ബലേനോയുടെ ക്രാഷ് ടെസ്റ്റ് റിസൾട്ട് വന്നു; അത്ര ശുഭകരമല്ല കാര്യങ്ങൾ
text_fieldsഇന്ത്യയിൽ നിർമിച്ച് ലാറ്റിൻ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന മാരുതി സുസുകി ബലേനയുടെ എൻ.സി.എ.പി ക്രാഷ് ടെസ്റ്റ് റിസൾട്ട് പുറത്തുവന്നു. ലാറ്റിൻ എൻകാപ് ടെസ്റ്റിലാണ് ബലേനോ പെങ്കടുത്തത്. ഗുജറാത്തിലെ മാരുതി സുസുക്കി പ്ലാന്റിൽ നിർമിച്ച വാഹനമാണ് ക്രാഷ് ടെസ്റ്റിന് വിധേയമായത്. മൊത്തം റേറ്റിങിൽ പൂജ്യം സ്റ്റാറാണ് ബലേനോക്ക് ലഭിച്ചത്. പ്രായപൂർത്തിയായവർക്കുള്ള സുരക്ഷയിൽ 20 ശതമാനം സ്കോർ ചെയ്തു. കുട്ടികളുടെ സുരക്ഷയിലെ സ്കോർ 17 ശതമാനമാണ്. ബോഡിഷെല്ലും ഫുട് ഏരിയയും സ്ഥിരതയുള്ളതായി റേറ്റുചെയ്‌തു.
രണ്ട് എയർബാഗുകൾ, സീറ്റ് ബെൽറ്റ്, സീറ്റ് ബെൽറ്റ് റിമൈൻഡർ, പിൻസീറ്റുകളിൽ ഐഎസ്ഒഫിക്സ് പോയിന്റുകൾ, എബിഎസ് എന്നിവ ഉള്ള ബലേനോ മോഡലാണ് ക്രാഷ് ടെസ്റ്റിന് ഉപയോഗിച്ചത്. കാൽനടക്കാരുടെ സുരക്ഷയിൽ ബലേനോ മികച്ച പ്രകടനം കാഴ്ച്ചവെച്ചു. 64.06 ശതമാന് ഇൗ വിഭാഗത്തിലെ സ്കോർ.
ഇന്ത്യയിൽ നിർമ്മിച്ച ബലേനോ ആദ്യമായി അവതരിപ്പിച്ച 2016-ൽ, യൂറോ എൻസിഎപിയിൽ പരീക്ഷിക്കുകയും ത്രീ-സ്റ്റാർ റേറ്റിങ് നേടുകയും ചെയ്തിരുന്നു. അന്ന് പരിശോധിച്ചത് ആറ് എയർബാഗുകൾ, ഇ.എസ്.സി പോലുള്ള കൂടുതൽ സുരക്ഷാ ഫീച്ചറുകളുള്ള ഒരു യൂറോപ്യൻ-സ്പെക് മോഡലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.