സുരക്ഷ മുഖ്യം ബിഗിലേ; വാഹനങ്ങളിൽ ആറ് എയർബാഗുകൾ നിർബന്ധമാക്കുമെന്ന് കേന്ദ്രം
text_fieldsപാസഞ്ചർ വാഹനങ്ങളുടെ സുരക്ഷാകാര്യത്തിൽ പുതിയപ്രഖ്യാപനം നടത്തി കേന്ദ്രം. എട്ടുപേർക്ക് യാത്ര ചെയ്യാവുന്ന പാസഞ്ചർ വാഹനങ്ങളിൽ (പി.വി) ആറ് എയർബാഗുകൾ നിർബന്ധമാക്കുമെന്നാണ് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി പ്രഖ്യാപിച്ചത്. തെൻറ ഒൗദ്യോഗിക ട്വിറ്റർ അകൗണ്ടിലൂടെയാണ് മന്ത്രി പുതിയ തീരുമാനം വെളിപ്പെടുത്തിയത്.
നിലവിൽ പി.വികളിൽ രണ്ട് എയർബാഗുകളാണ് നിർബന്ധമായും പിടിപ്പിക്കേണ്ടത്. ഡ്രൈവർ, മുൻ പാസഞ്ചർ എന്നിവർക്കാണിത്. 2019 ജൂലൈയിലാണ് ഡ്രൈവർ എയർബാഗ് നിർബന്ധമാക്കിയത്. 2022 ജനുവരി മുതൽ മുൻ പാസഞ്ചർക്കും എയർബാഗ് നിയമംമൂലം നടപ്പാക്കി. പുതിയ തീരുമാനത്തോടെ നാല് എയർബാഗുകൾകൂടി വാഹനങ്ങളിൽ വരും. മുൻ യാത്രക്കാർക്കായി രണ്ട് ടോർസോ എയർബാഗുകളും പിന്നിൽ രണ്ട് കർട്ടൻ എയർബാഗുകളുമാണ് നിർബന്ധമാവുക.
'മുന്നിലേയും വശങ്ങളിലേയും കൂട്ടിയിടികളുടെ ആഘാതം കുറക്കാൻ നാല് എയർബാഗുകൾകൂടി നിർബന്ധമാക്കും. രാജ്യത്തെ വാഹന സുരക്ഷയുടെ കാര്യത്തിലെ നിർണായക ചുവടുവയ്പ്പാണിത് '-ഗഡ്കരി ട്വീറ്റിൽ പറഞ്ഞു. നിലവിൽ നിയമത്തിെൻറ കരട് വിജ്ഞാപനത്തിന് അംഗീകാരം മാത്രമാണ് നൽകിയിരിക്കുന്നത്. എന്നുമുതൽ പുതിയ നിയമം നടപ്പാക്കണമെന്ന് കേന്ദ്ര മന്ത്രാലയം വെളിപ്പെടുത്തിയിട്ടില്ല.
പുതിയ തീരുമാനത്തിന് ഗുണങ്ങളും ദോഷങ്ങളും ഉണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ലോകത്തിൽ ഏറ്റവും കൂടുതൽ റോഡ് മരണങ്ങൾ നടക്കുന്ന രാജ്യമായ ഇന്ത്യയിൽ അതിന് നേരിയ കുറവെങ്കിലും പുതിയ തീരുമനാത്തോടെവരും. ദോഷവശം, വാഹനങ്ങളുടെ വില കാര്യമായി ഉയരും എന്നതാണ്. ഏറ്റവും ചെറിയ പാസഞ്ചർ വാഹനങ്ങളായ മാരുതി ഒാൾേട്ടാ, ഹ്യൂണ്ടായ് സാൻട്രോ, റെനോ ക്വിഡ് തുടങ്ങിയവയുടെെയല്ലാം വില കാര്യമായി ഉയരും.
വാഹന കമ്പനികളുമായി നടത്തിയ ചർച്ചയിൽ, 8,000 മുതൽ 10,000 രൂപവരെയാണ് അധികം വരുന്ന എയർബാഗുകളുടെ ചിലവെന്നാണ് തനിക്ക് ലഭിച്ച വിവരമെന്ന് മന്ത്രി പറയുന്നു. വാഹനങ്ങൾക്ക് വർഷത്തിൽ നാലും അഞ്ചും തവണ വില വർധിപ്പിക്കേണ്ടിവരുന്ന നിലവിലെ സാഹചര്യത്തിൽ പുതിയ നീക്കത്തിെൻറ ബാധ്യതയും ഉപഭോക്താക്കൾ തന്നെയാവും പേറേണ്ടിവരിക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.