'വാഗൺ ആർ എക്‌സ്ട്രാ', കൊതിപ്പിക്കുന്ന ഫീച്ചറുകളുമായി സ്പെഷൽ എഡിഷൻ പതിപ്പ്
text_fieldsവാഗൺ ആറിെൻറ പ്രത്യേക പതിപ്പുമായി മാരുതി സുസുകി. വാഗൺആർ എക്‌സ്ട്രാ എഡിഷൻ എന്നാണ് പുതിയ വാഹനത്തിന് പേരിട്ടിരിക്കുന്നത്. വി.എക്സ്.െഎ വേരിയൻറിൽ പുതിയ ആക്സസ്സറികൾ കൂട്ടിച്ചേർത്താണ് വാഹനം തയ്യാറാക്കിയത്. 5.13-6.06 ലക്ഷമാണ് വി.എക്സ്.െഎയുടെ വില. സ്പെഷൽ എഡിഷൻ ലഭിക്കാൻ 23,000 രൂപ കൂടുതൽ നൽകണം. 1.0 ലിറ്റർ, 1.2 ലിറ്റർ പെട്രോൾ എഞ്ചിനുകളിൽ വാഗൺ ആർ ലഭ്യമാണ്.
മുന്നിലും പിന്നിലും ബമ്പർ പ്രൊട്ടക്ടറുകൾ, സൈഡ് സ്കർട്ടുകൾ, വീൽ ആർച്ച് ക്ലാഡിങ്, ബോഡി സൈഡ് മോൾഡിങുകൾ, ഫ്രണ്ട് ഗ്രിൽ, ബാക്ക് ഡോർ, നമ്പർ പ്ലേറ്റ് എന്നിവയ്ക്ക് ക്രോം ഗാർണിഷ് പോലുള്ള സൗന്ദര്യവർധക കൂട്ടിച്ചേർക്കലുകളാണ് സ്പെഷൽ എഡിഷൻ വാഹനത്തിെൻറ പുറത്തുള്ളത്. എയർ ഇൻഫ്ലേറ്റർ, ട്രങ്ക് ഓർഗനൈസർ, കാർ ചാർജ് എക്സ്റ്റെൻഡർ എന്നിവ ഉൾപ്പെടുന്ന ഇൻറീരിയർ സ്റ്റൈലിങ് കിറ്റും എക്സ്ട്രായിൽ ലഭ്യമാകും. കമ്പനി ഫിറ്റിങ്ങായാണ് ഇവ ലഭ്യമാക്കുക. 33,000 രൂപയുടെ ആക്സസറി പാക്കേജാണ് 23,000 രൂപയ്ക്ക് ലഭ്യമാക്കുന്നതെന്ന് മാരുതി പറയുന്നു.
മടക്കാവുന്ന പിൻ സീറ്റുകൾ, ടിൽറ്റ് ചെയ്യാവുന്ന സ്റ്റിയറിങ് വീൽ, റിമോട്ട് ലോക്കിങ്, ടു ഡിൻ ഇൻഫോടെയ്ൻമെൻറ് സിസ്റ്റം, പവേർഡ് വിങ് മിററുകൾ തുടങ്ങിയ സ്റ്റാൻഡേർഡ് ഫീച്ചറുകളും വാഹനത്തിലുണ്ട്. സുരക്ഷക്കായി എബിഎസ്, ഇബിഡി, റിയർ പാർക്കിങ് സെൻസറുകൾ, സ്പീഡ് അലർട്ട് സിസ്റ്റം, സീറ്റ്ബെൽറ്റ് റിമൈൻഡർ, ഡ്രൈവർ എയർബാഗ് എന്നിവ ലഭിക്കും.
എഞ്ചിൻ-ഗിയർബോക്സ്
രണ്ട് എഞ്ചിൻ ഒാപ്ഷനുകളാണ് വാഹനത്തിനുള്ളത്. 68 എച്ച്പി, 1.0 ലിറ്റർ, 83 എച്ച്പി, 1.2 ലിറ്റർ പെട്രോൾ എഞ്ചിനുകളാണിത്. രണ്ട് എഞ്ചിനുകളും അഞ്ച്-സ്പീഡ് മാനുവൽ അല്ലെങ്കിൽ അഞ്ച്-സ്പീഡ് എഎംടി ഓട്ടോമാറ്റിക് ഗിയർബോക്സിൽ വാഹനം ലഭ്യമാകും. ഹ്യുണ്ടായ് സാൻട്രോ, ടാറ്റ തിയാഗോ തുടങ്ങിയ ഹാച്ച്ബാക്കുകളാണ് വാഗൺ ആറിെൻറ എതിരാളികൾ. മാരുതി നിലവിൽ രണ്ടാം തലമുറ സെലേറിയോ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.