ക്രാഷ് ടെസ്റ്റിൽ നിരാശപ്പെടുത്തി സുസുക്കി സ്വിഫ്റ്റ്; ആസ്ട്രേലിയൻ 'പരീക്ഷ'യിൽ ലഭിച്ചത് ഒരു സ്റ്റാർ മാത്രം -വിഡിയോ
text_fieldsസിഡ്നി: ആസ്ട്രേലിയ, ന്യൂസിലാൻഡ് വിപണികളിൽ വിൽക്കുന്ന സുസുക്കി സ്വിഫ്റ്റ് കാർ ആസ്ട്രേലിയൻ ന്യൂകാർ അസസ്െമന്റ് പ്രോഗ്രാമിൽ (ANCAP) നിരാശപ്പെടുത്തി. ക്രാഷ് ടെസ്റ്റിൽ ഒരു സ്റ്റാർ മാത്രമാണ് സ്വിഫ്റ്റിന് ലഭിച്ചത്. എന്നാൽ, ഈ ഫലം ഈ രണ്ടു രാജ്യങ്ങളിലെ വിപണിയിൽ വിൽക്കുന്ന സ്വിഫ്റ്റിന് മാത്രമേ ബാധകമാകൂ.
ആസ്ട്രേലിയ, ന്യൂസിലാൻഡ് വിപണികളിൽ വിൽക്കുന്ന മോഡലിന് ചില ഘടനാപരമായ മാറ്റങ്ങളുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. നേരത്തെ യൂറോ എൻ.സി.എ.പിയിൽ ത്രീ സ്റ്റാർ റേറ്റിങ് നേടിയിരുന്നു സ്വിഫ്റ്റ്.
രൂപകൽപനയിലെ ചില വ്യതിയാനങ്ങൾ ആസ്ട്രേലിയൻ ക്രാഷ് പ്രകടനത്തെ ബാധിച്ചുവെന്നാണ് കണക്കാക്കുന്നത്. മുതിർന്ന യാത്രക്കാരുടെയും കുട്ടികളുടെയും സുരക്ഷ, റോഡ് ഉപയോക്തൃ സുരക്ഷസ സുരക്ഷാ സഹായ സവിശേഷതകൾ തുടങ്ങിയ നിരവധി പരിശോധനകൾക്ക് സ്വിഫ്റ്റ് വിധേയമാക്കിയിരുന്നു.
മുതിർന്നവർക്കുള്ള ഒക്യുപ്പൻസി വിഭാഗത്തിൽ 40 പോയിന്റിൽ 18.88 പോയിൻ്റാണ് സുസുക്കി സ്വിഫ്റ്റ് നേടിയത്. കൂടുതൽ വ്യക്തമായി പറഞ്ഞാൽ, ഫ്രണ്ടൽ ഓഫ്‌സെറ്റ് ബാരിയർ ടെസ്റ്റിൽ 8-ൽ 2.56 പോയിന്റും, ഫുൾ-വിഡ്ത്ത് ഫ്രണ്ടൽ ടെസ്റ്റിൽ 8-ൽ 0 പോയിന്റും, സൈഡ് ഇംപാക്ട് ടെസ്റ്റിൽ 6-ൽ 5.51 പോയിന്റും, ചരിഞ്ഞ പോൾ ടെസ്റ്റിൽ 6-ൽ 6 പോയിന്റും ലഭിച്ചു. ഫ്രണ്ട് യാത്രക്കാർക്കുള്ള സംരക്ഷണത്തിന്റെ കാര്യത്തിൽ 4-ൽ 3.97 പോയിന്റും രക്ഷാപ്രവർത്തനത്തിന്റെയും എക്‌സ്‌ട്രിക്കേഷന്റെയും കാര്യത്തിൽ 4-ൽ 0.83 പോയിന്റുമാണ് ഹാച്ച്ബാക്ക് നേടിയത്.
ചൈൽഡ് ഒക്യുപൻസി വിഭാഗത്തിൽ, സുസുക്കി സ്വിഫ്റ്റിന് 49 പോയിന്റിൽ 29.24 പോയിന്റ് നേടാനായി. ഫ്രണ്ട് ഡൈനാമിക് ടെസ്റ്റിൽ, സ്വിഫ്റ്റിന് 16-ൽ 5.47 പോയിന്റും സൈഡ് ഡൈനാമിക് ടെസ്റ്റിൽ 8-ൽ 5.54 പോയിന്റും ലഭിച്ചു. ഓൺ-ബോർഡ് സുരക്ഷാ സവിശേഷതകളിൽ സ്വിഫ്റ്റിന് 13-ൽ 7 പോയിന്റും ലഭിച്ചു. നിയന്ത്രണ സംവിധാനത്തിന്റെ കാര്യത്തിൽ കാറിന് 12-ൽ 11.22 പോയിന്റ് ലഭിച്ചു.
ഈ റേറ്റിങ്ങുകൾ ആസ്‌ട്രേലിയയിലെ സുസുക്കി സ്വിഫ്റ്റ് ഹൈബ്രിഡ് ജി.എൽ, സുസുക്കി സ്വിഫ്റ്റ് ഹൈബ്രിഡ് ജി.എൽ+, സുസുക്കി സ്വിഫ്റ്റ് ഹൈബ്രിഡ് ജി.എൽ.എക്സ് എന്നിവക്കും ന്യൂസിലാൻഡിൽ വിൽക്കുന്ന സുസുക്കി സ്വിഫ്റ്റ് ജി.എൽ.എസ്, സുസുക്കി സ്വിഫ്റ്റ് ആർ.എസ്.സി മോഡലുകൾക്കുമാണ് ബാധകമാകുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.