Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഡ്രൈ​വ​റി​ല്ലാ​ത്ത ബ​സ് സ​ർ​വി​സ് തു​ട​ങ്ങി ദ​ക്ഷി​ണ കൊ​റി​യ
cancel
camera_alt

Image Credit: AFP

Homechevron_rightHot Wheelschevron_rightAuto Newschevron_rightഡ്രൈ​വ​റി​ല്ലാ​ത്ത...

ഡ്രൈ​വ​റി​ല്ലാ​ത്ത ബ​സ് സ​ർ​വി​സ് തു​ട​ങ്ങി ദ​ക്ഷി​ണ കൊ​റി​യ

text_fields
bookmark_border

സോ​ൾ: ദ​ക്ഷി​ണ കൊ​റി​യ​ൻ ത​ല​സ്ഥാ​ന​മാ​യ സോ​ളി​ൽ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ഡ്രൈ​വ​റി​ല്ലാ​ത്ത ബ​സ് സ​ർ​വി​സ് ആ​രം​ഭി​ച്ചു. 42 ഡോ​ട്ട് എ​ന്ന സ്റ്റാ​ർ​ട്ട​പ് രൂ​പ​ക​ൽ​പ​ന ചെ​യ്ത സാ​​ങ്കേ​തി​ക​വി​ദ്യ പ്ര​മു​ഖ വാ​ഹ​ന നി​ർ​മാ​താ​ക്ക​ളാ​യ ഹ്യു​ണ്ടാ​യ് സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്. പേ​രി​ന് ഡ്രൈ​വ​ർ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ബ​സ് നി​യ​ന്ത്രി​ച്ചി​രു​ന്ന​ത് നി​ർ​മി​ത​ബു​ദ്ധി ആ​യി​രു​ന്നു. സ്റ്റോ​പ്പി​ൽ ബ​സ് നി​ർ​ത്തു​ന്ന​തും വാ​ഹ​ന​ങ്ങ​ൾ​ക്ക് വ​ഴി​മാ​റി​ക്കൊ​ടു​ക്കു​ന്ന​തും വാ​തി​ൽ തു​റ​ക്കു​ന്ന​തും അ​ട​ക്കു​ന്ന​തും എ​ല്ലാം ഡ്രൈ​വ​ർ​ക്ക് നോ​ക്കി​യി​രി​​ക്കേ​ണ്ട ആ​വ​ശ്യ​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ.

Image Credit: AFP

കാ​മ​റ​ക​ളും റ​ഡാ​റും ന​ൽ​കി​യ സൂ​ച​ന അ​നു​സ​രി​ച്ച് ബ​സ് മു​ന്നോ​ട്ടു​നീ​ങ്ങി 20 മി​നി​റ്റി​ൽ 3.4 കി​ലോ​മീ​റ്റ​ർ സ​ഞ്ച​രി​ച്ചു. മു​ൻ​നി​ശ്ച​യി​ച്ച ര​ണ്ട് സ്റ്റോ​പ് ആ​ണ് ഇ​തി​നി​ട​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ആ​പ് വ​ഴി സീ​റ്റ് ബു​ക്ക് ചെ​യ്യാ​നും ക​ഴി​യു​മാ​യി​രു​ന്നു. ഭാ​വി നി​ർ​മി​ത​ബു​ദ്ധി​യു​ടേ​താ​ണെ​ന്നും വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ൽ വി​പു​ല​മാ​യി ഡ്രൈ​വ​റി​ല്ലാ​ത്ത വാ​ഹ​ന​ങ്ങ​ൾ സ​ർ​വി​സ് ന​ട​ത്തു​ന്ന കാ​ലം വി​ദൂ​ര​മ​ല്ലെ​ന്നും ക​മ്പ​നി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:South Koreaself driving bus
News Summary - South Korean capital launches self-driving bus experiment
Next Story