40 ലക്ഷം പാസഞ്ചർ വാഹനങ്ങൾ വിറ്റഴിച്ച് ടാറ്റ മോേട്ടാഴ്സ്
text_fieldsഇന്ത്യയിൽ 40 ലക്ഷം പാസഞ്ചർ വാഹനങ്ങൾ വിറ്റഴിക്കുകയെന്ന നാഴികക്കല്ല് പിന്നിട്ട് ടാറ്റാ മോട്ടോഴ്‌സ്. ടാറ്റാ ആൾട്രോസ് പ്രീമിയം ഹാച്ച്ബാക്കായിരുന്നു നാഴികക്കല്ല് കാർ. 1988 ൽ പാസഞ്ചർ വാഹന വിപണിയിൽ പ്രവേശിച്ച ടാറ്റ, ഇൻഡിക്ക, സിയറ, സുമോ, സഫാരി, നാനോ തുടങ്ങി നിരവധി ജനപ്രിയ മോഡലുകൾ രാജ്യത്ത് അവതരിപ്പിച്ചു. 2020 ലെ കണക്കനുസരിച്ച് ഹാച്ച്ബാക്കുകൾ, സബ് കോംപാക്റ്റ് സെഡാൻ, എസ്‌യുവികൾ എന്നിങ്ങനെ വിപുലമായ വാഹനനിരയാണ് ടാറ്റക്കുള്ളത്.
തിയാഗോ, തിഗോർ, നെക്‌സൺ, ഹാരിയർ, ആൽട്രോസ് തുടങ്ങിയ ബിഎസ് 6 വാഹനങ്ങൾ നിലവിൽ ടാറ്റ നിരയിലുണ്ട്. വൈദ്യുത വാഹനങ്ങളായ തിഗോർ ഇവി, നെക്‌സൺ ഇവി എന്നിവയും കമ്പനി വിൽക്കുന്നുണ്ട്. 67 ശതമാനം വിപണി വിഹിതമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഇവി നിർമ്മാതാവാണ് ടാറ്റ. ടാറ്റയെ കൂടാതെ, ഇ വെരിറ്റോ സെഡാൻ നിർമ്മിക്കുന്ന മഹീന്ദ്ര, കോന ഇലക്ട്രിക് വാഗ്ദാനം ചെയ്യുന്ന ഹ്യുണ്ടായ്, ഇസഡ് ഇവി വിൽക്കുന്ന എംജി മോട്ടോർ ഇന്ത്യ എന്നിവ മാത്രമാണ് നിലവിൽ ഇ.വി വിപണിയെ പ്രതിനിധീകരിക്കുന്നുള്ളൂ.
2005-06ൽ കമ്പനി 10 ലക്ഷം പാസഞ്ചർ വാഹനങ്ങൾ വിറ്റഴിക്കുകയെന്ന നേട്ടം കൈവരിച്ചിരുന്നു. 2015 ലാണ് 30 ലക്ഷം എന്ന ഉൽപാദന നാഴികക്കല്ല് പിന്നിട്ടത്. അവസാനത്തെ 10 ലക്ഷം പിന്നിടാൻ 5 വർഷം മാത്രമാണെടുത്തത്. നിലവിൽ, ഇന്ത്യയിൽ മൂന്ന് കേന്ദ്രങ്ങളിൽ കമ്പനി പാസഞ്ചർ വാഹനങ്ങൾ നിർമ്മിക്കുന്നുണ്ട്. പുനെയിലെ ചിക്കാലി പ്ലാൻറ്, ഗുജറാത്തിലെ സാനന്ദ്, പൂനെക്കടുത്തുള്ള രഞ്ജംഗാവോണിലെ എഫ്ഐഎപിഎൽ പ്ലാൻറ് എന്നിവയാണവ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.