വണ്ടികൾ പൊളിച്ചടുക്കാൻ ടാറ്റയുടെ അത്യാധുനിക സംവിധാനം പൂനെയിൽ ഒരുങ്ങി; ഒരു വർഷം പൊളിക്കുക 21,000 കാറുകൾ
text_fieldsചെന്നൈ: രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്‌സും ടാറ്റ ഗ്രൂപ്പിന്റെ ആഗോള വ്യാപാര-വിതരണ വിഭാഗമായ ടാറ്റ ഇന്റര്‍നാഷണലും ചേർന്ന് പൂനെയിൽ പുതിയ രജിസ്‌ട്രേഡ് വെഹിക്കിൾ സ്‌ക്രാപ്പിംഗ് ഫെസിലിറ്റി (ആർ.വി.എസ്എഫ്) ആരംഭിച്ചു.
'Re.Wi.Re' റീസൈക്കിൾ വിത്ത് റെസ് പെക്ട് എന്ന് പേരിട്ടിരിക്കുന്ന ഈ ദൗത്യത്തിൽ 21,000 കാറുകൾ ഒരു വർഷം കൊണ്ട് പൊളിക്കാൻ കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. പരിസ്ഥിതി സൗഹൃദത്തോടെ അത്യാധുനിക സൗകര്യങ്ങളോടെയായിരിക്കും പൊളിക്കുക.
ടാറ്റ ഇൻറർനാഷണൽ വെഹിക്കിൾ ആപ്ലിക്കേഷൻസ് (TIVA) ആണ് ഈ സംവിധാനം നിയന്ത്രിക്കുന്നത്. എല്ലാ ബ്രാൻഡുകളുടെയും പാസഞ്ചർ, വാണിജ്യ വാഹനങ്ങൾ സ്‌ക്രാപ്പ് ചെയ്യാൻ കഴിയും.
തങ്ങളുടെ ഉത്പന്നങ്ങള്‍, സേവനങ്ങള്‍, ഡിജിറ്റല്‍ സൊല്യൂഷനുകള്‍ എന്നിവയിലൂടെ ഉപഭോക്താക്കള്‍ക്ക് പൂര്‍ണമൂല്യം ഉറപ്പുനല്‍കി വിജയത്തിലേക്ക് ഒപ്പം നടന്നുകൊണ്ട് വാഹനഗതാഗത മേഖലയുടെ ഭാവി നിര്‍ണയിക്കുന്നതില്‍ മുന്നിലാണ് ടാറ്റ മോട്ടോഴ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ശ്രീ. ഗിരീഷ് വാഗ് പറഞ്ഞു.
പൂർണമായി ഡിജിറ്റലൈസ് ചെയ്ത് കടലാസ് രഹിതമായാണ് പ്രവർത്തിക്കുന്നത്. വാണിജ്യ വാഹനങ്ങൾക്കും പാസഞ്ചർ വാഹനങ്ങൾക്കുമായി സെൽ-ടൈപ്പ്, ലൈൻ-ടൈപ്പ് ഡിസ്മൻ്റ്ലിംഗ് സജ്ജീകരിച്ചിരിക്കുന്നു. ടയറുകൾ, ബാറ്ററികൾ, ഇന്ധനം, എണ്ണകൾ, ദ്രാവകങ്ങൾ, വാതകങ്ങൾ എന്നിവയുൾപ്പെടെ വിവിധ ഘടകങ്ങൾ സുരക്ഷിതമായി പൊളിച്ചുമാറ്റാൻ പ്രത്യേക സ്റ്റേഷനുകൾ ഉണ്ട്. പൊളിക്കൽ പ്രക്രിയയുടെ സൂക്ഷ്മ ഡോക്യുമേന്റെഷനും തയറാക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.