ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന കാർ ഇനി മാരുതിയുടെ മോഡലല്ല; 40 വർഷത്തെ റെക്കോഡ് തിരുത്തി ടാറ്റ
text_fieldsഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന കാർ ഇനി മാരുതിയുടെ മോഡലല്ല. കഴിഞ്ഞ 40 വർഷമായി മാരുതിയുടെ വാഹനങ്ങളാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റിരുന്നത്. ഈ റെക്കോഡ് ടാറ്റയാണ് ഇപ്പോൾ തിരുത്തിയിരിക്കുന്നത്. 2024ൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റിരിക്കുന്നത് ടാറ്റയുടെ പഞ്ചാണ്.
പഞ്ചിന്റെ 2.02 ലക്ഷം യൂണിറ്റുകളാണ് 2024ൽ വിറ്റത്. വാഗണറിനെ മറികടന്നാണ് പഞ്ചിന്റെ നേട്ടം. 1.91 ലക്ഷം വാഗണർ യൂണിറ്റുകളാണ് കഴിഞ്ഞ വർഷം വിറ്റത്. മാരുതി സുസുക്കിയുടെ എർട്ടിഗയാണ് വിൽപനക്കണക്കിൽ മൂന്നാമത്. 1.90 ലക്ഷം എർട്ടിഗ യൂണിറ്റുകളാണ് വിറ്റത്.
1.88 ലക്ഷം യൂണിറ്റുകളുടെ വിൽപനയുമായി മാരുതിയുടെ തന്നെ ബ്രസയാണ് നാലാത്. ഹ്യുണ്ടായ് ക്രേറ്റയാണ് അഞ്ചാമത്. 42 ലക്ഷം കാറുകളുടെ വിൽപനയോടെ ഇന്ത്യൻ വാഹനലോകം കോവിഡിന് ശേഷം മികച്ച വിൽപന നേടുന്നതിനും 2024 സാക്ഷിയായി.
സ്വാതന്ത്രത്തിന് ശേഷം ഹിന്ദുസ്ഥാൻ മോട്ടോഴ്സിന്റെ അംബാസിഡറാണ് ദീർഘകാലത്തേക്ക് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റിരുന്ന വാഹനമായി വിലസിയിരുന്നത്. പിന്നീട് മാരുതി സുസുക്കിയുടെ 800ന്റെ വരവോടെയാണ് അംബാസിഡറിന്റെ സ്ഥാനം നഷ്ടമായത്. പിന്നീട് ദീർഘകാലത്തേക്ക് മാരുതിയായിരുന്നു ഒന്നാമത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.