'രാമന്‍റെ ഇന്ത്യയിൽ പെട്രോളിന് 93 രൂപ, രാവണന്‍റെ ലങ്കയിൽ 51'-പരിഹസിച്ച് സ്വാമി
text_fieldsപെട്രോൾ, ഡീസൽ വിലവർധനയിൽ സർക്കാറിനെ പരിഹസിച്ച് സുബ്രമണ്യം സ്വാമി എം.പി. ട്വിറ്ററിലാണ് സ്വാമി പരിഹാസ ശരമുതിർത്തത്. രാമന്‍റെ ഇന്ത്യയിൽ പെട്രോളിന് 93 രൂപ, സീതയുടെ നേപ്പാളിൽ 53, രാവണന്‍റെ ലങ്കയിൽ രൂപ' എന്നാണ് സ്വാമി കുറിച്ചത്. ദില്ലിയിലും മുംബൈയിലും പെട്രോൾ വില യഥാക്രമം 86.30 രൂപയും 92.86 രൂപയുമാണ്.
കേന്ദ്ര ബജറ്റ് അവതരിപ്പിച്ച് ഒരു ദിവസത്തിന് ശേഷമാണ് രാജ്യസഭാ എം.പിയായ സ്വാമി ഇന്ത്യയുടെ ഇന്ധന വില അയൽ രാജ്യമായ നേപ്പാളുമായും ശ്രീലങ്കയുമായും താരതമ്യം ചെയ്തത്. അതേസമയം മെട്രോ നഗരങ്ങളിലെ പെട്രോൾ, ഡീസൽ വില തുടർച്ചയായ ആറാം ദിവസവും മാറ്റമില്ലാതെ തുടർന്നു. ദേശീയ തലസ്ഥാനത്ത് ലിറ്ററിന് 76.48 രൂപയും ലിറ്ററിന് 83.30 രൂപയുമാണ് ഡീസൽ പെട്രോൾ വിലകൾ.
— Subramanian Swamy (@Swamy39) February 2, 2021
നാല് മെട്രോകളിൽ ഏറ്റവും ഉയർന്ന നിരക്കാണ് ഇത്. ബജറ്റിൽ കാർഷിക ഇൻഫ്രാസ്ട്രക്ചർ ആന്‍റ് ഡെവലപ്മെൻറ് സെസ് ഏർപ്പെടുത്തിയെങ്കിലും ഇന്ധന വില വർധിക്കില്ലെന്ന് സർക്കാർ പറഞ്ഞിരുന്നു. 'പെട്രോൾ, ഡീസൽ വിലയിൽ വർധനയുണ്ടാകില്ല. ആളുകൾക്ക് അധിക ബാധ്യത ഉണ്ടാകില്ല. സെസ് ഏർപ്പെടുത്തിയെങ്കിലും എക്സൈസ് നികുതി കുറച്ചിട്ടുണ്ട്' -കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.