240 കിലോമീറ്റർ റേഞ്ച്, പരമാവധി വേഗം 100 km/h; പുറത്തിറക്കൽ തീയതി പ്രഖ്യാപിച്ച് സിമ്പിൾ ഇ.വി
text_fieldsബംഗളൂരു ആസ്ഥാനമായുള്ള ഇ.വി സ്റ്റാർട്ടപ്പായ സിമ്പിൾ എനർജി ആദ്യത്തെ ഇ-സ്കൂട്ടർ പുറത്തിറക്കുന്ന തീയതി പ്രഖ്യാപിച്ചു. 2021 ഓഗസ്റ്റ് 15 ന് വാഹനം വിപണിയിലെത്തിക്കാനാണ് തീരുമാനം. മാർക്ക് 2 എന്ന കോഡ്നെയിമുള്ള ലോങ് റേഞ്ച് ഇലക്ട്രിക് സ്കൂട്ടറാണിത്. 100 കിലോമീറ്റർ ആണ് വാഹനത്തിെൻറ പരമാവധി വേഗം. 3.6 സെക്കൻഡിൽ പൂജ്യം മുതൽ 50 കിലോമീറ്റർ വരെ വേഗത കൈവരിക്കും. 4.8 കിലോവാട്ട് ലിഥിയം അയൺ ബാറ്ററിയാണ് വാഹനത്തിന് കരുത്തുപകരുന്നത്. ഇക്കോ മോഡിൽ 240 കിലോമീറ്റർ ആണ് റേഞ്ച് വാഗ്ദാനം ചെയ്യുന്നത്.
നീക്കംചെയ്യാവുന്ന ബാറ്ററിയും ഫ്യൂച്ചറിസ്റ്റിക് ഡിസൈനും മിഡ് ഡ്രൈവ് മോട്ടോറും സിമ്പിൾ എനർജി ഇലക്ട്രിക് സ്കൂട്ടറിെൻറ പ്രത്യേകതകളാണ്. ടച്ച് സ്‌ക്രീൻ, ഓൺ-ബോർഡ് നാവിഗേഷൻ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി തുടങ്ങിയ സ്മാർട്ട് സവിശേഷതകളും ഇതിലുണ്ട്. 1,10,000 രൂപ മുതൽ 1,20,000 വരെയാണ് ഇ-സ്കൂട്ടറിന് വിലയിട്ടിരിക്കുന്നത്.
'പുറത്തിറക്കൽ തീയതി പ്രഖ്യാപിച്ചതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. ഓഗസ്റ്റ് 15 രാജ്യത്തിനെ സംബന്ധിച്ച് സുപ്രധാന നാഴികക്കല്ലാണ്, ലോകോത്തര ഉൽപ്പന്നത്തിലൂടെ ചരിത്രം സൃഷ്ടിക്കുകയാണ് സിമ്പിൾ എനർജി ലക്ഷ്യമിടുന്നത്. കോവിഡ് രണ്ടാം തരംഗം കാരണമുള്ള മോശം സ്ഥിതി മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ് ഞങ്ങൾ ഈ തീയതി തിരഞ്ഞെടുത്തത്'-സിമ്പിൾ എനർജി സ്ഥാപകനും സിഇഒയുമായ സുഹാസ് രാജ്കുമാർ പറഞ്ഞു.
ബംഗളൂരുവിലായിരിക്കും വാഹനം ആദ്യം പുറത്തിറക്കുക. കമ്പനിയുടെ ആസ്ഥാനവും ഡിസൈൻ സ്റ്റുഡിയോയുമൊക്കെ സ്ഥിതിചെയ്യുന്നത് ഇവിടെയാണ്. ബംഗളൂരുവിനുശേഷം ചെന്നൈയിലേക്കും ഹൈദരാബാദിലേക്കും വാഹന വിൽപ്പന വിപുലീകരിക്കും. പിന്നീട് രാജ്യത്തെ വിവിധ നഗരങ്ങളിലേക്ക് വിൽപ്പന വ്യാപിപ്പിക്കാനും നീക്കമുണ്ട്. ലോഞ്ചിെൻറ ഭാഗമായി ബംഗളൂരുവിൽ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാനും സിമ്പിൾ എനർജി തീരുമാനിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.