വീണ്ടും ഞെട്ടിച്ച് ടാറ്റ; സഫാരിക്കായി ഒരുക്കിയത് ഇന്ത്യയിലെ ഏറ്റവും വലിയ പരസ്യബോർഡ്
text_fieldsപുതിയ സഫാരിയുടെ പ്രചാരണത്തിനായി ടാറ്റ മോട്ടോഴ്‌സ് തയാറാക്കിയ പരസ്യബോർഡ് കണ്ട് െഞട്ടി വാഹനപ്രേമികൾ. മുംബൈ-പുണെ എക്സ്പ്രസ് ഹൈവേയിലാണ് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ പരസ്യബോർഡ് സ്ഥാപിച്ചത്.
ഹോർഡിംഗിന് 225 അടിയിലധികം വീതിയും 125 അടി ഉയരവുമുണ്ട്. 265 ടൺ സ്റ്റീലാണ് ഇത് നിർമിക്കാനായി ഉപയോഗിച്ചിട്ടുള്ളത്. വാഹനത്തിന്‍റെ രൂപവും സഫാരി എന്ന ഭീമൻ എഴുത്തുമാണ് ഇതിലുള്ളത്.
ഹോർഡിംഗിന്‍റെ മൊത്തം വിസ്തീർണ്ണം 28,000 ചതുരശ്ര അടി വരും. നേരത്തെ ഇതേസ്ഥലത്ത് ടാറ്റ ഹാരിയറിന്‍റെ സമാന രീതിയിലുള്ള ബോർഡ് വെച്ചിരുന്നു. അതിനേക്കാൾ 500 ചതുരശ്ര അടി കൂടുതലുണ്ട് പുതിയ ബോർഡിന്.
പുതിയ സഫാരി അടിസ്ഥാനപരമായി ഹാരിയറിന്‍റെ ഏഴ് സീറ്റുള്ള പതിപ്പാണ്. ലാൻഡ് റോവർ ഒരുക്കിയ ഒമേഗാർക്ക് പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് രണ്ട് വാഹനവും. 2.0 ലിറ്റർ, 4 സിലിണ്ടർ ഡീസൽ എൻജിനാണ് സഫാരിക്ക് കരുത്തേകുന്നത്. ആറ് സ്പീഡ് മാനുവൽ, ഓട്ടോമാറ്റിക് ഗിയർ ബോക്സുകൾ ഈ എസ്.യു.വി വാഗ്ദാനം ചെയ്യുന്നു.
The legend stays tall!
— Tata Motors Cars (@TataMotors_Cars) April 7, 2021
Catch a glimpse of India's Iconic Display featuring the All-New SAFARI in its glory on the Mumbai-Pune Expressway.
.
.#TataSafari #TataMotors #ReclaimYourLife pic.twitter.com/pFQH45Skh0
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.