വാഹനമോടിക്കുമ്പോള്‍ ഫോണില്‍ സംസാരിക്കുന്നത് നിയമവിധേയമാക്കും?; കേന്ദ്ര ഗതാഗത മന്ത്രി ഗഡ്കരി പറയുന്നത് ഇതാണ്
text_fieldsന്യൂഡൽഹി: വാഹനമോടിക്കുമ്പോള്‍ ഫോണില്‍ സംസാരിക്കുന്നത് ഇന്ത്യയില്‍ ഉടന്‍ നിയമവിധേയമാകുമെന്ന് കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി. എന്നാല്‍ ഇതിനായി ചില നിബന്ധനകൾ പാലിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹാന്‍ഡ്സ് ഫ്രീ ഉപകരണവുമായി ഫോണ്‍ കണക്റ്റ് ചെയ്താല്‍ മാത്രമേ ഫോണില്‍ സംസാരിക്കാന്‍ അനുവാദമുണ്ടാവൂ എന്നും ഈ സാഹചര്യത്തില്‍ ഫോണ്‍ പോക്കറ്റിലാണ് ഉണ്ടായിരിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന്റെ പേരില്‍ ട്രാഫിക് പൊലീസ് ഫൈൻ ചുമത്തിയാൽ കോടതിയെ സമീപിക്കാമെന്നും അദ്ദേഹം ലോക്‌സഭയില്‍ പറഞ്ഞു.
ഇത് രാജ്യത്ത് ഉടന്‍ നിയമവിധേയമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം കാറുകളില്‍ മുന്നിലേക്ക് തിരിഞ്ഞിട്ടുള്ള ത്രീ പോയിന്റ് സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമായും നല്‍കിയിരിക്കണമെന്ന് വാഹന നിര്‍മാതാക്കള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. കാറിന്റെ പിന്‍നിരയിലെ മധ്യഭാഗത്തെ സീറ്റിനും ഈ മാനദണ്ഡം ബാധകമാകുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി വ്യാഴാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വാഹനം ഓടിക്കുമ്പോൾ ഡ്രൈവറുടെ ഏകാഗ്രതയെ തടസ്സപ്പെടുത്താതെ മൊബൈൽ ഫോണുകൾ റൂട്ട് നാവിഗേഷനു വേണ്ടി ഉപയോഗിക്കാമെന്ന് കഴിഞ്ഞ സെപ്റ്റംബറിൽ മന്ത്രി പ്രസ്താവിച്ചിരുന്നു. ഈ വര്‍ഷം ഒക്ടോബര്‍ മുതല്‍ യാത്രക്കാരുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന് എട്ട് യാത്രക്കാര്‍ക്ക് സഞ്ചരിക്കാവുന്ന മോട്ടോര്‍ വാഹനങ്ങളില്‍ കുറഞ്ഞത് ആറ് എയര്‍ബാഗുകളെങ്കിലും നല്‍കണമെന്ന് കാര്‍ നിര്‍മ്മാതാക്കളോട് ആവശ്യപ്പെടുമെന്ന് ഗതാഗത മന്ത്രാലയം കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.