ബുക്കിങിൽ കുതിച്ച് 'ചക്രവർത്തി'; സ്കോഡക്കിത് അഭിമാന വാർഷികം
text_fieldsകൊച്ചി: സ്‌കോഡ ഇന്ത്യയുടെ മിഡ് സൈസ് എസ്.യു.വിയായ കുഷാക്കിെൻറ ബുക്കിങ്ങ് 10,000 കടന്നു. ഇന്ത്യയില്‍ സ്‌കോഡ ഓട്ടോയുടെ പ്രവർത്തനം 20 വര്‍ഷം പൂര്‍ത്തിയായ സന്ദർഭത്തിലാണ് പുതിയ നാഴികക്കല്ല് പിന്നിടുന്നത്. 'കൊറോണ മൂലമുണ്ടായ വിപണിയിലെ സമ്മര്‍ദ്ദവും വിതരണത്തിലെ വെല്ലുവിളികളും മറികടന്ന് സ്‌കോഡ കുഷാകിലൂടെ 10000 ബുക്കിങ് പൂര്‍ത്തിയാക്കി. ഉപഭോക്താക്കള്‍ക്ക് ഏറ്റവും പ്രാധാന്യമുള്ള കാര്യങ്ങള്‍ മനസ്സില്‍ വച്ചുകൊണ്ടാണ് കുഷാക് നിര്‍മ്മിച്ചത്'-സ്‌കോഡ ഓട്ടോ ഇന്ത്യ ബ്രാന്‍ഡ് ഡയറക്ടര്സാക് ഹോളിസ് പറഞ്ഞു.കുഷകിെൻറ ഒാേട്ടാമാറ്റിക് വകഭേദമായ സ്റ്റൈലിൽ ആറ് എയർബാഗുകളും ടയർ പ്രഷർ മോണിറ്ററിങ് സംവിധാനവും കൂട്ടിച്ചേർത്തിട്ടുണ്ട്. 40000 രൂപ അധികം നൽകിയാൽ ഇൗ വേരിയൻറ് സ്വന്തമാക്കാം.
ഔറംഗബാദില്‍ ആദ്യത്തെ ഫാക്ടറി സ്ഥാപിക്കുകയും ഒക്ടാവിയ വിൽക്കാൻ ആരംഭിക്കുകയും ചെയ്തുകൊണ്ടാണ് സ്കോഡ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഒക്ടാവിയുടെ വിജയത്തിനുശേഷം സൂപര്‍ബ്, ലോറ പോലുള്ള കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ കമ്പനി ഇന്ത്യയില്‍ അവതരിപ്പിച്ചു. 2008 ല്‍ പുണെയിലും ഉത്പ്പാദന കേന്ദ്രം ആരംഭിക്കുകയും ഫാബിയ പുറത്തിറക്കുകയും ചെയ്തു.
സ്കോഡ കുഷക്
മിനി എസ്.യു.വിയാണ് കുഷക്. ഛക്കനിനെ പ്ലാൻറിലാണ് വാഹനം നിർമിക്കുന്നത്. ഇന്ത്യ 2.0 ഉൽപ്പന്ന കാമ്പെയിന്‍റെ ഭാഗമായി സ്കോഡ, ഫോക്സ്വാഗൺ ബ്രാൻഡുകളിൽ നിന്നുള്ള നാല് പുതിയ മോഡലുകളിൽ രാജ്യത്ത് അവതരിപ്പിക്കുന്നുണ്ട്. അതിൽ ആദ്യത്തേതാണ് കുഷക്. യൂറോപ്യൻ ഫിറ്റും ഫിനിഷുമാണ് കുഷകിന്‍റെ പ്രത്യേകത. ലോകത്തിനായി ഇന്ത്യയിൽ നിർമിക്കുന്ന കാർ എന്നാണ് കുഷകിനെ സ്കോഡ വിശേഷിപ്പിക്കുന്നത്. കുഷക് എന്നാൽ ചക്രവർത്തി എന്നാണ് അർഥമെന്നും സ്കോഡ പറയുന്നു. സംസ്കൃതത്തിലാണീ വാക്കിന്‍റെ വേരുകൾ കിടക്കുന്നത്.
രൂപം
മുൻവശത്ത് സ്കോഡ സിഗ്നേച്ചർ-സ്റ്റൈൽ ക്രോം-ഫിനിഷ്ഡ് ഗ്രിൽ ഉണ്ട്. അത് സ്പ്ലിറ്റ് ഹെഡ്ലൈറ്റും എൽഇഡി ഡിആർഎല്ലുകളും കൊണ്ട് അലങ്കരിച്ചിരിക്കുന്നു. സ്‌പോർട്ടി 17 ഇഞ്ച് ഡ്യുവൽ-ടോൺ അലോയ് വീലുകൾ, ഡ്യുവൽ-ടോൺ ബമ്പറുകൾ, ടെയിൽഗേറ്റിൽ സ്‌കോഡ എഴുത്ത് എന്നിവയും ഇതിലുണ്ട്. എൽഇഡി ടെയിൽലൈറ്റുകൾക്ക് പ്രിസം ഘടകങ്ങൾ ലഭിക്കുന്നു. എസ്‌യുവിയുടെ ലോവർ, മിഡ് വേരിയന്‍റുകൾക്ക് യഥാക്രമം 16 ഇഞ്ച് സ്റ്റീൽ റിംസും 16 ഇഞ്ച് അലോയ്കളും ലഭിക്കും.
