നെക്സോൺ ഇ.വി റേഞ്ച് വിവാദം: ഡൽഹി സർക്കാറിനെതിരേ ഹൈകോടതിയെ സമീപിച്ച് ടാറ്റ
text_fieldsന്യൂഡൽഹി: നെക്സൺ ഇവിക്ക് നൽകുന്ന സബ്സിഡി താൽക്കാലികമായി നിർത്തിവയ്ക്കാനുള്ള ഡൽഹി സർക്കാരിന്‍റെ തീരുമാനത്തിനെതിരെ ടാറ്റ മോട്ടോഴ്‌സ് ഹൈക്കോടതിയെ സമീപിച്ചതായി റിപ്പോർട്ട്. ഒറ്റപ്പെട്ട പരാതിയുടെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടിയെന്നാണ് ഡൽഹി ഹൈകോടതിയിൽ ടാറ്റ സമർപ്പിച്ച ഹരജിയിൽ പറയുന്നത്. കോടതിയിൽ റിട്ട് ഫയൽ ചെയ്തതായി ടാറ്റ മോട്ടോഴ്‌സ് വക്താവ് സ്ഥിരീകരിച്ചു.
'ഡൽഹി ട്രാൻസ്പോർട്ട് കമ്മീഷനിൽ നിന്ന് ഇത്തരമൊരു ഉത്തരവ് ലഭിക്കുന്നത് നിർഭാഗ്യകരമാണ്. ഉപഭോക്താക്കളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി ഞങ്ങൾ ക്രിയാത്മകമായി ഇടപെടും. നെക്സൺ ഇവി മാത്രമാണ് കർശനമായ എഫ്.എ.എം.ഇ മാനദണ്ഡങ്ങൾ പാലിക്കുന്ന ഇ.വി'-ടാറ്റ പ്രതിനിധി പറഞ്ഞു. ടാറ്റയുടെ വൈദ്യുത വാഹനമായ നെക്സോൺ ഇ.വിക്കെതിരേ പരാതികൾ വ്യാപകമായതോടെയാണ് ഇ.വി സബ്സിഡി താൽക്കാലികമായി നിർത്തിവയ്ക്കാൻ തീരുമാനിച്ചതെന്നാണ് ആപ് സർക്കാർ പറയുന്നത്. ഇതുസംബന്ധിച്ച് ഡൽഹി ഗതാഗത മന്ത്രി കൈലാഷ് ഗലോട്ട് ട്വീറ്റ് ചെയ്തിരുന്നു. ഇ.വികളുടെ കാര്യത്തിൽ പ്രതിജ്ഞാബദ്ധമാണെങ്കിലും ഉപഭോക്തൃ താൽപ്പര്യം കണക്കിലെടുക്കാനാവില്ലെന്നും മന്ത്രി ട്വീറ്റിൽ പറഞ്ഞിരുന്നു.
Delhi govt has decided to suspend subsidy on a EV car model, pending final report of a Committee, due to complaints by multiple users of sub-standard range performance. We r committed to support EVs, but not at the cost of trust & confidence of citizens in claims by manufacturers pic.twitter.com/R81S3kH6vT
— Kailash Gahlot (@kgahlot) March 1, 2021
'ഒരു ഇവി കാർ മോഡലിന് നൽകിയിരുന്ന സബ്സിഡി താൽക്കാലികമായി നിർത്തിവയ്ക്കാൻ ദില്ലി സർക്കാർ തീരുമാനിച്ചു. ഒന്നിലധികം ഉപഭോക്താക്കളുടെ പരാതികൾ കാരണം പരിശോധനാ കമ്മിറ്റിയുടെ അന്തിമ റിപ്പോർട്ട് ഇനിയും ലഭിച്ചിട്ടില്ല. ഇ.വികളെ പിന്തുണയ്ക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. പക്ഷെ നിർമ്മാതാക്കളുടെ വാഗ്ദാനങ്ങൾക്കും മുകളിലാണ് പൗരന്മാരുടെ വിശ്വാസ്യതയും വിശ്വാസവും'-മന്ത്രി ട്വീറ്റിൽ കുറിച്ചു. തന്‍റെ വാഹനത്തിന് കമ്പനി വാഗ്ദാനം ചെയ്യുന്ന റേഞ്ച് നൽകുന്നില്ലെന്ന് പറഞ്ഞ് ഒരു മാസത്തിന് മുമ്പാണ് ഒരു ഉപഭോക്താവ് പരാതി നൽകിയത്. പരാതിയുമായി ബന്ധപ്പെട്ട് ഡൽഹി ഗതാഗത വകുപ്പ് ടാറ്റാ മോട്ടോഴ്‌സിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. 2020 ഡിസംബർ മൂന്നിന് രജിസ്റ്റർ ചെയ്ത നെക്സൺ ഇവിയാണ് പരാതിക്ക് കാരണമായത്.
സഫ്ദർജംഗിലെ ഡീലർഷിപ്പിൽ നിന്ന് വാങ്ങിയ വാഹനം ഒറ്റ ചാർജിൽ 312 കിലോമീറ്റർ സഞ്ചരിക്കുമെന്നായിരുന്നു നിർമാതാക്കൾ വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ വാഹനം 200 കിലോമീറ്റർ പോലും സഞ്ചരിക്കുന്നില്ലെന്ന് പരാതിക്കാരൻ പറയുന്നു. മൈലേജിനായി ഡീലർ നൽകിയ വിവിധ ഉപദേശങ്ങൾ കൃത്യമായി പാലിച്ചെങ്കിലും ഒരു പുരോഗതിയും കണ്ടില്ലെന്ന് നജഫ്ഗഡ് സ്വദേശിയായ വാഹന ഉടമയുംപറയുന്നു. സർക്കാർ അന്വേഷിക്കാൻ തീരുമാനിച്ചതോടെ കൂടുതൽപേർ പരാതിയുമായി രംഗത്തുവരികയായിരുന്നു. ഉപഭോക്താവിന്റെ ആശങ്ക പരിഹരിക്കുന്നതിന് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് അന്ന് ടാറ്റ മോട്ടോഴ്‌സ് വ്യക്തമാക്കിയിരുന്നു. ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ (ARAI) ൽ നിന്ന് ലഭിച്ച സർട്ടിഫിക്കേഷന്‍റെ അടിസ്ഥാനത്തിലാണ് നെക്‌സൺ ഇവിക്കായി ഫുൾ ചാർജിൽ 312 കിലോമീറ്റർ വാഗ്ദാനം ചെയ്യുന്നത്.
എയർ കണ്ടീഷന്‍റെ ഉപയോഗം, വ്യക്തിഗത ഡ്രൈവിംഗ് രീതി, റോഡിന്‍റെ അവസ്ഥ എന്നിവയെ ആശ്രയിച്ച് റേഞ്ച് മാറിമറിയും. ഡൽഹി ഇലക്ട്രിക് വെഹിക്കിൾ (ഇവി) പോളിസി പ്രകാരം 1,50,000 രൂപയുടെ മൂലധനമുള്ള ഇലക്ട്രിക് ഫോർ വീലർ വാങ്ങുന്നതിന് ഒരു കിലോവാട്ട് ബാറ്ററി ശേഷിക്ക് 10,000 രൂപ പ്രോത്സാഹനം നൽകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.