും. കാറിൽ ഐസോഫിക്സ് ചൈൽഡ് സീറ്റ് സൗകര്യമില്ലാത്തതും തിരിച്ചടിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.