ഒന്നര ലക്ഷം നെക്സോണുകൾ നിരത്തിൽ; അന്തംവിട്ട് ടാറ്റ
text_fieldsമുംബൈ: നെക്സോണുകളുടെ വിൽപ്പനയിൽ ഒന്നരലക്ഷമെന്ന നാഴികക്കല്ല് പിന്നിട്ട് ടാറ്റ മോേട്ടാഴ്സ്. പുനെയിലെ രഞ്ചൻഗാവോണിലെ ഉത്പാദന കേന്ദ്രത്തില്‍ നിന്നാണ് മൈൽസ്റ്റോൺ നെക്സോൺ പുറത്തുവന്നത്. 2017ല്‍ വിപണിയിലിറങ്ങിയതു മുതല്‍ ശ്രദ്ധനേടിയ മോഡലാണ് നെക്സോൺ. 2018 ല്‍ അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തമായ സുരക്ഷാ നിര്‍ണ്ണയ ഏജന്‍സിയായ ഗ്ലോബല്‍ എന്‍സിഎപിയില്‍ നിന്ന് ഫൈവ് സ്റ്റാര്‍ സേഫ്റ്റി റേറ്റിങ് നേടാൻ വാഹനത്തിനായി. ഇൗ നേട്ടം കൈവരിക്കുന്ന ഇന്ത്യയിലെ ആദ്യ ചെറു കാറായിരുന്നു നെക്സോൺ.
ടാറ്റയുടെ മറ്റ് വാഹനങ്ങളായ ആല്‍ട്രോസ്, തിയാഗോ, തിഗോര്‍ തുടങ്ങിയ മോഡലുകളും പിന്നീട് സുരക്ഷയിൽ മികച്ച റേറ്റിങ്ങുകൾ കരസ്ഥമാക്കി. 2019 ജൂലൈയിലാണ് ഒരുലക്ഷം വാഹനം വിറ്റഴിക്കുകയെന്ന നേട്ടം നെക്സോൺ കൈവരിച്ചത്. ഏകദേശം ഒരുവർഷംകൊണ്ട് 50000 വാഹനങ്ങൾകുടി വിൽക്കുവാൻ കമ്പനിക്കായി. കോമ്പാക്ട് എസ് യു വി വിഭാഗത്തില്‍ പുതിയ മാനദണ്ഡങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ടാറ്റ മോട്ടോഴ്‌സ് വിജയിച്ചു. കൂപ്പെ ഡിസൈനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട രൂപം, ഫ്ലോട്ടിങ് ഇന്‍ഫോടെയിൻമെൻറ് സ്‌ക്രീന്‍, പ്രീമിയം ഇൻറീരിയറുകള്‍ എന്നിവ വാഹനത്തിെൻറ പ്രത്യേകതകളായിരുന്നു. 209 എം.എം ഗ്രൗണ്ട് ക്ലിയറന്‍സുള്ള വാഹനമാണിത്.
കരുത്തുറ്റ ടര്‍ബോചാർജ്ഡ് എന്‍ജിനുകള്‍ മികച്ച പെര്‍ഫോമന്‍സിന് പേരുകേട്ടതാണ്. അടുത്തിടെ പുറത്തിറങ്ങിയ ബിഎസ് 6 പതിപ്പിൽ മികച്ച സുരക്ഷാ സൗകര്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയ നേട്ടം ആഘോഷിക്കാനായി പ്രത്യേ മത്സരം സംഘടിപ്പിക്കുകയാണ് കമ്പനി. നെക്‌സണ്‍ വാങ്ങിയതു മുതല്‍ നിലവിലെ അനുഭവം വരെയുള്ള ഘട്ടം ഉപഭോക്താക്കള്‍ക്ക് ആഘോഷമാക്കാനുള്ള അവസരമാണിതെന്ന് ടാറ്റ പറയുന്നു. വിജയികള്‍ക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റനും ടാറ്റ നെക്സണിെൻറ ബ്രാന്‍ഡ് അംബാസഡറുമായ കെ.എല്‍. രാഹുലിനെ കാണാനുള്ള അവസരവുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.