നെക്‌സൺ ഇ.വിയുടെ കരുത്തുകൂടുന്നു?, 312 കിലോമീറ്റർ മൈലേജും; ചോർന്ന രേഖ പറയുന്നത് ഇതാണ്
text_fieldsഇന്ത്യൻ വിപണിയിൽ ഏറ്റവുമധികം വിൽക്കപ്പെടുന്ന വൈദ്യുത വാഹനമാണ് ടാറ്റ നെക്‌സൺ ഇവി. പാസഞ്ചർ ഇ.വികളിൽ നെക്സണിെൻറ മാർക്കറ്റ് ഷെയർ 70 ശതമാനത്തോളമാണ്. വാഹനത്തിെൻറ ജനപ്രീതി കണക്കിലെടുത്ത്, ടാറ്റ അടുത്തിടെ ഡാർക് എഡിഷൻ നെക്സണും നിർമിച്ചിരുന്നു. നെക്സണിെൻറ കരുത്തുകൂടിയ വകഭേദം അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ടാറ്റ എന്നാണ് പുതിയ വിവരം.
നെക്സണുമായി ബന്ധപ്പെട്ട ഗതാഗത വകുപ്പിെൻറ ചോർന്ന സർക്കുലറിലാണ് കരുത്തുകൂടിയ നെക്സണിനെപറ്റിയുള്ള സൂചനയുള്ളത്. നിലവിൽ 129 എച്ച്.പിയാണ് നെക്സണിെൻറ കരുത്ത്. ഇത് 136 ആയി ഉയരുമെന്നാണ് രേഖ പറയുന്നത്. മറ്റ് മാറ്റങ്ങളൊന്നും വാഹനത്തിന് വരുമെന്ന സൂചന രേഖയിലില്ല. 30.2kWh ബാറ്ററി പായ്ക്കാണ് വാഹനത്തിന്. XM, XZ+, XZ+ LUX ട്രിക്കുകളാണ് നെക്സണിലുള്ളത്. 245 എൻഎം ടോർക്കാണ് മോേട്ടാർ സൃഷ്ടിക്കുക. എ.ആർ.എ.െഎ സർട്ടിഫിക്കറ്റ് അനുസരിച്ച് ഒറ്റ ചാർജിൽ 312 കിലോമീറ്റർ വാഹനം സഞ്ചരിക്കും. ഡി.സി ഫാസ്റ്റ് ചാർജർ ഉപയോഗിച്ചാണെങ്കിൽ 80 ശതമാനം ചാർജ് ഒരു മണിക്കൂർകൊണ്ട് നിറക്കാൻ നെക്സണിനാകും.
പുതിയ അപ്‌ഡേറ്റിന് ശേഷം വിലയിൽ ഗണ്യമായ വർധനയുണ്ടാകുമോ എന്ന് കാത്തിരുന്ന് കാണേണ്ടതുണ്ട്. നെക്‌സണിന് പുറമെ പുതിയ ടിഗോർ ഇവിയും ടാറ്റ ഇതിനകം പ്രദർശിപ്പിച്ചിട്ടുണ്ട്. മുമ്പത്തെ ടിഗോർ ഇവിയിൽ നിന്ന് വ്യത്യസ്തമായി, പുതിയത് ടാറ്റയുടെ സിപ്‌ട്രോൺ ഹൈ-വോൾട്ടേജ് 300V+ ആർക്കിടെക്ചർ ഉപയോഗിക്കുന്നു. ടിഗോറിെൻറ ഇലക്ട്രിക് മോട്ടോർ 75 bhp കരുത്തും 170 Nm ടോർക്കും ഉത്പാദിപ്പിക്കും. ബാറ്ററിക്കും മോട്ടോറിനും 8 വർഷം/ 1,60,000 കിലോമീറ്റർ വാറൻറിയും ലഭിക്കും. 2021 ഓഗസ്റ്റ് 31ന് ടിഗോർ വിപണിയിൽ അവതരിപ്പിക്കുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.