ഹാർലിയിൽ നിന്നൊരു 300 സി.സി ബൈക്ക്; എല്ലാവർക്കും ഹാർലിയെന്ന സ്വപ്നത്തിലേക്ക് ഒരുചുവടുകൂടി
text_fieldsവാഹനനിരയിലെ കുഞ്ഞൻ ബൈക്കുമായി ഹാർലി ഡേവിഡ്സൺ ഉടനെത്തുമെന്ന് സൂചന. വി ട്വിൻ എൻട്രി ലെവൽ ബൈക്കാണ് ഹാർലിയുടെ ഗ്യാരേജിൽ ഒരുങ്ങുന്നത്. പുതിയ ബൈക്കിന്‍റെ ചോർന്ന ചിത്രങ്ങൾ വാഹനപ്രേമികൾക്കിടയിൽ പ്രചരിക്കുന്നുണ്ട്. 296 സിസി, ലിക്വിഡ്-കൂൾഡ്, വി-ട്വിൻ എഞ്ചിനാണ് ബൈക്കിന് കരുത്തുപകരുന്നത്. പുതിയ വാഹനം ചൈനയിൽ നിന്നാകും പുറത്തിറങ്ങുകയെന്നാണ് സൂചന. നിലവിൽ ഹാർലിയുടെ കുഞ്ഞൻ ബൈക്കെന്ന് അറിയപ്പെടുന്ന 338 ആർ പോലെ പുതിയ ബൈക്കും ക്വിയാൻജിയാങ്ങുമായി (ബെനെല്ലിയുടെ മാതൃ കമ്പനി) സഹകരിച്ചാണ് വികസിപ്പിച്ചിരിക്കുന്നത്.
ബൈക്ക് ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഡോക്യുമെേന്റഷനായി കമ്പനി അപേക്ഷിച്ചതിനാൽ വിശദാംശങ്ങൾ ലഭ്യമായിട്ടുണ്ട്. ഹാർലിയുടെ ചൈനീസ് വിഭാഗം ബൈക്കിന്‍റെ ടീസർ ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്. പുതിയ ബൈക്കിന് എസ്.ആർ.വി 300 എന്നാണ് പേരിട്ടിരിക്കുന്നത്. ഹാർലിയുടെ പരമ്പരാഗത ഡിസൈനുകൾക്ക് അനുസൃതമായാണ് എസ്.ആർ.വി 300 ഉം ഒരുക്കിയിരിക്കുന്നത്. നേക്കഡ് മോട്ടോർസൈക്കിൾ പോലെ തോന്നിക്കുന്ന 338ആറിൽ നിന്ന് വ്യത്യസ്തമായി, കമ്പനിയുടെ സ്‌പോർട്‌സ്റ്റർ സ്റ്റൈലിങാണ് നൽകിയിരിക്കുന്നത്.
യു.എസ്.ഡി ഫോർക്ക്, ലിക്വിഡ്-കൂളിങ് പോലുള്ള ആധുനിക സംവിധാനങ്ങളും ഉണ്ടാകും. 16 ഇഞ്ച് ഫ്രണ്ട് വീലും പിന്നിൽ 15 ഇഞ്ച് യൂനിറ്റും ബൈക്ക് ഉപയോഗിക്കുന്നുണ്ട്. 129 കിലോമീറ്റർ വേഗത ക്ലെയിം ചെയ്യുന്ന വാഹനത്തിന് എബിഎസും ഉണ്ട്. 296 സിസി, വി-ട്വിൻ എഞ്ചിൻ 35 എച്ച്പി കരുത്ത് ഉത്പാദിപ്പിക്കും. 163 കിലോഗ്രാം ആണ് ഭാരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.