ഹാച്ച്ബാക്കിലെ ആദ്യ ഡി.സി.ടി; അൽട്രോസ് ബുക്കിങ് ആരംഭിച്ച് ടാറ്റ
text_fieldsഅൽട്രോസ് ഹാച്ച്ബാക്ക് ഓട്ടോമാറ്റിക് മോഡലിന്റെ ബുക്കിങ് ആരംഭിച്ച് ടാറ്റ. 21,000 രൂപ അടച്ച് വാഹനം മുൻകൂട്ടി ബുക്ക് ചെയ്യാം. വാഹനത്തിന്റെ ഡെലിവറി 2022 മാർച്ച് പകുതിയോടെ ആരംഭിക്കും. ടാറ്റയുടെ പുതിയ ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷന്റെ (ഡിസിടി) അരങ്ങേറ്റം കുറിക്കുന്നതാണ് അൽട്രോസ് ഓട്ടോമാറ്റികിന്റെ പ്രധാന പ്രത്യേകത. ഡിസിടി ഓട്ടോമാറ്റിക് ഗിയർബോക്‌സ് നൽകുന്ന സെഗ്‌മെന്റിലെ ആദ്യത്തെ വാഹനമായും ഇത് മാറും. ഹ്യുണ്ടായി ഐ20, മാരുതി സുസുക്കി ബലേനൊ, ടാറ്റ അല്‍ട്രോസ് എന്നീ മൂന്ന് വാഹനങ്ങളാണ് ഇന്ത്യയിലെ പ്രീമിയം ഹാച്ച്ബാക്ക് വിപണി നിയന്ത്രിക്കുന്നത്. എതിരാളികൾക്കില്ലാത്ത പുതിയ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ സംവിധാനം അല്‍ട്രോസിന് പ്രീമിയം ഹാച്ച്ബാക്ക് വിപണിയിൽ മുൻതൂക്കം നൽകാൻ സാധ്യതയുണ്ട്.
86 പിഎസ് പവറും 113 എൻഎം ടോർക്കും പുറപ്പെടുവിക്കുന്ന 1.2 എൽ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് വാഹനത്തിന് കരുത്തുപകരുന്നത്. പെട്രോൾ ഓട്ടോമാറ്റിക് കോംബോ XT, XZ, XZ+ എന്നിങ്ങനെ മൂന്ന് വകഭേദങ്ങളിൽ ലഭിക്കും. ഓപ്പറ ബ്ലൂ, ആർക്കേഡ് ഗ്രേ, ഡൗൺടൗൺ റെഡ്, ഹാർബർ ബ്ലൂ, അവന്യൂ വൈറ്റ് എന്നിങ്ങനെ അഞ്ച് നിറങ്ങളും നൽകിയിട്ടുണ്ട്.
നിലവിൽ, അൽട്രോസ് ഹാച്ച്ബാക്ക് മോഡൽ ലൈനപ്പ് 1.2L iTurbo പെട്രോൾ, 1.5L ഡീസൽ എഞ്ചിനുകൾക്കൊപ്പം യഥാക്രമം 110PS, 90PS എന്നിവ നൽകുന്നു. ഡീസൽ വേരിയന്റുകളിൽ മാനുവൽ ഗിയർബോക്‌സ് തുടരും. 8.07 ലക്ഷം മുതൽ 9.42 ലക്ഷം രൂപ വരെ വിലയുള്ള മാനുവൽ പതിപ്പുകളേക്കാൾ ഒരു ലക്ഷം രൂപ വില കൂടുതൽ വാഹനത്തിന് പ്രതീക്ഷിക്കുന്നു.
നിരവധി പ്രീമിയം ഫീച്ചറുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ലെതര്‍ സീറ്റുകള്‍, ഏഴ് ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോ ഹെഡ്‌ലാമ്പ്, ഐ.ആര്‍.എ. കണക്ടഡ് കാര്‍ ടെക്‌നോളജി, റിയര്‍ എ.സി. വെന്റ്, ക്രൂയിസ് കണ്‍ട്രോള്‍ തുടങ്ങിയവ പ്രത്യേകതകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.