Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Tata Punch exterior design fully revealed
cancel
Homechevron_rightHot Wheelschevron_rightAuto Newschevron_rightടാറ്റയുടെ മൈക്രോ...

ടാറ്റയുടെ മൈക്രോ എസ്​.യു.വി, പഞ്ചി​െൻറ കൂടുതൽ ചിത്രങ്ങൾ പുറത്ത്​; കൺസപ്​ടിൽ നിന്ന്​ മാറ്റങ്ങൾ നിരവധി

text_fields
bookmark_border

ഏറെ നാളായി പറഞ്ഞുകേൾക്കുന്നതാണ്​ ടാറ്റ എച്ച്​.ബി.എക്​സ് എസ്​.യു.​വിയുടെ വിശേഷങ്ങൾ. 2019 ലെ ജനീവ മോട്ടോർ ഷോയിലാണ്​ എച്ച് 2 എക്​സ്​ എന്ന പേരിൽ കൺസെപ്റ്റ് വാഹനം ആദ്യമായി അവതരിപ്പിച്ചത്​. 2020 ഡൽഹി ഓട്ടോ എക്സ്പോയിൽ എച്ച്ബിഎക്‌സ് എന്ന ​പേരിലും കൺസെപ്റ്റ് വെളിപ്പെടുത്തപ്പെട്ടു. കഴിഞ്ഞ ദിവസം വാഹനത്തി​െൻറ ടീസർ അവതരിപ്പിച്ചിരുന്നു​ ടാറ്റ. പഞ്ച്​ എന്നാണ്​ പുതിയ മൈക്രോ എസ്​.യു.വിക്ക്​ ടാറ്റ പേരിട്ടിരിക്കുന്നത്​. ടാറ്റയുടെ എസ്‌യുവി നിരയിൽ നെക്‌സോണിന് താഴെയായിട്ടായിരിക്കും പഞ്ച്​ ഇടംപിടിക്കുക.

എക്സ്റ്റീരിയർ

പഞ്ചി​െൻറ എക്സ്റ്റീരിയർ ഡിസൈൻ പൂർണമായും വെളിപ്പെട്ടിട്ടുണ്ട്​. എച്ച്ബിഎക്​സ്​ എന്ന കൺസപ്​ടിൽ നിന്ന്​ ചില്ലറ മാറ്റങ്ങൾ വാഹനത്തിനുണ്ട്​. മോഡുലാർ ആൽഫ പ്ലാറ്റ്ഫോമിലാണ്​ വാഹനം നിർമിച്ചിരിക്കുന്നത്​. പെട്രോൾ എഞ്ചിനുകൾ മാത്രമാവും പഞ്ചിൽ ഉൾപ്പെടുത്തുക. നിരവധി ഒടിവുകളുള്ള ടെയിൽ ഗേറ്റ്, ഇൻറഗ്രേറ്റഡ് റൂഫ് സ്‌പോയിലർ, വൈ ആകൃതിയിലുള്ള എൽ.ഇ.ഡി ടെയിൽ ലൈറ്റുകൾ എന്നിവ എച്ച്ബിഎക്‌സിൽ കാണുന്നതുപോലെയുള്ളവയാണ്. എന്നാൽ ബമ്പറിൽ ചില്ലറ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്​. ട്രോം സ്​കിഡ് പ്ലേറ്റ് ഒഴിവാക്കി ലളിതമായ ബമ്പർ രൂപകൽപ്പനയാണ് പഞ്ചിന്​ നൽകിയിരിക്കുന്നത്​. മുൻ ബമ്പറും ബോഡി ക്ലാഡിങും കൺസെപ്റ്റിൽ നിന്ന് എടുത്തിട്ടുണ്ട്​. സ്ക്വയർഡ് വീൽ ആർച്ചുകളും ബോഡി ലൈനുകളും എസ്‌യുവി രൂപം വാഹനത്തിന്​ നൽകുന്നുണ്ട്​. ഡ്യുവൽ-ടോൺ പെയിൻറ്​ ഓപ്ഷനുകൾ മേൽക്കൂരയ്ക്ക് ഫ്ലോട്ടിംഗ് പ്രഭാവം സൃഷ്ടിക്കുന്നു.


ടാറ്റ പഞ്ച് വില പ്രഖ്യാപനം വരും മാസങ്ങളിൽ നടക്കും. വാഹനത്തിൽ 1.2 ലിറ്റർ എൻ‌എ, ടർബോ-പെട്രോൾ എഞ്ചിനുകൾ ഉപയോഗിക്കുമെന്നാണ്​ പ്രതീക്ഷിക്കപ്പെടുന്നത്​. ഹാരിയർ, സഫാരി എന്നിവയിൽ കാണുന്ന ഡിസൈ​െൻറ തുടർച്ച പഞ്ചിൽ കാണാനാകും. 16 ഇഞ്ച് വീലുകളാണ് പഞ്ചിലുള്ളത്​. 1.2 ലിറ്റർ പെട്രോൾ എഞ്ചിനാണ്​ വാഹനത്തിൽ പ്രതീക്ഷിക്കപ്പെടുന്നത്​. പ്ലാറ്റ്​ഫോം ആൾട്രോസുമായി പങ്കുവെക്കും. മോഡുലാർ ആൽഫാ ആർക്കിടെക്​ചറിനെ അടിസ്ഥാനമാക്കിയുള്ള ബ്രാൻഡി​െൻറ രണ്ടാമത്തെ ഉൽപ്പന്നമായിരിക്കും ഇത്​.

പഞ്ചിന്​ 3,840 എംഎം നീളം, 1,822 എംഎം വീതി, 1,635 എംഎം ഉയരം, 2,450 എംഎം വീൽബേസ് എന്നിവയും നൽകിയിട്ടുണ്ട്​. മിക്ക വേരിയൻറുകളിലും 7.0 ഇഞ്ച് ഫ്രീ സ്റ്റാൻഡിങ്​ ഇൻഫോടെയ്ൻമെൻറ്​ സ്‌ക്രീൻ സ്റ്റാൻഡേർഡായിരിക്കും. സ്പോർട്ടി ത്രീ-സ്പോക്ക് ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീൽ, ആൾട്രോസിൽ നിന്നുള്ള ഡിജിറ്റൽ ഇൻസ്ട്രുമെൻറ്​ ക്ലസ്റ്റർ, സ്വിച്ച്-ഗിയർ, മുൻ സീറ്റുകൾ എന്നിവയും നൽകും.

വിലയും എതിരാളികളും

വാഹനത്തിന്​ 5 ലക്ഷം രൂപയ്ക്ക് താഴെ വില ആരംഭിക്കുമെന്നാണ്​ പ്രതീക്ഷ. മാരുതി സുസുകി ഇഗ്നിസ്, വരാനിരിക്കുന്ന ഹ്യുണ്ടായ് കാസ്പർ പോലുള്ള ഉയർന്ന റൈഡിംഗ് ക്രോസ്ഓവറുകളും നിസാൻ മാഗ്നൈറ്റ്, റെനോ കൈഗർ തുടങ്ങിയ എൻട്രി ലെവൽ കോംപാക്റ്റ് എസ്‌യുവികളും പഞ്ചിന്​ എതിരാളികളാവും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:exteriorTataTata PunchPunch
Next Story