Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Simple Energy receives over 30,000 bookings of Simple
cancel
Homechevron_rightHot Wheelschevron_rightAuto Newschevron_rightപരസ്യ കോലാഹലങ്ങളും...

പരസ്യ കോലാഹലങ്ങളും ഗീർവാണങ്ങളുമില്ല; 30,000 ബുക്കിങ്ങുമായി സിമ്പിൾ ഇ.വി കുതിക്കുന്നു

text_fields
bookmark_border

ഇന്ത്യയുടെ ഇ.വി യുദ്ധത്തിൽ നിശബ്​ദ മുന്നേറ്റവുമായി സിമ്പിൾ വൺ. ബംഗളൂരു ആസ്​ഥാനമായുള്ള സിമ്പിൾ എനർജിയുടെ ഇ.വി സ്​കൂട്ടർ 'വൺ' സ്വാതന്ത്ര്യ ദിനത്തിൽ ആണ്​ അവതരിപ്പിക്കപ്പെട്ടത്​. ആദ്യഘട്ടത്തിൽ കേരളം ഉൾപ്പടെ 13 സംസ്​ഥാനങ്ങളിൽ സിമ്പിൾ വൺ ലഭ്യമാകും. ​വണ്ണി​െൻറ ബുക്കിങും ​ ആരംഭിച്ചിട്ടുണ്ട്​. 1,947 രൂപ നൽകിയാണ്​ വാഹനം ബുക്ക്​ ചെയ്യേണ്ടത്​. രാജ്യത്തി​ന്​ സ്വാത​ന്ത്ര്യം ലഭിച്ച വർഷത്തി​െൻറ സ്​മരണയിലാണ്​ ബുക്കിങ്​ തുക 1947 ആയി നിശ്​ചയിച്ചിരിക്കുന്നത്​.


പരസ്യ കോലാഹലങ്ങളോ അവകാശവാദങ്ങളോ ഇല്ലാതെയാണ്​ സിമ്പിൾ വൺ നിരത്തിലെത്തിയത്​​. എന്നാൽ രാജ്യത്ത്​ ലഭ്യമാകുന്ന മികച്ച ഇ.വി സ്​കൂട്ടറുകളിൽ ഒന്നായി സിമ്പിൾ വൺ മാറിയിട്ടുണ്ട്​. 30,000 ബുക്കിങ്ങുകളാണ്​ തങ്ങൾക്ക്​ ഇതുവരെ ലഭിച്ചതെന്ന്​ സിമ്പിൾ എനർജി പറയുന്നു. സീറോ മാർക്കറ്റിങ്ങിലൂടെ ലഭിച്ച ഇൗ ജനപ്രിയത യെ ഏറെ വിലമതിക്കുന്നുവെന്നും കമ്പനി അധികൃതർ പറഞ്ഞു.

ആസ്​ഥാനം ബംഗളൂരു

ബംഗളൂരുവിലാണ്​ വണ്ണി​െൻറ പുറത്തിറക്കൽ ചടങ്ങ്​ നടന്നത്​. 1.10 ലക്ഷമാണ്​ വാഹനത്തിന്​ വിലയിട്ടിരിക്കുന്നത്​. ഒരു തവണ ചാർജ് ചെയ്​താൽ ഇക്കോ മോഡിൽ 203 കിലോമീറ്ററും ​െഎഡിയൽ ഡ്രൈവിങ്​ കണ്ടീഷനുകളിൽ 236 കിലോമീറ്ററും റേഞ്ച്​ നൽകും. മണിക്കൂറിൽ 105 കിലോമീറ്റർ ആണ്​ ബൈക്കി​െൻറ വേഗത. സിമ്പിൾ വൺ ഇലക്ട്രിക് സ്​കൂട്ടർ തമിഴ്​നാട്ടിലെ ഹൊസൂരിലെ ഇവി മേക്കേഴ്​സ്​ പ്ലാൻറിലാണ് നിർമിക്കുന്നത്. ആദ്യ ഘട്ടത്തിൽ പ്രതിവർഷം 10 ലക്ഷം വാഹനങ്ങളുടെ വാർഷിക ഉത്​പാദന ശേഷിയാണ്​ പ്ലാൻറിനുള്ളത്​. ​കേരളം, കർണാടക, തമിഴ്​നാട്, ഡൽഹി, ഗോവ, ഉത്തർപ്രദേശ് എന്നിവയുൾപ്പെടെ രാജ്യത്തെ 13 സംസ്ഥാനങ്ങളിൽ ഇ-സ്​കൂട്ടർ ലഭ്യമാക്കും.


