290 കിലോമീറ്റർ വേഗതയിൽ പറന്ന് ഹയാബുസ; ഇനി നിരത്തുകളിൽ തീ പാറും
text_fieldsസൂപ്പർ ബൈക്ക് ഹയാബുസയുടെ ടീസർ പുറത്തുവിട്ട് സുസുക്കി. ഫെബ്രുവരി അഞ്ചിന് വാഹനം നിരത്തിലെത്തിക്കാനാണ് കമ്പനി ആലോചിക്കുന്നത്. ഹ്രസ്വ ടീസർ വീഡിയോയിൽ ഹയാബുസയുടെ അധികം സാങ്കേതിക കാര്യങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. 180 മൈൽ (290 കിലോമീറ്റർ) വേഗതയിൽ ബൈക്ക് ട്രാക്കിലൂടെ ഓടിക്കുന്നതായാണ് കാണിച്ചിരിക്കുന്നത്. മികച്ച പെർഫോമറായി ബൈക്ക് തുടരുമെന്നാണ് ടീസർ നൽകുന്ന സൂചന.
ഇൻസ്ട്രുമെന്‍റ് ക്ലസ്റ്ററിൽ ഇപ്പോഴും വിവരങ്ങൾ അനലോഗ് മീറ്ററുകൾ വഴിയാണ് ലഭിക്കുകയെന്നതും പ്രത്യേകതയാണ്. ഡയലുകളുടെ ലേഔട്ട് മുമ്പത്തേതിന് സമാനമാണ്. എൽസിഡിക്ക് പകരം ടിഎഫ്ടി യൂണിറ്റും ഇൻസ്ട്രുമെന്‍റ് ക്ലസ്റ്ററിലുണ്ട്. പുതിയ മോഡലിലെ ഹെഡ്‌ലൈറ്റ് ഡിസൈൻ പഴയതിന് സമാനമാണ്. എന്നാൽ 2019 ൽ നിന്ന് വ്യത്യസ്തമായി വലുതും ശക്തവുമായ എഞ്ചിനാണ് വാഹനത്തിന്. 2021 ബുസയ്ക്ക് ഡിസിടി ഓപ്ഷൻ ലഭിക്കുമെന്ന അഭ്യൂഹങ്ങളും ഉണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.