Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Dec 2022 4:38 PM IST Updated On
date_range 15 Dec 2022 4:40 PM ISTവാണിജ്യ വാഹനങ്ങളുടെ വില വർധന സ്ഥിരീകരിച്ച് ടാറ്റ മോട്ടോഴ്സ്; രണ്ട് ശതമാനംവരെ വില കൂടും
text_fieldsbookmark_border
2023 ജനുവരി മുതൽ വാണിജ്യ വാഹനങ്ങളുടെ വില വർധിപ്പിക്കുമെന്ന് ടാറ്റ മോട്ടോഴ്സ്. രണ്ട് ശതമാനംവരെ വർധനവാണ് വരുത്തുക. മോഡലും വേരിയന്റും അനുസരിച്ച് വില വ൪ധന വ്യത്യസ്തമായിരിക്കും. വാണിജ്യ വാഹനങ്ങളുടെ മുഴുവ൯ ശ്രേണിയിലും വില വ൪ധന ബാധകമായിരിക്കും.
നി൪മ്മാണ ചെലവിലുണ്ടായിരിക്കുന്ന വ൪ധനയാണ് വില കൂട്ടാൻ കാരണമെന്നാണ് കമ്പനി വിശദീകരിക്കുന്നത്. മൊത്തം ചെലവിലുണ്ടായിരിക്കുന്ന വ൪ധനയുടെ സാഹചര്യത്തിൽ വിലവ൪ധനയുടെ ചെറിയൊരു ഭാരം ഇപ്പോൾ ഉപഭോക്താക്കൾക്ക് നൽകാ൯ കമ്പനി നി൪ബന്ധിതമായിരിക്കുകയാണെന്നും ടാറ്റ വൃത്തങ്ങൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story