ഇന്ത്യയിലെ ആദ്യ 125 സി.സി സ്കൂട്ടർ... 50 ലക്ഷം ആക്‌സസ് വിറ്റഴിച്ച് സുസുക്കി
text_fieldsഇന്ത്യയിലെ ആദ്യ 125 സി.സി സ്‌കൂട്ടറായ ആക്‌സസ്, 50 ലക്ഷം യൂനിറ്റുകൾ വിറ്റഴിച്ച് പുതുചരിത്രം കുറിച്ചിരിക്കുകയാണ്. അഞ്ച് ദശലക്ഷം സ്കൂട്ടറുകൾ വിറ്റഴിച്ചെന്ന് കഴിഞ്ഞ ദിവസമാണ് സുസുക്കി പ്രഖ്യാപിച്ചത്. ഹരിയാനയിലെ ഗുരുഗ്രാമിലുള്ള ഖേര്‍കി ധൗള ഫാക്ടറിയില്‍ നിന്നാണ് അഞ്ചു 50 ലക്ഷം പൂര്‍ത്തിയാക്കിയ ആക്സസ് പുറത്തിറങ്ങിയത്.
2007 ൽ ആണ് സുസുക്കി ആക്‌സസ് 125 ഇന്ത്യയിൽ അവതരിപ്പിച്ചത്. അന്ന് 125 സി.സി സെഗ്‌മെന്റിലെ ആദ്യത്തെ സ്‌കൂട്ടറായിരുന്നു ഇത്. 16 വര്‍ഷങ്ങള്‍ക്കു ശേഷം 50 ലക്ഷം വിറ്റ ആദ്യ 125 സി.സി സ്‌കൂട്ടറായും ആക്‌സസ് മാറി.
എൽ.ഇ.ഡി ഹെഡ്‌ലാമ്പ്, എക്‌സ്റ്റേണല്‍ ഫ്യുവല്‍ ലിഡ്, ഫ്രണ്ട് സ്റ്റോറേജ് റാക്ക്, യു.എസ്.ബി സോക്കറ്റ്, എൻജിന്‍ സ്റ്റാര്‍ട്ട്/സ്‌റ്റോപ്പ് സ്വിച്ച്, 21.8ലിറ്ററിന്റെ അണ്ടര്‍ സീറ്റ് സ്‌റ്റോറേജ് എന്നിവ പ്രധാന സവിശേഷതയാണ്. മിസ് കോള്‍ അലര്‍ട്ട്, കോളര്‍ ഐ.ഡി, എസ്.എം.എസ്, വാട്‌സ്ആപ്പ് സന്ദേശങ്ങൾ, ഫോണ്‍ ബാറ്ററി ഡിസ്‌പ്ലേ എന്നിങ്ങനെ നിരവധി സവിശേഷതകൾ ഉള്ള ഡിജിറ്റല്‍ കണ്‍സോളാണ് ഏറ്റവും ഉയർന്ന വേരിയന്റായ റൈഡ് കണക്ടിലുള്ളത്.
124 സി.സി ഫ്യുവല്‍ ഇന്‍ജെക്ടഡ് സിംഗിള്‍ സിലിണ്ടര്‍ എൻജിനാണ് വാഹനത്തിന്‍റെ കരുത്ത്. 6750 ആർ.പി.എമ്മില്‍ 8.7പി.എസ് പവറും 5500 ആർ.പി.എമ്മില്‍ 10 എൻ.എം പരമാവധി ടോര്‍ക്കും ഉൽപാദിപ്പിക്കും. സ്റ്റാന്‍ഡേഡ്, സ്‌പെഷല്‍ എഡിഷന്‍, റൈഡ് കണക്ട് എഡിഷന്‍ എന്നിങ്ങനെ മൂന്നു വേരിയന്റുകളാണ് ആക്‌സസ് 125ന് ഉള്ളത്. 79000 രൂപ മുതല്‍ 89500 രൂപ (എക്സ് ഷോറൂം) വരെയാണ് വില. ഹോണ്ട ആക്ടിവ 125, ടി.വി.എസ് ജൂപ്പിറ്റർ 125, ഹീറോ മാസ്‌ട്രോ എഡ്ജ് 125, യമഹ ഫാസിനോ 125 എന്നിവയാണ് പ്രധാന എതിരാളികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.