'വരൂ നമ്മുക്ക് ഗ്രാമങ്ങളിൽപോയി രാപ്പാർക്കം'; രാജ്യത്തിെൻറ ആത്മാവ് തൊട്ടറിയാനുറച്ച് ടാറ്റ
text_fieldsരാജ്യത്തെ ഗ്രാമീണ ഉപഭോക്താക്കള്‍ക്ക് വാണിജ്യ വാഹനങ്ങള്‍ ലഭ്യമാക്കുന്നതിന് പദ്ധതിയുമായി ടാറ്റ മോേട്ടാഴ്സ്. ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹന നിര്‍മ്മാതാക്കളായ ടാറ്റയും കോമണ്‍ സര്‍വീസ് സെൻറര്‍ (സിഎസ് സി) ഇ-ഗവേണന്‍സ് ഇന്ത്യ ലിമിറ്റഡും ഇതുസംബന്ധിച്ച ധാരണാപത്രം ഒപ്പുവെച്ചു. സിഎസ്‌സിയുടെ രാജ്യവ്യാപക ശൃംഖലയും ഡിജിറ്റല്‍ സേവനങ്ങളും ഗ്രാമീണ മേഖലയില്‍ ടാറ്റക്ക് കരുത്താകും. പുതിയ സഹകരണം ഗ്രാമീണ ഇന്ത്യയുടെ വികസനത്തിന് മുതല്‍ക്കൂട്ടാകുമെന്നാണ് ടാറ്റ പറയുന്നത്.
രാജ്യത്തിെൻറ വികസനത്തിനും ഗ്രാമീണ ജനതയ്ക്ക് ഉപജീവന മാര്‍ഗം ലഭ്യമാക്കുകയും ചെയ്യുകയെന്ന ടാറ്റ മോട്ടോഴ്സിെൻറ അടിസ്ഥാന ആശയത്തിെൻറ ഭാഗമായാണ് പുതിയ പങ്കാളിത്തമെന്ന് ടാറ്റ അധികൃതർ അറിയിച്ചു.'ഗ്രാമീണ മേഖലയിലെ ജനതയ്ക്കായി കമ്പനിയുടെ വാണിജ്യ വാഹനങ്ങള്‍ ലഭ്യമാക്കുന്നതിന് സിഎസ് സിയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുകയെന്നത് ചരിത്ര പ്രാധാന്യമുള്ളതാണ്'- ടാറ്റ മോട്ടോഴ്‌സ് കമേഴ്‌സ്യൽ വെഹിക്കിള്‍ ബിസിനസ് യൂനിറ്റ് സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് വൈസ് പ്രസിഡൻറ് രാജേഷ് കൗള്‍ പറഞ്ഞു.
'ബിസിനസ് അവസരങ്ങള്‍ ഇന്ത്യയിലെ ഗ്രാമീണര്‍ക്കും ലഭ്യമാക്കുന്നതിന് സിഎസ്‌സി വില്ലേജ് ലെവല്‍ എൻറര്‍പ്രണ൪ ശൃംഖല നിർണായകമാകും. ഇത് ടാറ്റ മോട്ടോഴ്സിെൻറ വിപുലമായ സെയില്‍സ് ആന്‍ഡ് സര്‍വീസ് ടച്ച് പോയിൻറുകളെ ശക്തിപ്പെടുത്തുകയും ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ മൊത്തത്തിലുള്ള വികസനത്തിന് സംഭാവന നല്‍കുകയും ചെയ്യും'-അദ്ദേഹം കൂട്ടിച്ചേർത്തു.
'ചെറുകിട വ്യവസായങ്ങള്‍, കര്‍ഷക൪, ബിസിനസുകാര്‍ എന്നിവര്‍ക്കിടയിൽ ലളിതമായ വാണിജ്യ വാഹനങ്ങള്‍ക്കുള്ള ആവശ്യകത ഇനിയും നിര്‍വഹിക്കപ്പെട്ടിട്ടില്ല. ഈ വിഭാഗങ്ങള്‍ക്കിടയിലേക്കെത്താ൯ ടാറ്റ മോട്ടോഴ്‌സുമായി ചേര്‍ന്നുള്ള ഈ സംരംഭം വഴി കഴിയും. സാധന സാമഗ്രികളുടെ ഗതാഗതത്തിന് വാണിജ്യ വാഹനങ്ങളുടെ ആവശ്യകത വര്‍ധിച്ചിട്ടുണ്ട്. പുതിയ പങ്കാളിത്തം എല്ലാവർക്കും വാണിജ്യ വാഹനങ്ങള്‍ ലഭ്യമാക്കാന്‍ സഹായിക്കും'-സിഎസ്‌സി മാനേജിങ് ഡയറക്ടര്‍ ഡോ. ദിനേഷ് ത്യാഗി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.