സൗദിയിൽ കളവുപോയ വാഹനങ്ങളുടെ ഫീസും പിഴയും സർക്കാർ വഹിക്കും
text_fieldsജിദ്ദ: സൗദി അറേബ്യയിൽ കളവുപോയ വാഹനങ്ങളുടെ സർക്കാർ ഫീസും ഗതാഗത പിഴയും ആ വാഹനം കണ്ടെത്തുന്നത് വരെ ഭരണകൂടം വഹിക്കും. ചൊവ്വാഴ്ച ജിദ്ദയിലെ അൽസലാം കൊട്ടാരത്തിൽ സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് ഈ തീരുമാനമെടുത്തത്.
ഇത് വാഹനയുടമകൾക്ക് വലിയ ആശ്വാസം നൽകുന്ന തീരുമാനമാണ്. കളവ് പോവുകയോ കണാതാവുകയോ ചെയ്യുന്ന വാഹനം ഉടമയുടെ പേരിൽ തന്നെ കിടക്കുന്നതിനാൽ അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന ഫീസും പിഴകളും ഇരട്ടി ഭാരമായിരുന്നു. കണ്ടെത്തുന്നത് വരെ ആ വാഹനത്തിെൻറ പേരിൽ വരുന്ന ഫീസും പിഴയും സർക്കാർ വഹിക്കുന്നതോടെ അത് വലിയ ആശ്വാസമാണ് നൽകുക.
തെൻറ വാഹനം നഷ്ടപ്പെട്ട വിവരം ബന്ധപ്പെട്ട വകുപ്പിനെ അറിയിക്കുന്ന തീയതി മുതലാകും ഈ ആനുകൂല്യം ലഭിക്കുക. കാണാതായ ശേഷം വാഹനവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾക്കുള്ള പിഴക്കും യഥാർഥ ഉടമ ഉത്തരവാദിയാകുകയില്ല. വാഹനവുമായി ബന്ധപ്പെട്ട മറ്റ് ഫീസുകളിൽ നിന്നും യഥാർഥ ഉടമ ഒഴിവാക്കപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.