ബാറ്ററി

നീക്കംചെയ്യാവുന്ന ബാറ്ററി പായ്​ക്കാണ്​ സിമ്പിൾ ഇ.വിയുടെ മറ്റൊരു പ്രത്യേകത. ബാറ്ററി പാക്കിന്​ ആറ്​ കിലോഗ്രാമിൽ കൂടുതൽ ഭാരം വരും. ആദ്യം ബുക്ക്​ ചെയ്യുന്നവർക്ക്​ ആദ്യം എന്ന കണക്കിലാവും വാഹനം നിർമിച്ച്​ നൽകുക. മാർക്ക് 2 ലിഥിയം അയൺ ബാറ്ററി പാക്കാണ്​ സിമ്പിൾ വണ്ണിൽ ഉപയോഗിക്കുക. 4.8kWh ​െൻറ ശേഷിയാണ്​ ബാറ്റിക്ക്​ ഉള്ളത്​. ഇൗഥർ 450X ​െൻറയും (2.61kWh) ടി.വി.എസ്​ െഎ ക്യൂബി​േൻറയും (2.25kWh) ബാറ്ററികളുമായി താരതമ്യപ്പെടുത്തിയാൽ കരുത്തുകൂടുതലാണ്​ സിമ്പിളിന്​. 236 കിലോമീറ്റർ റേഞ്ച്​ സിമ്പിൾ എനർജിക്ക് അവകാശപ്പെടാനുള്ള ഒരു കാരണം ഇതാണ്. മൂന്ന് മുതൽ ഏഴ് മാസത്തിനുള്ളിൽ ഇവി കമ്പനി 300 ലധികം പബ്ലിക് ഫാസ്റ്റ് ചാർജറുകൾ രാജ്യത്തുടനീളം സ്ഥാപിക്കും.

ടച്ച് സ്ക്രീൻ റൈഡർ ഡിസ്​പ്ലേ, 30 ലിറ്റർ ബൂട്ട് സ്പേസ് എന്നിവ വാഹനം വാഗ്​ദാനം ചെയ്യുന്നു. 110 കിലോഗ്രാം ആണ്​ വാഹനത്തി​െൻറ ഭാരം. 200 എംഎം ഫ്രണ്ട് ഡിസ്​ക്​ ബ്രേക്കാണ് ഇതിലുള്ളത് കസ്റ്റമൈസ് ചെയ്യാവുന്ന ഡിജിറ്റൽ ഡാഷ്‌ബോർഡ്, ഓൺ-ബോർഡ് നാവിഗേഷൻ, ജിയോ-ഫെൻസിങ്​, എസ്ഒഎസ് സന്ദേശം, ഡോക്യുമെൻറ്​ സ്റ്റോറേജ്, ടയർ പ്രഷർ മോണിറ്ററിങ്​ സിസ്റ്റം, ബ്ലൂടൂത്ത് കണക്റ്റിവിറ്റി തുടങ്ങി നിരവധി സവിശേഷതകളും വണ്ണിലുണ്ട്​. ചുവപ്പ്, വെള്ള, കറുപ്പ്, നീല എന്നിങ്ങനെ നാല് കളർ ഓപ്ഷനുകളാണ്​ നൽകിയിരിക്കുന്നത്​. വിവിധ സംസ്ഥാനങ്ങളിലെ നഗരങ്ങളിൽ എക്​സ്​പീരിയൻസ്​ സെൻററുകൾ തുറക്കുമെന്നും രാജ്യത്തുടനീളം വിപണന ശൃഖല വ്യാപിപ്പിക്കുന്നതിന്​ 350 കോടി നിക്ഷേപിക്കുമെന്നും കമ്പനി അധികൃതർ അറിയിച്ചു.


നിലവിൽ വിപണിയിലെ ഹിറ്റ്​ വാഹനമായ ഹോണ്ട ആക്​ടീവ സിക്​സ്​ ജിയുടെ പെട്രോൾ ടാങ്ക്​ 5.3ലിറ്ററാണ്​. ഇൗ ടാങ്കിൽ മൊത്തത്തിൽ ഇന്ധനം നിറച്ചാൽ വാഹനത്തിന്​ ഒാടാനാവുക 260 കിലോമീറ്ററാണ് ​(മൈലേജ്​ 50 കിലോമീറ്റർ കണക്കാക്കിയാൽ). ഇതിനർഥം സിമ്പിൾ വണ്ണിന്​ പറയുന്ന റേഞ്ച്​ ലഭിക്കുകയാണെങ്കിൽ അത്​ വിപ്ലവകരമായിരിക്കുമെന്നാണ്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:electric vehicleElectric ScooterSimple EnergySimple One
Next Story