മഴ പെയ്താൽ അടയുന്ന സൺറൂഫ്; പ്രത്യേക ഹാരിയർ പുറത്തിറക്കി ടാറ്റ
text_fieldsപ്രീമിയം എസ്.യു.വിയായ ഹാരിയറിന് കൂടുതൽ മികവ് നൽകി ടാറ്റ. ഏറ്റവും വില കുറഞ്ഞതും എന്നാൽ ആഢംബരം നിറഞ്ഞതുമായ പുതിയൊരു മോഡൽകൂടി അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. പുതിയ വേരിയൻറിെൻറ പേര് എക്സ് ടി പ്ലസ്. നേരത്തെയുള്ള എക്സ് ടി എന്ന വേരിയൻറിൽ പനോരമിക് സൺറൂഫ് കൂട്ടിച്ചേർത്താണ് പുതിയ മോഡൽ പുറത്തിറക്കുന്നത്.
16.99 ലക്ഷം രൂപയാണ് (എക്‌സ്‌ഷോറൂം, ദില്ലി) വാഹനത്തിന് വിലയിട്ടിരിക്കുന്നത്. എക്സ് ടി വേരിയൻറിനേക്കാൾ 40,000 രൂപ കൂടുതലും തൊട്ട് മുകളിലുള്ള എക്സ് ഇസഡ് വേരിയൻറിനേക്കാൾ 65,000 രൂപ കുറവുമാണ് പുതിയ വാഹനത്തിന്.
മറ്റ് ഫീച്ചറുകൾ
ചില പ്രത്യേകതകൾ ഉള്ളതാണ് ഹാരിയറിലെ പുതിയ സൺറൂഫ്. വാഹനം നിർത്തിയാലൊ മഴ പെയ്താലൊ താനെ അടയുന്നതരം സൺറൂഫാണിത്. മറ്റ് പ്രത്യേകതകൾ പഴയ എക്സ് ടി വേരിയൻറിന് സമാനമാണ്. ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ്, ട്രാക്ഷൻ കൺട്രോൾ, ഫ്രണ്ട് ഫോഗ് ലാമ്പുകൾ, റിയർ പാർക്കിങ്ങ് സെൻസറുകൾ, റിയർ പാർക്കിങ്ങ് ക്യാമറ തുടങ്ങിയ സുരക്ഷാ സംവിധാനം വാഹനത്തിലുണ്ട്.
എക്സ് ടി, എക്സ് ടി പ്ലസ് എന്നിവയ്ക്ക് ഓട്ടോമാറ്റിക് പ്രൊജക്ടർ ഹെഡ്ലൈറ്റുകൾ, എൽ ഇ ഡി ഡി ആർ എൽ, 17-ഇഞ്ച് അലോയ് വീലുകൾ, 7.0 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെൻറ് സിസ്റ്റം, 6 സ്പീക്കറുകൾ (4 സ്പീക്കറുകൾ, 2 ട്വീറ്ററുകൾ), ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർ പ്ലേ കണക്റ്റിവിറ്റി, സ്റ്റിയറിംഗ് മൗണ്ട് ചെയ്ത ഓഡിയോ നിയന്ത്രണങ്ങൾ, പുഷ് ബട്ടൺ സ്റ്റാർട്ട്, ഒാേട്ടാമാറ്റിക് ക്ലൈമറ്റിക് കൺട്രോൾ, ഒാേട്ടാ വൈപ്പറുകൾ എന്നിവയുമുണ്ട്. എഞ്ചിനിലും മറ്റ് പ്രത്യേകതകളിലും പഴയ ഹാരിയർ തെന്നയാണ് എക്സ് ടി പ്ലസും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.