വരുന്നൂ, ആൾട്രോസ് ടർബോ; കരുത്തും സ്റ്റൈലും വർധിക്കും
text_fieldsജനപ്രിയ ഹാച്ച്ബാക്കായ ആൾട്രോസിന്‍റെ കരുത്തുകൂടിയ മോഡലുമായി ടാറ്റ മോട്ടോഴ്സ്. ടാറ്റാ അൽട്രോസ് ടർബോ പെട്രോൾ ജനുവരി 13ന് വിൽപ്പന ആരംഭിക്കും. വാഹനത്തിന്‍റെ ടീസർ ടാറ്റ പുറത്തുവിട്ടു. നാല് വേരിയന്‍റുകളിൽ വാഹനം ലഭ്യമാകുമെന്നാണ് റിപ്പോർട്ടുകൾ. ടർബോ പവർട്രെയിനിന് പുറമെ, ടാറ്റയുടെ പ്രീമിയം ഹാച്ച്ബാക്കിനായി പുതിയ മറീന ബ്ലൂ പെയിന്‍റ് സ്കീമും ഉൾപ്പെടുത്തും. സമാനമായോരു ഓപ്ഷൻ നിലവിൽ നെക്സൺ എസ്‌യുവിയിൽ മാത്രമാണുള്ളത്.
പുതിയ പെയിന്‍റ് ഓപ്ഷനല്ലാതെ എക്സ്റ്റീരിയറുകളുടെ കാര്യത്തിൽ കാര്യമായ അപ്‌ഡേറ്റുകൾ ഉണ്ടാകില്ല എന്നാണ് സൂചന. ടെയിൽ ഗേറ്റിന്‍റെ താഴ്ഭാഗത്ത് 'ടർബോ' ബാച്ചും ഉൾപ്പെടുത്താൻ സാധ്യതയുണ്ട്. 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ മോട്ടോർ, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളാണ് നിലവിൽ ആൾട്രോസിൽ ഉള്ളത്. വരാനിരിക്കുന്ന 1.2 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ 110 എച്ച്.പി കരുത്തും 150 എൻ.എം പീക്ക് ടോർക്കും ഉത്പാദിപ്പിക്കും.
പുതിയ എഞ്ചിനുപുറമെ അഞ്ച് സ്പീഡ് മാനുവൽ യൂനിറ്റിനൊപ്പം ഡ്യുവൽ ക്ലച്ച് ഓട്ടോ ട്രാൻസ്മിഷനും വാഹനത്തിൽ ഉൾപ്പെടുത്തും. ഹ്യുണ്ടായ് ഐ 10 ടർബോ, മാരുതി സുസുക്കി ബലേനോ, ഹോണ്ട ജാസ്, ഫോക്സ്വാഗൺ പോളോ എന്നിവയാണ് ആൾട്രോസിന്‍റെ പ്രധാന എതിരാളികൾ. 7.99 ലക്ഷം മുതൽ 8.75 ലക്ഷം വരെ (എക്സ്-ഷോറൂം) വില പ്രതീക്ഷിക്കാം. 5.44 ലക്ഷം മുതൽ 7.89 ലക്ഷം രൂപവരെയാണ് സാധാരണ ആൾട്രോസ് വേരിയന്‍റുകളുടെ വില (എല്ലാ വിലകളും, എക്‌സ്‌ഷോറൂം ഡൽഹി).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.