പഞ്ചിൽ മൾട്ടി ടെറയ്ൻ സംവിധാനവും; സെഗ്മെൻറ് ഫസ്റ്റ് ഫീച്ചറുകൾ ഒരുക്കി ടാറ്റ
text_fieldsമൈട്രോ എസ്.യു.വിയായ പഞ്ചിൽ സെഗ്മെൻറ് ഫസ്റ്റ് ഫീച്ചറുകൾ അവതരിപ്പിക്കുമെന്ന് ടാറ്റ. ഇൗ വിഭാഗത്തിൽ ആദ്യമായി വിവിധ ഭൂതലങ്ങൾക്കായി വിവിധ മോഡുകൾ അവതരിപ്പിക്കുകയാണ് ടാറ്റ. 'ഏത് ഭൂപ്രദേശവും കീഴടക്കാനുള്ള കഴിവ്' പഞ്ചിന് ഉണ്ടാകുമെന്നാണ് ടാറ്റ വാഗ്ദാനം ചെയ്യുന്നത്. കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ടീസറിലാണ് ഇൗ വിവരം കമ്പനി വെളിപ്പെടുത്തിയത്.
പഞ്ച് ഈ വർഷാവസാനം വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇന്ത്യൻ നിരത്തിലെ ഏറ്റവും സുരക്ഷിതമായ കാറുകളിലൊന്നായിരിക്കും പഞ്ച് എന്ന് ടാറ്റ നേരത്തേ അവകാശപ്പെട്ടിരുന്നു. എന്നാൽ ഏത് തരത്തിലുള്ള സുരക്ഷാ സാങ്കേതികവിദ്യ നൽകുമെന്ന് വ്യക്തമാക്കിയിട്ടില്ല.
എക്സ്റ്റീരിയർ
പഞ്ചിെൻറ എക്സ്റ്റീരിയർ ഡിസൈൻ പൂർണമായും വെളിപ്പെട്ടിട്ടുണ്ട്. എച്ച്ബിഎക്സ് എന്ന കൺസപ്ടിൽ നിന്ന് ചില്ലറ മാറ്റങ്ങൾ വാഹനത്തിനുണ്ട്. മോഡുലാർ ആൽഫ പ്ലാറ്റ്ഫോമിലാണ് വാഹനം നിർമിച്ചിരിക്കുന്നത്. പെട്രോൾ എഞ്ചിനുകൾ മാത്രമാവും പഞ്ചിൽ ഉൾപ്പെടുത്തുക. നിരവധി ഒടിവുകളുള്ള ടെയിൽ ഗേറ്റ്, ഇൻറഗ്രേറ്റഡ് റൂഫ് സ്‌പോയിലർ, വൈ ആകൃതിയിലുള്ള എൽ.ഇ.ഡി ടെയിൽ ലൈറ്റുകൾ എന്നിവ എച്ച്ബിഎക്‌സിൽ കാണുന്നതുപോലെയുള്ളവയാണ്. എന്നാൽ ബമ്പറിൽ ചില്ലറ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
സ്കിഡ് പ്ലേറ്റ് ഒഴിവാക്കി ലളിതമായ ബമ്പർ രൂപകൽപ്പനയാണ് പഞ്ചിന് നൽകിയിരിക്കുന്നത്. മുൻ ബമ്പറും ബോഡി ക്ലാഡിങും കൺസെപ്റ്റിൽ നിന്ന് എടുത്തിട്ടുണ്ട്. സ്ക്വയർഡ് വീൽ ആർച്ചുകളും ബോഡി ലൈനുകളും എസ്‌യുവി രൂപം വാഹനത്തിന് നൽകുന്നുണ്ട്. ഡ്യുവൽ-ടോൺ പെയിൻറ് ഓപ്ഷനുകൾ മേൽക്കൂരയ്ക്ക് ഫ്ലോട്ടിംഗ് പ്രഭാവം സൃഷ്ടിക്കുന്നു.
ടാറ്റ പഞ്ച് വില പ്രഖ്യാപനം വരും മാസങ്ങളിൽ നടക്കും. വാഹനത്തിൽ 1.2 ലിറ്റർ എൻഎ, ടർബോ-പെട്രോൾ എഞ്ചിനുകൾ ഉപയോഗിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഹാരിയർ, സഫാരി എന്നിവയിൽ കാണുന്ന ഡിസൈെൻറ തുടർച്ച പഞ്ചിൽ കാണാനാകും. 16 ഇഞ്ച് വീലുകളാണ് പഞ്ചിലുള്ളത്. 1.2 ലിറ്റർ പെട്രോൾ എഞ്ചിനാണ് വാഹനത്തിൽ പ്രതീക്ഷിക്കപ്പെടുന്നത്. പ്ലാറ്റ്ഫോം ആൾട്രോസുമായി പങ്കുവെക്കും. മോഡുലാർ ആൽഫാ ആർക്കിടെക്ചറിനെ അടിസ്ഥാനമാക്കിയുള്ള ബ്രാൻഡിെൻറ രണ്ടാമത്തെ ഉൽപ്പന്നമായിരിക്കും ഇത്.
പഞ്ചിന് 3,840 എംഎം നീളം, 1,822 എംഎം വീതി, 1,635 എംഎം ഉയരം, 2,450 എംഎം വീൽബേസ് എന്നിവയും നൽകിയിട്ടുണ്ട്. മിക്ക വേരിയൻറുകളിലും 7.0 ഇഞ്ച് ഫ്രീ സ്റ്റാൻഡിങ് ഇൻഫോടെയ്ൻമെൻറ് സ്‌ക്രീൻ സ്റ്റാൻഡേർഡായിരിക്കും. സ്പോർട്ടി ത്രീ-സ്പോക്ക് ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീൽ, ആൾട്രോസിൽ നിന്നുള്ള ഡിജിറ്റൽ ഇൻസ്ട്രുമെൻറ് ക്ലസ്റ്റർ, സ്വിച്ച്-ഗിയർ, മുൻ സീറ്റുകൾ എന്നിവയും നൽകും.
വിലയും എതിരാളികളും
വാഹനത്തിന് 5 ലക്ഷം രൂപയ്ക്ക് താഴെ വില ആരംഭിക്കുമെന്നാണ് പ്രതീക്ഷ. മാരുതി സുസുകി ഇഗ്നിസ്, വരാനിരിക്കുന്ന ഹ്യുണ്ടായ് കാസ്പർ പോലുള്ള ഉയർന്ന റൈഡിംഗ് ക്രോസ്ഓവറുകളും നിസാൻ മാഗ്നൈറ്റ്, റെനോ കൈഗർ തുടങ്ങിയ എൻട്രി ലെവൽ കോംപാക്റ്റ് എസ്‌യുവികളും പഞ്ചിന് എതിരാളികളാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.