സ്‌കോഡ കൈലാഖ് ബുക്കിങ് ആരംഭിച്ചു; 7.89 ലക്ഷം മുതൽ 14.40 ലക്ഷം രൂപ വരെ; പൂർണ വിലവിവരം പുറത്ത്
text_fieldsസ്കോഡയുടെ ഏറ്റവും പുതിയ കോംപാക്റ്റ് എസ്.യു.വിയായ കൈലാഖിന്റെ പൂർണ വിലവിവരങ്ങൾ പുറത്തുവിട്ടു. എൻട്രി ലെവൽ ക്ലാസിക് വേരിയന്റിന് 7.89 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. ടോപ് വേരിയന്റ് പ്രസ്റ്റീജ് ഓട്ടോമാറ്റികിന് 14.40 ലക്ഷം രൂപയാണ് വില. 2025 ജനുവരി 27 മുതൽ ഡെലിവറി ആരംഭിക്കും.
കൈലാഖിന് 115 എച്ച്പി, 1.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനാണ് ലഭിക്കുന്നത്. എൻട്രി ലെവൽ ക്ലാസിക് ട്രിം 6-സ്പീഡ് മാനുവൽ ഗിയർബോക്‌സിൽ മാത്രമേ ലഭ്യമാകൂ. അതേസമയം സിഗ്നേച്ചർ, സിഗ്നേച്ചർ+, പ്രസ്റ്റീജ് ട്രിമ്മുകൾക്ക് 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഓപ്ഷൻ ഉണ്ട്. 188 കിലോമീറ്റർ വേഗതയാണ് സ്കോഡ അവകാശപ്പെടുന്നത്. മാനുവൽ പതിപ്പിന് 10.5 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും.
സ്കോഡ കൈലാഖ് എക്സ്-ഷോറൂം വില
- ക്ലാസിക് 7.89 ലക്ഷം രൂപ
- സിഗ്നേച്ചർ 9.59 ലക്ഷം രൂപ, 10.59 ലക്ഷം രൂപ (ഓട്ടോമാറ്റിക്)
- സിഗ്നേച്ചർ + 11.40 ലക്ഷം രൂപ, 12.40 ലക്ഷം രൂപ (ഓട്ടോമാറ്റിക്)
- പ്രസ്റ്റീജ് 13.35 ലക്ഷം രൂപ, 14.40 ലക്ഷം രൂപ (ഓട്ടോമാറ്റിക്)
ഒലിവ് ഗോൾഡ്, ലാവ ബ്ലൂ, ഡീപ് ബ്ലാക്ക്, ടൊർണാഡോ റെഡ്, കാൻഡി വൈറ്റ്, കാർബൺ സ്റ്റീൽ, ബ്രില്യൻ്റ് സിൽവർ എന്നിങ്ങനെ ഏഴ് എക്സ്റ്റീരിയർ കളർ ഓപ്ഷനുകളിലാണ് വാഗ്ദാനം ചെയ്യുന്നത്. എന്നിരുന്നാലും, എൻട്രി ലെവൽ ക്ലാസിക് ട്രിം ചുവപ്പ്, സിൽവർ, വെള്ള നിറങ്ങളിൽ മാത്രമേ ലഭ്യമാകൂ, ഒലിവ് ഗോൾഡിന് 9,000 രൂപ അധികമായി നൽകേണ്ടി വരും.
കൈലാഖ് ബേസ് മോഡലിൽ ലഭ്യമായ കളർ ഓപ്‌ഷനുകൾക്കൊപ്പം, സിഗ്നേച്ചർ ട്രിമ്മിന് ഡീപ് ബ്ലാക്ക്, ലാവ ബ്ലൂ എന്നിവ ലഭിക്കും, അതേസമയം സിഗ്നേച്ചർ+ ന് ഓപ്‌ഷണൽ എക്‌സ്‌ട്രാ ആയി ലാവ ബ്ലൂ മാത്രമേ ഉള്ളൂ. ടോപ്പ്-സ്പെക്ക് കൈലാഖ് പ്രസ്റ്റീജിന് ഏഴ് ഓപ്ഷനുകളും കോംപ്ലിമെൻ്ററി ലഭിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.