4,221 മില്ലീമീറ്റർ നീളവും 1,760 മില്ലീമീറ്റർ വീതിയും 1,612 മില്ലീമീറ്റർ ഉയരവുമാണ് വാഹനത്തിന്. വീൽബേസ് 2,651 മില്ലിമീറ്ററാണ്. സെഗ്‌മെന്‍റിലെ ഏറ്റവും ദൈർഘ്യമേറിയ വീൽബേസാണിത്. 188 മില്ലീമീറ്റർ ആണ് ഗ്രൗണ്ട് ക്ലിയറൻസ്. കാൻഡി വൈറ്റ്, ബ്രില്യന്‍റ് സിൽവർ, കാർബൺ സ്റ്റീൽ, ഹണി ഓറഞ്ച്, ടൊർണാഡോ റെഡ് എന്നിങ്ങനെ അഞ്ച് നിറങ്ങളിൽ വാഹനം ലഭ്യമാണ്.
ഇന്‍റീരിയർ
ഡാഷ്ബോർഡിന്റെ മധ്യത്തിൽ വലിയ ഫ്രീ-സ്റ്റാൻഡിങ് ഇൻഫോടെയിൻമെന്‍റ് ഡിസ്പ്ലേ, സ്കോഡ സൂപ്പർബിലേതിന് സമാനമായ സ്റ്റൈലിഷ് ഇരട്ട സ്പോക്ക് സ്റ്റിയറിംഗ് വീൽ എന്നിവ ഇന്‍റീരിയറിൽ കാണാനാകും. ഡ്യുവൽ-ടോൺ കളറാണ് മറ്റൊരു പ്രത്യേകത. ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, വയർലെസ് മിറർലിങ്ക്, വെന്‍റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, പിന്നിൽ എസി വെന്‍റുകൾ, എംഐഡി ഇൻസ്ട്രുമെന്‍റ് കൺസോൾ, ക്രൂസ് കൺട്രോൾ, ആംബിയന്‍റ് ലൈറ്റിങ്, സെവൻ സ്പീക്കർ മ്യൂസിക് സിസ്റ്റം, ടു-സ്‌പോക് സ്റ്റിയറിംഗ് വീൽ, ഓട്ടോ-ഡിമ്മിങ് ഐആർവിഎമ്മുകൾ, സ്റ്റിയറിംഗ്-മൗണ്ടഡ് നിയന്ത്രണങ്ങൾ, വയർലെസ് ചാർജർ, മൈ സ്കോഡ കണക്റ്റ് എന്നീ ഫീച്ചറുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്‍റ് സ്‌ക്രീനാണ് ക്യാബിന്‍റെ പ്രധാന ആകർഷണം. വലിയ ഡിജിറ്റൽ ഇൻസ്ട്രുമെന്‍റ് ക്ലസ്റ്ററും വലിയ എയർ-കോൺ വെൻറുകളും ധാരാളം സ്റ്റോറേജ് സ്പെയ്സുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. 93 ശതമാനവും പ്രാദേശികമായ ഉത്പന്നങ്ങൾ ഉപയോഗിച്ച് നിർമിക്കുന്നതെന്ന പ്രചാരണവുമായാണ് സ്കോഡ കുഷക് അവതരിപ്പിക്കുന്നത്.
എഞ്ചിൻ
ഡീസൽ ഒഴിവാക്കി രണ്ട് പെട്രോൾ എഞ്ചിനുകളുമായാണ് വാഹനം വിപണിയിലെത്തിയത്. 1.0 ലിറ്റർ മൂന്ന് സിലിണ്ടർ ടിഎസ്‌ഐ, 1.5 ലിറ്റർ നാല് സിലിണ്ടർ ടിഎസ്‌ഐ എന്നിവയാണവ. ആദ്യത്തേത് 113 ബിഎച്ച്പി കരുത്തുള്ളതാണ്. രണ്ടാമത്തേത് 147 ബിഎച്ച്പി കരുത്ത് ഉത്പാദിപ്പിക്കും. ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ 6 സ്പീഡ് മാനുവൽ ഗിയർബോക്സും ഓപ്ഷണൽ 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനും (1.0-ലിറ്റർ ടിഎസ്ഐ) 7 സ്പീഡ് ഡിഎസ്ജിയും (1.5 ലിറ്റർ ടിഎസ്ഐ) ഉൾപ്പെടും.
സുരക്ഷ
ആറ് എയർബാഗുകൾ, ഇ.എസ്.സി, ഹിൽ-ഹോൾഡ് കൺട്രോൾ, ടയർ പ്രഷർ മോണിറ്ററിങ്, ഐസോഫിക്സ് ചൈൽഡ് സീറ്റ് മൗണ്ടുകൾ, ഓട്ടോ ഹെഡ്‌ലാമ്പുകളും വൈപ്പറുകളും, മൾട്ടി-കൂളിക്ക് ബ്രേക്കിങ് സിസ്റ്റം, കൂടാതെ നിരവധി സുരക്ഷാ സവിശേഷതകളും എസ്‌യുവിയിൽ ഉണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.