അഞ്ച് ഡോർ ജിംനിയുടെ ആഗോള അരങ്ങേറ്റം അടുത്ത വർഷം; ടർബോ ചാർജറും ഹൈബ്രിഡ് സാേങ്കതികവിദ്യവും ഉൾപ്പെടുത്തും
text_fields2021 ടോക്കിയോ മോേട്ടാർ ഷോയിൽ പുറത്തിറക്കാനിരുന്ന അഞ്ച് ഡോർ ജിംനി 2022ൽ അവതരിപ്പിക്കുമെന്ന് സുസുക്കി. കോവിഡ് കാരണം ടോക്കിയോ മോേട്ടാർ ഷോ മാറ്റിവച്ചിരുന്നു. തുടർന്നാണ് കമ്പനി പുതിയ പ്രഖ്യാപനം നടത്തിയത്. ടർബോ ചാർജർ എഞ്ചിനും മൈൽഡ് ഹൈബ്രിഡ് സാേങ്കതികവിദ്യയും ജിംനിക്ക് നൽകുമെന്നാണ് സൂചന. ഇതുവരെ നിർമിച്ചിരുന്ന മൂന്ന് ഡോർ ജിംനികൾെക്കാപ്പം അഞ്ച് ഡോർ മോഡലും അവതരിപ്പിക്കാൻ നേരത്തേ സുസുക്കി തീരുമാനിച്ചിരുന്നു.
ഇന്ത്യ ഉൾപ്പടെ വിപണികളിൽ വാഹനം അവതരിപ്പിക്കാനുള്ള നീക്കത്തിന് മുന്നോടിയായാണ് പുതിയ നടപടി. നാല് മീറ്ററിൽ താഴെ നീളമുള്ള വഹനമാണ് പുതിയ ജിംനി. മൂന്ന് വാതിൽ വാഹനത്തേക്കാൾ 300 എം.എം വീൽബേസ് കൂടുതലാണ്. 3,850 എം.എം നീളവും 1,645 എം.എം വീതിയും 1,730 എം.എം ഉയരവും പുതിയ ജിംനിക്കുണ്ട്. വീൽബേസ് 2,550 മില്ലിമീറ്ററാണ്. 210 എംഎം ആണ് ഗ്രൗണ്ട് ക്ലിയറൻസ്. 1,190 കിലോഗ്രാം ആണ് ഭാരം. മൂന്ന് ഡോർ മോഡലിനേക്കാൾ 100 കിലോഗ്രാം കൂടുതലാണിത്.
എഞ്ചിൻ, ഗിയർബോക്സ് ഓപ്ഷനുകൾ
1.5 ലിറ്റർ കെ 15 ബി പെട്രോൾ എഞ്ചിനാണ് ജിംനി 5-ഡോറിൽ വരുന്നത്. ജപ്പാനിൽ വിൽക്കുന്ന ജിംനി സിയറയ്ക്ക് സമാനമായി 102 എച്ച്പി കരുത്ത് എഞ്ചിന് ലഭിക്കും. ജിംനിയുടെ ഇന്ത്യാ പതിപ്പിൽ മാരുതിയുടെ സ്മാർട്ട് ഹൈബ്രിഡ് സാങ്കേതികത കൂട്ടിച്ചേർക്കാൻ സാധ്യതയുണ്ട്. 1.5 ലിറ്റർ എഞ്ചിൻ നമ്മുടെ വിപണിയിലെ വിറ്റാര ബ്രെസ്സ, എസ്-ക്രോസ്, സിയാസ്, എർട്ടിഗ എന്നിവയിലേതിന് സമാനമാണ്. അഞ്ച് സ്പീഡ് മാനുവൽ, നാല് സ്പീഡ് ടോർക് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിവ ഗിയർബോക്സ് ഓപ്ഷനുകളിൽ ഉൾപ്പെടും.
നാല് മീറ്ററിൽ താഴെയാണ് നീളമെങ്കിലും 1.5 ലിറ്റർ എഞ്ചിൻ ഉള്ളതിനാൽ ജിംനി ലോവർ എക്സൈസ് വിഭാഗത്തിൽ വരില്ല. ജിംനിയിൽ 1.2 ലിറ്റർ എഞ്ചിൻ ഉപയോഗിക്കാൻ സുസുക്കി തീരുമാനിക്കുകയാണെങ്കിൽ മോഡലിന് താഴ്ന്ന എക്സൈസ് ഡ്യൂട്ടിക്ക് യോഗ്യത നേടാനാകും. ഇത് വാഹനത്തിന്‍റെ വില രാജ്യത്ത് വൻതോതിൽ കുറക്കാൻ സഹായിക്കും.
മാരുതി സുസുക്കി ഇതിനകം മൂന്ന് ഡോർ ജിംനിയുടെ ഉത്പാദനം ആരംഭിച്ചിട്ടുണ്ട്. വാഹനം നിലവിൽ അന്താരാഷ്ട്ര വിപണികളിലേക്ക് കയറ്റുമതി ചെയ്യുന്നുമുണ്ട്. ലോഞ്ച് ചെയ്യുമ്പോൾ എസ്‌യുവിയ്ക്ക് ഇന്ത്യയിൽ നേരിട്ടുള്ള എതിരാളി ഉണ്ടായിരിക്കില്ല. എന്നാൽ വലുതും ശക്തവുമായ മഹീന്ദ്ര ഥാറിന്‍റെയും വരാനിരിക്കുന്ന ഫോഴ്‌സ് ഗൂർഖ എസ്‌യുവിയുടെയും എതിരാളിയായി ഇതിനെ കാണാൻ കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.