മൈക്രോ എസ്.യു.വി, എച്ച്.ബി.എക്സ് ടീസ് ചെയ്ത് ടാറ്റ; എല്ലാവർക്കും എസ്.യു.വിയെന്ന സ്വപ്നം അകലെയല്ല
text_fieldsഏറെ നാളായി പറഞ്ഞുകേൾക്കുന്നതാണ് ടാറ്റ എച്ച്.ബി.എക്സ് എസ്.യു.വിയുടെ വിശേഷങ്ങൾ. 2019 ലെ ജനീവ മോട്ടോർ ഷോയിലാണ് എച്ച് 2 എക്സ് എന്ന പേരിൽ കൺസെപ്റ്റ് ആദ്യമായി അവതരിപ്പിച്ചത്. 2020 ഡൽഹി ഓട്ടോ എക്സ്പോയിൽ എച്ച്ബിഎക്‌സ് എന്ന പേരിലും കൺസെപ്റ്റ് വെളിപ്പെടുത്തപ്പെട്ടു.
ശനിയാഴ്ച വാഹനത്തിെൻറ ടീസർ അവതരിപ്പിച്ചിരിക്കുകയാണ് ടാറ്റ. വരും മാസങ്ങളിൽ ഇന്ത്യയിൽ വാഹനം പുറത്തിറക്കുമെന്നാണ് സൂചന. ഹോൺബിൽ എന്നാണ് ടാറ്റ ജീവനക്കാരുടെ ഇടയിൽ വാഹനം അറിയപ്പെടുന്നത്.ടാറ്റയുടെ എസ്‌യുവി നിരയിൽ നെക്‌സോണിന് താഴെയായിട്ടായിരിക്കും എച്ച്ബിഎക്‌സ് ഇടംപിടിക്കുക.
എഞ്ചിൻ
1.2 ലിറ്റർ പെട്രോൾ എഞ്ചിനാണ് വാഹനത്തിൽ പ്രതീക്ഷിക്കപ്പെടുന്നത്. ഹാരിയർ, സഫാരി തുടങ്ങിയ വല്യേട്ടന്മാരെപ്പോലുള്ള ഫ്രണ്ട് സ്റ്റൈലിങാണ് വാഹനത്തിന്. സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് സെറ്റപ്പും ചതുരാകൃതിയിലുള്ള വീൽ ആർച്ചുകളും മുന്നിലും പിന്നിലും ഉൾപ്പെടെ ക്ലാഡിങ്ങുകളുമെല്ലാം വാഹനത്തിലുണ്ട്. പ്ലാറ്റ്ഫോം ആൾട്രോസുമായി പങ്കുവെക്കും. മോഡുലാർ ആൽഫാ ആർക്കിടെക്ചറിനെ അടിസ്ഥാനമാക്കിയുള്ള ബ്രാൻഡിെൻറ രണ്ടാമത്തെ ഉൽപ്പന്നമായിരിക്കും ഇത്. എച്ച്.ബി.എക്സ്, കൺസെപ്റ്റിെൻറ 3,840 എംഎം നീളം, 1,822 എംഎം വീതി, 1,635 എംഎം ഉയരം, 2,450 എംഎം വീൽബേസ് എന്നിവ പ്രൊഡക്ഷൻ സ്പെക്കിലും നിലനിർത്താനാണ് സാധ്യത.
മിക്ക വേരിയന്റുകളിലും 7.0 ഇഞ്ച് ഫ്രീ സ്റ്റാൻഡിങ് ഇൻഫോടെയ്ൻമെൻറ് സ്‌ക്രീൻ സ്റ്റാൻഡേർഡായിരിക്കും. സ്പോർട്ടി ത്രീ-സ്പോക്ക് ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീൽ, ആൾട്രോസിൽ നിന്നുള്ള ഡിജിറ്റൽ ഇൻസ്ട്രുമെൻറ് ക്ലസ്റ്റർ, സ്വിച്ച്-ഗിയർ, മുൻ സീറ്റുകൾ എന്നിവയും നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.