ഇ.വികളിൽ വിസ്മയം തീർക്കാൻ സിമ്പിൾ വൺ, 240 കിലോമീറ്റർ എന്ന അത്ഭുത റേഞ്ച്
text_fieldsഇന്ത്യയുടെ ഇ.വി യുദ്ധത്തിൽ പുതിയൊരു പോരാളികൂടി വരവറിയിച്ചു. ബംഗളൂരു ആസ്ഥാനമായുള്ള സിമ്പിൾ തങ്ങളുടെ ഇ.വി സ്കൂട്ടറിന് വൺ എന്ന് പേരിട്ടു. പേരിെൻറ രജിസ്ട്രേഷനും കഴിഞ്ഞ ദിവസം കമ്പനി പൂർത്തിയാക്കി. സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15ന് വാഹനം പുറത്തിറക്കുമെന്നാണ് സിമ്പിൾ എനർജി പറയുന്നത്. നിലവിൽ വിപണിയിലുള്ള ഏതൊരു ഇവി സ്കൂട്ടറിനേക്കാളും ഉയർന്ന റേഞ്ച് വാഗ്ദാനം ചെയ്യുന്നു എന്നതാണ് സിമ്പിൾ വണ്ണിനെ ശ്രദ്ധേയമാക്കുന്നത്. 240 കിലോമീറ്റർ ആണ് സിമ്പിൾ വണ്ണിെൻറ ഇക്കോ മോഡിലെ റേഞ്ച്.
നിലവിൽ വിപണിയിലെ മുമ്പന്മാരായ ഇൗഥർ, െഎക്യൂബ്, ചേതക് തുടങ്ങിയവയെല്ലാം 100നും 130നും ഇടയിലാണ് മൈലേജ് നൽകുന്നത്. ഇവിടെയാണ് സിമ്പിൾ എനർജിയുടെ വാഗ്ദാനം പ്രസക്തമാകുന്നത്. വിപണിയിലെ ഹിറ്റ് വാഹനമായ ഹോണ്ട ആക്ടീവ സിക്സ് ജിയുടെ പെട്രോൾ ടാങ്ക് 5.3ലിറ്ററാണ്. ഇൗ ടാങ്കിൽ മൊത്തത്തിൽ ഇന്ധനം നിറച്ചാൽ വാഹനത്തിന് ഒാടാനാവുക 260 കിലോമീറ്ററാണ് (മൈലേജ് 50 കിലോമീറ്റർ കണക്കാക്കിയാൽ). ഇതിനർഥം സിമ്പിൾ വണ്ണിന് പറയുന്ന റേഞ്ച് ലഭിക്കുകയാണെങ്കിൽ അത് വിപ്ലവകരമായിരിക്കുമെന്നാണ്. എന്നാൽ ഒരു കാര്യത്തിൽ സിമ്പിൾ എനർജി കൃത്യമായ വെളിപ്പെടുത്തൽ ഒന്നും നടത്തിയിട്ടില്ല. അത് വേഗതയുടെ കാര്യത്തിലാണ്. ഇക്കോ മോഡിൽ എത്രവേഗം ലഭിക്കും എന്നത് ഇ.വി സ്കൂട്ടറുകളെ സംബന്ധിച്ച് ഏറെ പ്രസക്തമാണ്. 40 കിലോമീറ്റർ വേഗത്തിൽ 240 കിലോമീറ്റർ റേഞ്ച് എന്നത് ആകർഷകമല്ല.
സിമ്പിൾ വണ്ണിന് സ്പോർട്സ് മോഡും നൽകിയിട്ടുണ്ട്. അതിൽ റേഞ്ച് കുറയുമെന്നും കമ്പനി അധികൃതർ പറയുന്നു. ഇൗഥറും െഎക്യൂബുമൊക്കെ 80-90 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന വാഹനങ്ങളാണ്. വരാനിരിക്കുന്ന ഒാല സ്കൂട്ടറുകളും മികച്ച വേഗതയും റേഞ്ചും വാഗ്ദാനം ചെയ്യുന്നുണ്ട്. 1.1 ലക്ഷത്തിനും 1.2 ലക്ഷത്തിനും ഇടയിലാണ് സിമ്പിൾ വണ്ണിെൻറ വില പ്രതീക്ഷിക്കപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.