കുറഞ്ഞ വിലയിൽ ടച്ച്സ്ക്രീനും വോയ്‌സ് കമാൻഡും; ആള്‍ട്രോസ് എക്‌സ് എം പ്ലസ് വേരിയൻറുമായി ടാറ്റ
text_fieldsമുംബൈ: ഇന്ത്യയിലെ പ്രമുഖ വാഹന ബ്രാന്‍ഡായ ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ പ്രീമിയം ഹാച്ച്ബാക്ക് ടാറ്റ ആള്ട്രോസിെൻറ എക്‌സ് എം പ്ലസ് വേരിയൻറ് അവതരിപ്പിച്ചു. ആപ്പിള്‍ കാര്‍ പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്ടിവിറ്റിയോടു കൂടിയ 17.78 സെമി ടച്ച് സ്‌ക്രീന്‍ ഉള്‍പ്പടെ നിരവധി ആകര്‍ഷകമായ ഫീച്ചറുകള്‍ സഹിതമാണ് എക്‌സ് എം പ്ലസ് വേരിയൻറ് എത്തുന്നത്. സ്റ്റിയറിംഗ് മൗണ്ടഡ് കണ്‍ട്രോള്‍സ്, വോയ്‌സ് അലര്‍ട്ടുകള്‍, വോയ്‌സ് കമാന്‍ഡ് തിരിച്ചറിയുന്നതിനുള്ള സംവിധാനം, പുത്തൻ വീല്‍ കവറുകളോടുകൂടിയ R16 വീലുകള്‍, റിമോട്ട് ഫോള്‍ഡബിള്‍ കീ തുടങ്ങിയവ പ്രത്യേകതകളാണ്. േ
ഹൈ സ്ട്രീറ്റ് ഗോള്‍ഡ്, ഡൗണ്‍ടൗണ്‍ റെഡ്, അവന്യൂ വൈറ്റ്, മിഡ് ടൗണ്‍ എന്നീ നിറങ്ങളില്‍ ആള്ട്രോസിെൻറ പുതിയ വേരിയൻറ് ലഭ്യമാണ്. പെട്രോള്‍ പതിപ്പിന് 6.6 ലക്ഷം രൂപ (എക്‌സ്. ഷോറൂം ഡെല്‍ഹി) വിലവരും. ഈ വര്‍ഷമാദ്യം വിപണിയിലിറങ്ങിയ ആള്‍ട്രോസ് വലിയ വിജയം നേടിയ സാഹചര്യത്തിലാണ് പുതിയ വേരിയൻറ് എത്തുന്നത്. പ്രീമിയം വേരിയൻറുകളില്‍ മാത്രം ലഭ്യമാകുന്ന ഫീച്ചറുകള്‍ ആകര്‍ഷകവും താങ്ങാവുന്നതുമായ വിലയില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
2020 ജനുവരിയില്‍ വിപണിയിലെത്തിയ അള്‍ട്രോസ് പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തിലേക്കുള്ള കമ്പനിയുടെ ചുവടുവെയ്പ്പായിരുന്നു. അഞ്ച് സ്റ്റാര്‍ സേഫ്റ്റി റേറ്റിങ് വാഹനത്തിെൻറ പ്രത്യേകതയാണ്. ടാറ്റ മോട്ടോഴ്സിെൻറ ഇംപാക്ട് ഡിസൈന്‍ 2.0 ആശയം അവതരിപ്പിക്കുന്ന ആള്‍ട്രോസ് കമ്പനിയുടെ ആല്‍ഫ ആര്‍ക്കിടെക്ചറില്‍ വികസിപ്പിക്കുന്ന ആദ്യ വാഹനമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.