ഉപഭോക്താക്കൾക്ക് 'മനശാന്തി'നേർന്ന് സ്കോഡ
text_fieldsമുംബൈ: 'മനശാന്തി' പ്രചാരണവുമായി വാഹന നിർമാതാക്കളായ സ്കോഡ ഓട്ടോ. ഉപഭോക്തൃ കേന്ദ്രീകൃതമായാണ് 'മനശാന്തി' പ്രചാരണ പരിപാടി തയാറാക്കിയിരിക്കുന്നതെന്ന് സ്കോഡ അധികൃതർ പറഞ്ഞു. ഉടമയാകുന്നതിെൻറ ചെലവ്, ഉപഭോക്താക്കളിലേക്ക് കൂടുതൽ എത്തിച്ചേരൽ, അനായാസത, സുതാര്യത എന്നീ നാലു കാര്യങ്ങളിലൂന്നിയാണ് 'മനശാന്തി' പ്രവർത്തനം.
വിൽപനാനന്തര സേവനത്തിൽ കൂടുതൽ മികവോടെ ഉപഭോക്താക്കൾക്ക് 'മനശാന്തി' നൽകുകയാണ് ലക്ഷ്യമെന്ന് സ്കോഡ ബ്രാൻഡ് ഡയറക്ടർ സാക് ഹോളിസ് പറഞ്ഞു. അറ്റകുറ്റപ്പണികളുടെ ചെലവ് കുറക്കുന്നതിെൻറ ഭാഗമായി എൻജിൻ ഓയിൽ വിലയിൽ 32 ശതമാനം കുറവ് വരുത്തും. അഞ്ച് വർഷം അല്ലെങ്കിൽ 75000 കിലോമീറ്റർ കാലയളവിൽ അറ്റകുറ്റപ്പണിയുടെ മെത്തം ചെലവ് 21 ശതമാനം കുറക്കാനാകും. വിവിധ നഗരങ്ങളിലായി 185 സ്കോഡ മൊബികെയർ വിൽപനാനന്തര കേന്ദ്രങ്ങൾ ആരംഭിക്കും.
അറ്റകുറ്റപ്പണികളുടെ ചെലവ് കണക്കുകൂട്ടുന്ന സംവിധാനവും 'മൈ സ്കോഡ' ആപ്പും വഴി അനായാസം ഉപഭോക്താക്കൾക്ക് വിവരങ്ങളെത്തും. ജീവനക്കാർക്ക് ഉപഭോക്താക്കളുമായി മികച്ച ആശയ വിനിമയത്തിനും സൗീകര്യം 'മനശാന്തി' പ്രചാരണത്തിെൻറ ഭാഗമായി ഒരുക്കിയതായി സ്കോഡ അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.