അപൂർവ്വ നേട്ടവുമായി ലൂയിസ് ഹാമിൾട്ടൻ; സിൽവർസ്റ്റോൺ സർക്യൂട്ടിന് ഇനി ചാംപ്യൻ ഡ്രൈവറുടെ പേര്
text_fieldsമെഴ്സിഡസിെൻറ എഫ് വൺ ഡ്രൈവർ ലൂയിസ് ഹാമിൽട്ടന് അപൂർവ്വ നേട്ടം. നിലവിലെ സീസണിൽ നിരവധി റെക്കോർഡുകൾ തകർത്ത ഹാമിൾട്ടന് ആദരമൊരുക്കുകയാണ് യു.കെയിലെ ഹോം ഗ്രൗണ്ട്. 2020ൽ ഏഴാമത്തെ ഫോർമുല വൺ ലോക ചാമ്പ്യൻഷിപ്പ് വിജയത്തെത്തുടർന്ന് ഹാമിൽട്ടനെ ആദരിക്കുന്നതിന് യുകെയിലെ സിൽവർസ്റ്റോൺ സർക്യൂട്ടിെൻറ ഒരു ഭാഗത്തിന് ഹാമിൾട്ടൻ സ്‌ട്രെയിറ്റ് എന്ന് പുനർനാമകരണം ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ്. ഏതെങ്കിലും ഒരു ഡ്രൈവറുടെ പേരിലുള്ള സർക്യൂട്ടിെൻറ ഒരേയൊരു ഭാഗം കൂടിയാണിത്.
എഫ് വൺ ചരിത്രത്തിലെ ഏറ്റവുമധികം വിജയങ്ങളുള്ള ഡ്രൈവറായി ഹാമിൾട്ടൻ നിലവിൽ മാറിയിട്ടുണ്ട്. 95 വിജയങ്ങളാണ് ഇൗ യു.കെ ഡ്രൈവറുടെ പേരിലുള്ളത്. സിൽവർസ്റ്റോണിലും ഹാമിൽട്ടൺ നിരവധിതവണ വെന്നിക്കൊടി പാറിച്ചിട്ടുണ്ട്. ഹോം സർക്യൂട്ടിൽ വർഷങ്ങളായി വിജയിക്കുന്നത് ഹാമിൾട്ടനാണ്. ഹാമിൾട്ടൻ ഇവിടെ വിജയിച്ച ഏഴ് മൽസരങ്ങളിൽ ആറെണ്ണവും നിലവിലെ ട്രാക്ക് ലേഒൗട്ടിലായിരുന്നു എന്നതും ശ്രദ്ധേയമാണ്. 2007ൽ സിൽവർസ്റ്റോണിലാണ് ഹാമിൽട്ടൺ ആദ്യമായി എഫ് വൺ മത്സരത്തിനിറങ്ങിയത്. 2008 ലാണ് സർക്യൂട്ടിൽ തെൻറ ആദ്യ വിജയം നേടിയത്.
2014നും 2017 നും ഇടയിൽ തുടർച്ചയായി നാല് മൽസരങ്ങളിൽ വിജയിച്ചു. പിന്നീട് 2019 ലും 2020 ലും വിജയിച്ചു. അവസാന ഘട്ടത്തിൽ ടയർ പ്രശ്നങ്ങൾ ഉണ്ടായിട്ടും ഈ വർഷത്തെ ബ്രിട്ടീഷ് ജിപി നേടാൻ ഹാമിൾട്ടനായി.സിൽവർസ്റ്റോൺ സർക്യൂട്ട് യഥാർഥത്തിൽ റോയൽ എയർഫോഴ്‌സ് എയർഫീൽഡ് ആയിരുന്നു. 1948 ൽ ബ്രിട്ടീഷ് ഗ്രാൻപ്രീ നടത്തുന്നതിന് എയർഫീൽഡ് പാട്ടത്തിന് നൽകുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.